ഉച്ചവരെ എങ്ങനൊക്കെയോ തള്ളിനീകി എന്തേലും ഞെണാൻ വേണ്ടി പുറത്തിറങ്ങുമ്പോഴാണ് ഉച്ചക്ക് ശേഷം ക്ലാസ്സില്ലാന്ന് കേട്ടത്…! വെള്ളിയാഴ്ച ഫ്രഷേഴ്‌സ് ഡേ ആയോണ്ട് എല്ലാരുമതിന്റെ പ്രാക്ടിസിന് വേണ്ടി പോവാണത്രെ…!! ഓരോ പ്രഹസനങ്ങളെ…!
ഇപ്പൊത്തന്നെ വീട്ടിപോവാൻ മൂഡിലാത്തോണ്ട് ഞങ്ങള് ഫുഡും കഴിച്ഛ് നേരെ സ്റ്റേജിന്റങ്ങോട്ട് വിട്ടു…!! അവടേം ഇവിടെയൊക്കെയായി കൊറേ പുള്ളാര് എന്തൊക്കെയോ കാണിക്കുന്നുണ്ട്, ഡാൻസ് ആണെന്ന് തോന്നുന്നു…!! ഇവരടെ ഡാൻസ് കണ്ട് മടുത്തപ്പോ ഞങ്ങൾ അവിടെന്ന് മാറി പുറത്താരും ഇരിക്കാത്തൊരു ആൽമരത്തിന്റെ ചോട് പിടിച്ചു…!! നല്ല സ്പോട്ട്…!
പുതിയതായി ഞങ്ങടെ ഒപ്പം കൂടിയ ആദർശിന്റെ തള്ള് കേട്ട് പണ്ടാറടങ്ങിരികുമ്പോഴാണ് അത് വഴി പോയ കുറച്ചു പെണ്ണുങ്ങളുടെ അടുത്തേക്ക് എന്റെ നോട്ടം പോയതും അതിലൊരുത്തി ഞങ്ങളെ ഇടക്ക് തിരിഞ്ഞുനോക്കുന്നതും കണ്ടത്…! ഇവളെ ഞാൻ എവടെയോ കണ്ടിട്ടുണ്ടല്ലോ… ഇത് ആരതിടെ കൂട്ടുകാരിയല്ലേ..? പേരെന്തോ കല്യാണോ വീട് പാർക്കലോ അങ്ങനെയെന്തോ ആണ്…!! ഈ പെഴച്ചവൾക് നേരെ നോക്കി നടന്നൂടെ, എന്ത് പറിക്കാനാ ഞങ്ങളെ നോക്കണേ…?
അവള്ടെ ആ നോട്ടം കണ്ട് രണ്ട് തെറിപറഞ്ഞാലോ എന്ന് ഞാൻ അലോയിച്ചതാ, പെണ്ണല്ലേ ന്ന് വിചാരിച്ചോണ്ട് മാത്രം ഞാൻ ഒന്നും പറഞ്ഞില്ല…!! അല്ലെങ്കിൽ കാണായിരുന്നു..!
അവളുപ്പോയി കുറച്ചുകഴിമ്പഴേക്കും ഞങ്ങളുപ്പിന്നേം കറങ്ങി നടക്കാൻ തീരുമാനിച്ചു… നടന്നു ഗ്രൗണ്ടിലേത്തിയപ്പോഴാണ് അവടെ ഒരു ഫുട്ബോൾ കെടക്കുന്നത് കണ്ടത്…
🔥♥️
Bro flashback bayangara lag
Bro idh vare vannillallo