ജീവിതത്തിൽ ആദ്യായിട്ട് ഇത്രേം തെറികെട്ട ആരതിയുടെ മുഖം ചുവന്നു തുടുത്ത് ചാമ്പക്കപോലെയായി…! കണ്ണെല്ലാം നിറച്ച് എന്നെനോക്കുന്ന ആരതിയെ കാണുമ്പോ എനിക്ക് പിടിച്ച് ചുവരിലിട്ട് ഒരക്കാന തോന്നിയെ…!! കണ്ണീരെല്ലാം കാണുമ്പോ തോന്നും ഞാൻ ആണ് ഇതൊക്കെ തൊടങ്ങി വച്ചതെന്ന്…!
അവളുമാരെ എല്ലാം ഒന്നും കൂടി നോക്കി ഞാൻ വാതിലിന്റെ അടുത്തേക്ക് നടന്നു…!! വാതില് തുറന്നു പുറത്തുകടക്കുന്നതിന് മുന്നേ ഞാനൊന്നും കൂടി അവർക്കുനേരെ തിരിഞ്ഞു… അത് കണ്ട് ആരതിയടക്കം എല്ലാവരും ഒന്ന് പേടിച്ചു…
“” നീയൊക്കെ ആ കത്തിൽ എന്താടി അവസാനം എഴുതിവച്ചിട്ടൊള്ളെ…? ഞാൻ മഴയായി പെയ്യുന്നതും കാത്തിരിക്കാണെന്നോ…?? അങ്ങനെ മഴയായി പെയ്യുന്നതും കാത്തിരിക്കാൻ നീയൊക്കെ എന്താടി തവളക്കുണ്ടായതോ…?? “” ന്നും പറഞ്ഞ് ഞാൻ പുറത്തോട്ടിറങ്ങുമ്പോഴും എന്റെ ഉള്ളിലെ ദേഷ്യം ഒരു തരിപൊലും അടങ്ങിയിരുന്നില്ല…!
ക്ലാസ്സിന്റെ പുറത്തിറങ്ങിയ ഞാൻ കാണുന്നത് അവളുമാർക്ക് കാവലുനിൽകുമ്പോലെ വാതിലിലേക്ക് നോക്കി നിന്നിരുന്ന സന്ദീപിനേം ആൽബിനേം ആണ്…!! നുരഞ്ഞുപൊങ്ങി ഇപ്പൊ പൊട്ടും എന്നപോലെ എന്റെയുള്ളിലെ കലി ഞാനെങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്ത് നിന്നു…!! പക്ഷെ അവന്മാരെ പാസ്സ് ചെയ്തുപോവാൻ നിന്ന എന്റെ മുന്നിൽ സന്ദീപ് വിലങ്ങുതടിയായി നിന്നതും പോരാഞ്ഞിട്ട് അവനെന്റെ ഷോൾഡറിൽ കൈവെച്ച് എന്നെ നോക്കി പരഹസിച്ഛ് ചിരിച്ചതും എന്റെ കൈയീന്ന് പോയി…!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo