“” സത്യം പറ അഭി, നിങ്ങള് ടൂർണമെന്റാണ് എന്നും പറഞ്ഞെങ്ങോട്ടാ പോയെ…?? “” പഴം വിഴുങ്ങിയപോലെ നിന്നെനോട് പിന്നെയും അവളത് ചോദിച്ചപ്പോ എല്ലാം കുറ്റവും ശരത്തേട്ടന്റെ മെലിട്ടാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും ജന്മനാ പൊട്ടനായ അങ്ങേർക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യാനുള്ള ബുദ്ധിപോലും ഇല്ലാന്നുള്ള തിരിച്ചറിവ് എന്നെ അതിൽ നിന്ന് വിലക്കി…!! കരഞ്ഞുകാലിൽ വീണ് അമ്മയോട് പറയല്ലേന്ന് പറഞ്ഞാലോ..?? തള്ള അറിഞ്ഞ പിന്നെ മോൻ പെഴച്ചുപോയി എന്നും പറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കും… എന്ത് ചെയ്യാനാ പഴയെ ടീംസ് അല്ലെ, അതൊക്കെ പ്രതീക്ഷിക്കാം…!! പണ്ട് ആഷിഖ്ബനായ പാട്ട് ടീവിയിൽ വന്നപ്പോ അറിയാതെ ഒന്ന് കണ്ടെന് എനിക്കിങ്ങനൊരു മോനില്ലാന്ന് വരെ ആ തള്ള പറഞ്ഞിട്ടുണ്ട്…!!
“” എന്റെ പൊന്ന് ചേച്ചി, കാസർഗോടൊരു ടൂർണമെന്റ് കളിക്കാൻ പോയത് സത്യ…!! എന്തായാലും അത് വരെ പോയതല്ലേ, എന്ന പിന്നെ ഗോവ ഒന്ന് കണ്ടിട്ട് വരാം ന്ന് കരുതി.. അല്ലെങ്കിലും ഇതൊക്കെ ഇപ്പോഴല്ലേ പറ്റു, പിന്നെ പറ്റിയില്ലെങ്കിലോ..!! അടുത്ത പ്രാവിശ്യം പോവുമ്പോ ഞാൻ ചേച്ചിയേം കൊണ്ടോവാ…!! അമ്മയോട് പറയല്ലേ പ്ലീസ്… “” ഞാൻവൾടെ കൈചേർത്ത് പിടിച്ച് കെഞ്ചി പറഞ്ഞതും എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു പെട്ടന്നവൾടെ ചുണ്ടിൽ ഒരു ചിരി വന്നപോലെ തോന്നി…!! ഇത് തന്നെ പറ്റിയ അവസരം എന്ന് മനസിലാക്കിയ ഞാൻ എന്റെ പരമാവധി കെഞ്ചൽ പുറത്തെടുത്ത് അവളെ ഒരുവിതം പറഞ്ഞ് കോമ്പ്ളിമെന്റക്കി പറഞ്ഞുവിട്ടു…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo