“”ചേട്ട… ഇതിനെത്രയാ റേറ്റ്…?”” അവള് കേൾക്കാൻ വേണ്ടി കുറച്ചുറക്കെ വിളിച്ചുപറഞ്ഞു ഞാൻ ആരതിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി… കക്ഷിയെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്… ആ നോക്കട്ടെ…!!
“”അതുമ്മേ ണ്ടാവോലോ റേറ്റ്…!!”” അവളുമാരോട് കുറുകിക്കൊണ്ടിരുന്ന അങ്ങേർക്ക് ഞാൻ വിളിച്ചതിഷ്ടപ്പെട്ടില്ലാന്ന് തോന്നണു… അതുപോലെയായിരുന്നു മറുപടി…! അത് കേട്ട് ആരതി എന്നെ നോക്കി ചിരികടിച്ചുപിടിച്ഛ് ഇരിക്കുന്നുണ്ട്…! ഇത് വരെ എന്നെ നോക്കിപേടിപ്പിച്ചിരുന്നവളാ… അതെനിക്ക് സഹിച്ചില്ല…
“” ഇതുമണ്ടെങ്കി ഇങ്ങളോട് ചോയ്ക്കോ…!!”” എന്റെ മറുപടിക്കെട്ട് അങ്ങേരോന്ന് ചൂളിയോ എന്നൊരു സംശയം…
“” ഈ വിചാരിച്ച സാനല്ല ട്ടാ… റെഡ്ബുൾ ആണത്…!!”” ഇതൊന്നും കുടിക്കാൻ മാത്രം നീ വളർന്നിട്ടിലാന്ന രീതിയിലുള്ള അങ്ങേരുടെ പറച്ചില് കേട്ടപ്പോ എനിക്കങ്ങ് കൊണ്ടു… ആരതികാണെങ്കി നല്ലോണം ചിരിവരുന്നുണ്ടെങ്കിലും അത് പുറത്തുവരാതിരിക്കാൻ നന്നായി ശ്രേമിക്കുന്നുണ്ട്…!
“”അതെന്ത റെഡ്ബുള്ള് ഇന്നേ പിടിച്ച് കടിക്കോ…!!”” ഞാനത് പറഞ്ഞുതീർന്നതും ആരതി ഒറ്റ ചിരിയായിരുന്നു… അവള്ടെ ചിരിക്കെട്ട് അടുത്ത ടേബിളിൽ ഇരുന്നവരോന്ന് ഞെട്ടി… എന്തിന് പറയുന്നു ഈ ഞാൻ തന്നെ ഞെട്ടി… അവളെ എല്ലാരും ശ്രെദ്ധിക്കുന്നുണ്ടെന്ന് അരിഞ്ഞതും പുന്നാരമോള് വായപൊത്തിപിടിച്ചു… എന്നിട്ടും അവൾക് ചിരി നിർത്താൻ പറ്റണില്ല… പോരാത്തേന് എന്നെ നോക്കിയാണവൾ ചിരിക്കുന്നതും… കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ട്… അല്ലെങ്കി തന്നെ ഇത്രേം ചിരിക്കാൻ മാത്രം എന്ത് മൈര ഇവടെ ണ്ടായേ…!! അവളെന്നെ നോക്കി വീണ്ടും ചിരിച്ചതും ഇനി ഇവടെ നിന്ന ശെരിയാവില്ലാന്ന് പറഞ്ഞോണ്ട് ഞാനൊരു ഇരുന്നൂർ രൂപ കടക്കാരനുകൊടുത്തു ബാക്കി വാങ്ങാതെ തിരിച്ചുപോന്നു… ഇതിപ്പോ ആളാവാൻ നോക്കിട്ട് മൂഞ്ചനായ പോലെണ്ട്…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo