എന്തൊക്കെ പറഞ്ഞാലും ആരതിക്ക് ഡാൻസ് ഒക്കെ അറിയാം… അവളും എന്റെ ചേച്ചിയും ഒരേ ഡാൻസ് സ്കൂളിലാണ് പഠിച്ചത്… പിന്നെ രണ്ടുപേരുടേം അരങ്ങേറ്റവും കഴിഞ്ഞതാ… ആദ്യം എന്റെ ചേച്ചിടെ ആയിരുന്നു അരങ്ങേറ്റം, രണ്ടുകൊല്ലത്തിനു ശേഷം ആരതിടേം…!
ഏകദേശം ഒരു മുക്കാമണികുറിനുശേഷം ആരതിടേ ടീമിന്റെ പേര് വിളിച്ചു… ആരതി ഒറ്റക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കും എന്ന് കരുതിയിരുന്നയെനിക് തെറ്റി, കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു…!
സ്റ്റേജിലേക്ക് കേറിയ ആരതിയെ കണ്ട് എല്ലാവരും വായും പൊളിച്ചുനിന്നു… ഒരു ബ്ലാക്ക് ഷോർട് ക്രോപ് ടോപ്പും ജീൻസ് പാന്റുമാണ് അവരുടെയെല്ലാം വേഷം… പൊക്കിളും കാണിച്ചോള്ള അവളുടെയാ ആട്ടം എനിക്കങ്ങ് പിടിക്കുന്നില്ല…! അശ്ലീലം…! പലരും അവളെ നോട്ടംകൊണ്ട് കൊത്തിവലിക്കുമ്പോഴും എന്റെ കൂട്ടത്തിൽ ആദർശ് ഒഴികെ ബാക്കി ആരും അവളെ മൈൻഡ് പോലും ചെയ്തില്ല… അപ്പോഴെല്ലാം ആരതി സ്റ്റേജിൽ ആടി തിമിർക്കുന്നുണ്ട്…! എനിക്കതങ്ങു സഹിക്കണില്ല…! ഞാൻ അവന്മാരെ വിളിച്ഛ് കുറച്ചുമാറി നിന്നു എന്നിട്ട് ഞാൻ കൂവുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കൂവണം എന്നൊക്കെ പറഞ്ഞു സെറ്റാക്കി…!! പക്ഷെ ഞങ്ങളുമാത്രം കൂവിയിട്ട് ആര് കേൾക്കാനാന്നുള്ള സംശയം എനിക്കുണ്ടായിരുന്നെങ്കിലും ഞങ്ങള് തുടങ്ങിയ ബാക്കി എല്ലാരും ഒപ്പംകൂടും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു… കുറച്ച് ചീഞ്ഞ മൊട്ട കൂടിവെണായിരുന്നു…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo