അധികം ലേഗാകാതെ ആരതിടെ ഡാൻസ് പകുതി ആയതും ഞാൻ കൂവലിന് തുടക്കമിട്ടു…!! അപ്പോ തന്നെ അവന്മാരും എന്റെകൂടെ കൂടി, ഒപ്പം അവടെ കൂടി നിന്ന എല്ലാവരും അങ്ങ് കൂവിയതോടെ ഞാൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല… എനിക്കിത്രേം പിന്തുണയോ…? അതോ ഇവൾക്കിനി ഞാനല്ലാതെ വേറെയും ശത്രുകളുണ്ടോ…? സ്റ്റേജിലേക്ക് നോക്കുമ്പോ ആരതിടെ മുഖമെല്ലാം മാറിട്ടുണ്ട്, എന്നാലും ഡാൻസ് അവളുമാര് നിർത്തിയില്ല… പെട്ടന്നെന്തോ ഒന്ന് സ്റ്റേജിലേക്ക് വീഴുന്നത് കണ്ടു… എന്താത് ജൂസിന്റെ കുപ്പിയോ…? എന്നാലോയിച്ചു നിക്കുമ്പോഴാണ് വേറെയും എന്തൊക്കെയോ സ്റ്റേജിലേക്ക് എറിയുന്നത് കണ്ടത്…! ഭാഗ്യത്തിന് ആരും ഇതുവരെ കല്ലൊന്നും എറിഞ്ഞിട്ടില്ല, കുപ്പികളും പെന്നും പേപ്പറുമാത്രേ ഞാൻ കണ്ടോള്ളൂ… അവന്മാരെ നോക്കിയപ്പോ അവരും അതെല്ലാം കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുന്നുണ്ട്… പിന്നെയും കൂവലും അതിന്റെ കൂടെ സ്റ്റേജിലേക്ക് ഓരോന്നെറിയലും തുടർന്നുകൊണ്ടിരുന്നത് കാരണം അധികം താമസിക്കാതെ അവർക്ക് ഡാൻസ് നിർത്തേണ്ടി വന്നു… സ്റ്റേജിൽ നിന്നിറങ്ങാതെ അവര് എല്ലാരേം ഒന്ന് സസൂഷ്മം വീക്ഷിച്ചു… അതിലൊരുത്തി ഞാൻ കൂവലിന് തുടക്കമിട്ടത് എന്തായാലും കണ്ടിട്ടുണ്ട്… അപ്പൊ ഞാൻ കാരണമാണ് നാണംകെടേണ്ടി വന്നതെന്ന് ആരതി എന്തായാലും അറിയും…
അവൾ ആണെങ്കി ഇപ്പൊ കരയും എന്നവസ്ഥയിലായി… അത്യായിട്ടാണെന്ന് തോന്നുന്നു ബൂട്ടിക്വീനിനു എല്ലാരുടേം മുമ്പിൽ ഇങ്ങനെ നാണംകെടേണ്ടി വന്നത്…!! നന്ദി ദൈവങ്ങളെ നന്ദി…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo