“” നിങ്ങളൊക്കെ എവടായിരുന്നു ഇത്രേം ദിവസം…??? “” ഞങ്ങടെടുത്തെത്തിയ അവൻ വിച്ചൂന്റെ തൊള്ളിൽ കയ്യിട്ട് ചോദിച്ചു,
“” ഞങ്ങൾക്കൊരു ടൂർണമെന്റ് ണ്ടായിരുന്നു, ഒഴിവാക്കാൻ പറ്റാത്തോണ്ട് വരാൻ പറ്റിയില്ല… “” ട്രിപ്പ് പോയകാര്യം മനഃപൂർവ്വം അവനോട് ഞാൻ പറഞ്ഞില്ല, അവന് വേഷമായാലോ…!!
“” എന്തായാലും നിന്നെ തെരഞ്ഞ് ആ പെണ്ണ് വന്നിട്ടോണ്ടായിരുന്നു, എന്നിട്ടെന്നോട് നിങ്ങള്ടെവിടെന്നൊക്കെ ചോയ്ച്ചു…!!”” ആ പെണ്ണ് ആരാന്നുള്ള കാര്യം എനിക്കറിമായിരുന്നെങ്കിലും അതുറപ്പിക്കാൻ വേണ്ടി ഞാൻ അവനോട്,
“” ഏത് പെണ്ണ്…?? “” ന്ന് ചോദിച്ചതിന്,
“” എടാ അന്ന് വന്നില്ലേ, അവള്…!!””
“” ആര് ആരതിയോ…?? എന്നിട്ടവള് എന്ത് പറഞ്ഞു…?? “” അവളാണെന്ന് ഉറപ്പാക്കിയ ഞാൻ എന്ത് മൈരിന അവളെന്നെ തിരക്കി വന്നതെന്ന് ചോദിക്കാൻ നിന്നതാ, പക്ഷെ വേണ്ടാന്ന് വെച്ചു…
“” ആവോ…!! വന്നിട്ട് നീ എവടെന്നൊക്കെ അന്വേഷിച്ചു, എന്നോട് ചോദിച്ചപ്പോ എനിക്കറിയില്ലാന്നും പറഞ്ഞു…!!”” അവൾടെയീ കാട്ടിക്കൂട്ടലൊന്നും എനിക്ക് പിടിക്കുന്നുണ്ടാരുന്നില്ല, കാണാണ്ടാവുമ്പോ തെരക്കി വരാൻ അവളാര് എന്റെ കാമുകിയോ..?? കരിമ്പാറ പൊലയാടി മോള്…!! പോയി ചോദിച്ചാലോ..?? അല്ലെങ്കി വേണ്ട…!!
കൊറേ നേരം വായ്നോക്കി നടന്ന ഞങ്ങൾ ക്ലാസിനുകേറണോ എന്ന എറനേരത്തെ ആലോചനക്ക് ശേഷം കേറികളയാം എന്ന്തന്നെ തീരുമാനിച്ചു, ഇത്രേം ദേവസം കേറാതിരുന്നതല്ലേ ഇന്നൊന്ന് കേറിയേക്കാം…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo