അപ്പോഴും ചേച്ചിയെങ്ങനെ ഇതറിഞ്ഞു എന്നുള്ള ചിന്ത എന്റെയുള്ളിൽ നിറഞ്ഞിരുന്നു… എന്തായാലും വിച്ചു അത് പറയില്ലെന്നെനിക്ക് ഉറപ്പായിരുന്നു… പിന്നെ ഉള്ളത് ശരത്തേട്ടൻ, സംഭവം ആളൊരു മണ്ടനാണെങ്കിലും ഗോവക്ക് പോണകാര്യം ചേച്ചിയോട് പറയരുതെന്ന് മുൻപേ തന്നെ അങ്ങേരോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…!! പിന്നെ ആര്…??? ‘ആരതി’…!! അവളായിരിക്കോ…?? അവളാണെങ്കി അന്ന് ക്ലാസ്സിൽ വച്ചുണ്ടായതൊക്കെ അവൾ ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവില്ലേ…?? ആങ്ങനെ വെച്ചുന്നോക്കുമ്പോ നേരത്തെ ചേച്ചി അതിനെ പറ്റി ചോദിക്കേണ്ടതുമാണ്…!! ആ എന്തേലും ആവട്ടെ മൈര്…!!!
ഓരോന്നാലോയിച്ചു കട്ടിലിൽ കെടന്ന് ഞാൻ കുറച്ച് നേരം ഇൻസ്റ്റയിൽ തോണ്ടി കളിച്ചോണ്ടിരിക്കെയാണ് ശരത്തേട്ടൻ എന്തോ സ്റ്റോറി ഇട്ടിരിക്കുന്നത് കണ്ടത്…! എന്തായിരിക്കും എന്നറിയാൻ അതോപ്പണാക്കിയ ഞാൻ തലയിൽ കൈവെച്ചുപോയി…!!! അങ്ങേരോരു പൊട്ടാനാന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഗോവയിൽ വെച്ചെടുത്ത ഫോട്ടോസ് എല്ലാം സ്റ്റോറി ഇട്ടിരിക്കുന്നു, പോരാത്തേന് ലൊക്കേഷനും കൊടുത്തിട്ടുണ്ട്…!! അപ്പൊ ഇത് കണ്ടാണ് ഇവളി ഷോ മൊത്തം കാണിച്ചേ…!! ഇങ്ങനൊരു ലോക മണ്ടനാണ് എന്റെ ചേച്ചിയെ കെട്ടാൻ പോണേന്നാലോയിച്ചപ്പോ ചേച്ചിയോടെനിക് സഹതാപം തോന്നാണ്ടിരുന്നില്ല, അവളുത്തന്നെ കണ്ടുപിടിച്ചതല്ലേ, അനുഭവിക്കട്ടെ…!!
പിറ്റേദിവസം പതിവുപോലെ കോളേജിൽ എത്തിയ ഞങ്ങൾ ക്ലാസ്സിന് കേറണോ വേണ്ടയോ എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ആദർശ് ഞങ്ങടെ അടുത്തേക്ക് വരുന്നത് കണ്ടത്…
🔥♥️
Bro flashback bayangara lag
Bro idh vare vannillallo