അവന്മാരെ ജ്യൂസ് കുടിക്കാൻ വിളിച്ചെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതകാരണം ആ നായിന്റെ മക്കള് വന്നില്ല…!! വേണെങ്കി വന്നമതീന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ പുറത്തോട്ട് നടന്നു…
കോളേജിന്റെ പുറത്തിറങ്ങിയ ഞാൻ തൊട്ടടുത്തായി കണ്ട നേഹൽ ബേക്കറിയിൽ കേറി കൂൾഡ്രിങ്ക് വെച്ച ഫ്രിഡ്ജ് തുറന്നൊന്നു പരതി…! പത്തുരുപടെ ഫ്രൂട്ടി ചെറുതായോ…? ഈ ബൂർഷകളുടെ ഒരു കാര്യം…! അപ്പോഴാണ് അവടെ ഡെയിനിങ് ഏരിയയിൽ നിന്ന് പരിജയം ഉള്ളൊരു ശബ്ദം കേൾക്കണേ…!!തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്റെ പിന്നിലായി തന്നെയുള്ള ഡെയിനിങ് ഏരിയയിൽ ആരതിയും കല്യാണിയും ഒപ്പം വേറെ ഒരു പെണ്ണും കൂടി ഇരുന്ന് ഷേക്ക് കൂടിക്കുന്നു…! കടേടെ മൊതലാളി ആണെന്ന് തോന്നിക്കുന്ന ഒരു പെട്ടത്തലയൻ അവളുമാരുമായി വൻ കുറുകലിലാണ്…! ഈ നായിന്റെ മോള് എല്ലാടത്തുണ്ടല്ലോ…! ഇവൾക്കുവല്ല വെള്ളോം വാങ്ങിക്കുടിച്ചപോരെ…!
അവളേം കൂടെയുള്ളോരേം മാറി മാറി ഞാൻ നോക്കികൊണ്ടിരിക്കുമ്പോ ആരതി പെട്ടന്നെനിക്കു നേരെ നോക്കി…! എന്നെ അവടെ കണ്ടതവൾക്ക് തീരെ പിടിച്ചിട്ടിലാന്നവൾടെ മുഖം കണ്ടാലറിയാം…! ആ ഉണ്ടക്കണ്ണ് തുറുപ്പിച്ചെന്നെ നോക്കിയപ്പോ തിരിച്ചൊന്നു പുച്ഛിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല…! എനിക്കാണേൽ നന്നായി ദാഹിന്നുമുണ്ട്… അവള്ടെ മുന്നിൽ ഈ ഫ്രൂട്ടി ആയിട്ടുപോയ നാണം കെടും… ഞാൻ ഫ്രിഡ്ജിന്റെയുള്ളിൽ തലയിട്ട് മുന്തിയ സാനം വല്ലോം ഉണ്ടോന്ന് നോക്കുമ്പോഴാണ് റെഡ്ബുൾ എന്റെ കണ്ണിൽ പെട്ടത്… ഒട്ടും കുറക്കണ്ട ഇത് തന്നെ ആവാം…! ഇതിന് അത്യാവിശ്യം വിലയുണ്ടെന്നുള്ള കാര്യം എനിക്കറിയ… പക്ഷെ കറക്റ്റ് അറിയാൻ വേണ്ടി അങ്ങേരോട് ചോദിക്കാം… അത് മാത്രല്ല, അയാളിതിന്റെ വില പറയുമ്പോ ആരതി അത് കേൾകുവേം ചെയ്യും…! കൊള്ളാം…! നല്ല ഐഡിയ…!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo