“”എടാ നമ്മക്ക് വൺ ടച്ച് കളിച്ചാലോ…??”” ബോൾ വെറുതെ തട്ടികൊണ്ട് ഞാനത് പറഞ്ഞതിന് എല്ലാരും സമ്മതം മൂളിയതും ഞാനും അവന്മാരും കളിതുടങ്ങി…!! ഹരിയും യദുവും അജയിയുമെല്ലാം വളരെ നന്നായി തന്നെ കളിക്കുന്നുണ്ട്… പക്ഷെ ആദർശിന് ഇതിനെ പറ്റി വലിയ ധാരണയിലാന്ന് അവന്റെ കളിക്കണ്ടപ്പോ തന്നെ മനസ്സിലായി…!!
അങ്ങനെ നല്ല രസത്തിൽ കളിച്ചോണ്ടിരിക്കുമ്പോഴാണ് മൂക്കിന്റെ മോളിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചൊരുത്തനും വേറെ മൂന്നുപേരും ഗ്രൗണ്ടിലേക്ക് വരണ കണ്ടത്,
“”അളിയാ, ആ വരണ മോണ്ണേനെ കണ്ട… അവനാണ് ഞാൻ അന്ന് പറഞ്ഞ സന്ദീപ്…”” മൂക്കിൽ ബാൻഡ് എയ്ഡ് ഇട്ടവനെ ചൂണ്ടി യദു പറഞ്ഞതും ഞാൻ അവനെ തന്നെ നോക്കി നിന്നു… ഇനി പ്രതികാരം വീട്ടാൻ വരണതാവോ..??
ഞങ്ങളെ കണ്ടാൽ അവരിങ്ങോട്ട് വരും എന്ന് പ്രതീക്ഷിച്ചെങ്കിലും പക്ഷെ കുറച്ചുനേരം എന്നെയൊക്കെ ഒന്ന് നോക്കി അവന്മാരുതമ്മിൽ എന്തൊക്കെയോ പറഞ്ഞതല്ലാതെ ഞങ്ങടടുത്തേക്ക് വന്നില്ല… പേടിത്തൊണ്ടന്മാർ…!!
ഇനിയിപ്പോ ഇവിടെവച്ചൊരു പ്രശ്നം ഉണ്ടാവിലാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ കാലമാടാൻ യദു സന്ദീപിന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത്… ഈശ്വര ഇവനിതെന്തിന്റെ കടിയാണാവോ… അവന്റെ പിന്നാലെ ഞങ്ങളും ചെന്നു… ഞങ്ങള് വരുന്നത് കണ്ടതോണ്ടാണെന്ന് തോന്നുന്നു തിരിച്ചുപോവാൻ നിന്ന അവന്മാരും ഞങ്ങക്ക് നേരെ വന്നത്…
🔥♥️
Bro flashback bayangara lag
Bro idh vare vannillallo