ഒടുവിൽ ഏതൊക്കെയോ സാറുമാരും ടീച്ചറുമാരും വന്നേനെ പിടിച്ചു മാറ്റുകയായിരുന്നു… അവര് പിടിച്ചുമാറ്റാൻ നോക്കുമ്പോഴും ഞാൻ കുതറിമാറാൻ ശ്രേമിച്ചെങ്കിലും മൂന്ന്നാലു സാറുമ്മാരുണ്ടായൊണ്ട് നടന്നില്ല… ചുറ്റും നോക്കിയപ്പോ കണ്ടത് അധികമൊന്നും ഇല്ലെങ്കിലും ഏതാനും പിള്ളാരും ടീച്ചർമാരും എന്നെ നോക്കി നിൽക്കുന്നതാണ്, കൂടെ ആരതിയും ബാക്കി വാണങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു… അവളുടെ മുഖം കാണുമ്പോ എനിക്ക് പിന്നേം പൊളിഞ്ഞു കേറിയെങ്കിലും നന്നായി ക്ഷീണിച്ച ഞാൻ സംയമനം പാലിച്ചു…! ഞെട്ടി കണ്ണുംതുറുപ്പിച്ച് നിന്നിരുന്ന ആരതിയെ വായിൽ നിറഞ്ഞ ചോര കാർക്കിച്ഛ് തുപ്പിക്കൊണ്ട് ഞാൻ നോക്കിയതും അവൾ മുഖം മാറ്റി കളഞ്ഞു…!
സന്ദീപിനും ആൽബിക്കും അത്യാവിശ്യം പരിക്കുകളുണ്ട്… പോരാത്തേന് രണ്ടുപേർക്കും ബോധവുമില്ല…! ഒരു വണ്ടിവിളിച്ഛ് അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, പക്ഷെ എന്നെ കൊണ്ടുപോയത് വൈസ് പ്രിൻസിപ്പലൂടെ റൂമിലേക്കായിരുന്നു… പ്രിൻസി ലീവ് ആയിരുന്നത്രെ…
അവിടെവച്ചവരെന്നെ പുറത്താകൂന്നും പോലീസിൽ കേസ്സ് കോടൂക്കുന്നൊക്കെ പറഞ്ഞതും ഞാൻ ശരത്തേട്ടനെ വിളിച്ചു… സംഭവമെല്ലാം കേട്ട ശരത്തേട്ടൻ കോളേജിന്റെ അടുത്തുള്ള അങ്ങേരുടെ കൂട്ടുകാരെ വിളിച്ഛ് കാര്യം പറഞ്ഞതും അര മണിക്കൂറിനുള്ളിൽ അവർ കോളേജിലെത്തി…!
ശരത്തേട്ടന്റെ കൂട്ടുകാര് സാറുമാരോട് കാര്യങ്ങൾ ചോദിച്ചപ്പോ എന്നോട് പറഞ്ഞപോലെ കേസുകൊടുക്കും പുറത്താക്കൂന്നൊക്കെ ഭീഷണിപ്പെടുത്തിയെങ്കിലും അതിലൊരു ചേട്ടൻ വക്കീലാന്നുള്ള കാര്യം അവർക്കറിയില്ലായിരുന്നു…!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo