“” വല്ല്യ ഡയലോഗ് അടിക്കാണ്ട് എഴീച്ഛ് പോടീ…!! അവൾടെയൊരു കോപ്പിലെ കൊണ…”” ആരതിക്ക് നേരെ എന്റെ ഒച്ചപ്പോങ്ങിയതും ഞങ്ങക്ക് ചുറ്റും പിള്ളാര് കൂടാൻ തുടങ്ങി… അത് കണ്ടപ്പോ ഞാനൊന്നുംകൂടിയങ്ങു ഉഷാറായി പിന്നേം തുടർന്നു,
“” പിന്നെ നീയെന്താടി പറഞ്ഞെ, എനിക്ക് ഞാനിവടത്തെ രാജാവാന്നുള്ള തോന്നലുണ്ടെന്നോ…?? എന്ന നീ കേട്ടോ, ആദ്യത്തെ ദിവസം തന്നെ നിന്റെയീ വാണങ്ങളെ ക്ലാസ്സിൽ കേറി, അതും നിന്റെ മുന്നിലിട്ടെനിക്ക് തല്ലാരുന്നെങ്കി നീ എഴുതി വെച്ചോ, ഞാൻ തന്നെയാണീ കോളേജിലെ രാജാവ്… ‘ഒരേയൊരു രാജാവ്വ്…!!!”” ആരതിയെ നോക്കി ഞാനത് പറയുമ്പോ എന്റെയുള്ളിൽ അവളോടുള്ള ദേഷ്യം കൂടി കൂടി വരുന്നുണ്ടായിരുന്നു…
ഇത്രെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്കെന്റെ കടിമാറില്ലായിരുന്നു…! ആരതിനേം സന്ദീപിനേം ആൽബിയെയും ഒക്കെ ഒന്നുകൂടി നോക്കിയശേഷം ഞാനവന്മാരെ വിളിച്ഛ് തിരിച്ചുനടന്നു… ചുറ്റും ഒരുപാട്പേർ കാര്യമറിയാൻ വേണ്ടി കൂടിട്ടുണ്ട്…!!
തിരിച്ചു നടക്കുമ്പോ പലരും ഞങ്ങളെ നോക്കുന്നത് ഞാൻ അറിഞ്ഞിരുന്നു… ആരതിയോട് ഞാൻ ഇവിടത്തെ രാജാവാണെന്ന് പറഞ്ഞത് അവള്ടെ അന്നേരത്തെ വർത്താനം കേട്ടോണ്ട് മാത്രമാണ്… അല്ലെങ്കിലും ഞാൻ എല്ലാരെക്കാളും വലിയവനാണെന്ന് എനികുതോന്നീട്ടില്ല, എന്തിന് പറയുന്നു ഞങ്ങളാറ് പേരടെ കൂട്ടത്തിൽപോലും ഞാൻ വലിയ സംഭവമാണെന്നെനിക്ക് തോന്നണില്ല…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo