“” എന്ത് കള്ളലക്ഷണം …?? “” ചേച്ചി അടുത്തേക്ക് വരുംതോറും ഞാൻ പിന്നോട്ട് അറിയാതെ വെച്ചുകൊണ്ട് ചോദിച്ചു…
“” വല്ലാതെ അഭിനയിക്കല്ലേ അഭി നീ…!! സത്യം പറയടാ, നിങ്ങളിത്രേം ദിവസം എവിടായിരുന്നു…?? “”
“”ഓ ഇതറിയാനാണോ ചേച്ചി ഒരുമാതിരി സേതുരാമായർ സിബിഐ കളിക്കണേ…? ഞങ്ങൾക്കൊരു ടൂർണമെന്റ് ഉണ്ടായിരുന്നു, അതിന് വേണ്ടി പോയതാ… ഞാൻ അമ്മയോടെക്കെ പറഞ്ഞിട്ടാണല്ലോ പോയെ…”” എല്ലാം കൈവിട്ട് പോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ അത് പറയുന്നതിനൊപ്പം അവള്ടെ രണ്ടുകൈയും കൈപിടിയിൽ ഒതുക്കി…! ഇനി എങ്ങാനും എന്നെ തല്ലാൻ തോന്നിയാലോ..?? റിസ്ക് എടുക്കണ്ട…!!
“”ഓഹോ…!! കാസർഗോഡ് എന്നാടാ ഗോവയിലേക് മാറ്റിയെ…??”” ആ ഊമ്പി…!!! ഞാൻ ഓടാണ്ടിരിക്കാൻ വേണ്ടി അവളൊന്നുംകൂടി അടുത്തേക്ക് നിന്ന് നീ ഇനി ഓടുന്നതെനിക്കൊന്ന് കാണണം എന്ന മട്ടിൽ എന്നെ നോക്കി പുരികം പൊക്കികൊണ്ട് ചോദിച്ചതിന്,
“”ഗോവയോ…?? ഏത് ഗോവ..??”” അങ്ങനൊരു സ്ഥലം തന്നെ ഞാൻ ആദ്യായിട്ട കേൾക്കണേ, ഈ സ്ഥലം ഇന്ത്യയിലാണോ എന്ന് കൂടി ഒരു ബലത്തിനു വേണ്ടി ചോദിക്കണം എന്നുണ്ടായിരുന്നു…!! പക്ഷെ കിട്ടാബോണ അടിയുടെ എണ്ണം കൊറക്കാൻ വേണ്ടി ഞാൻ ചോദിച്ചില്ല…!! എന്നാലും ഇവളിതെങ്ങനെ അറിഞ്ഞു, ശരത്തേട്ടനെങ്ങാനും..?? ഏയ്യ്…!!!
“” നിനക്കറിയില്ലല്ലേ…!! ശെരിയാക്കിത്തരാ, അമ്മ ഇങ്ങ് വരട്ടെ…!!”” ചേച്ചി അത് പറഞ്ഞപ്പോ വേണ്ട ന്ന ഭാവത്തിൽ ഞാനവളെ ഒന്ന് നോക്കി… പക്ഷെ എന്റെ നോട്ടത്തെ നിഷ്ക്കൂർണ്ണം തള്ളിക്കളഞ്ഞ് ഞാൻ മറുപടിയൊന്നും പറയുന്നിലാന്ന് കണ്ട അവൾ തുടർന്നു,
🔥♥️
Bro flashback bayangara lag
Bro idh vare vannillallo