“” അത് കാര്യാക്കണ്ട കല്ലുസ്സേ… ഇവർക്കുള്ള പരിപുവടേം ചായേം ഞങ്ങളുകൊടുക്കുന്നുണ്ട്… സമയാവ്വട്ടെ…!! “” അമ്പോ, ഏട്ടൻ മാസ്സ് തന്നെ…!! ഇപ്പൊ തന്നെ പോയി രണ്ട് ചൂട് പരിപ്പുവട വാങ്ങി ഇവന്റെ തൊള്ളേലങ്ങു തിരികീയാലോ..? വെണ്ണേൽ കുറച്ച് തേളച്ച ചായേം കൂടി അവന്റണ്ണാക്കിലോഴിച്ചോടുക്കാം, തൊണ്ട പൊള്ളി ചാവട്ടെ മൈരൻ…!! അല്ലെങ്കിലും ഈ മൈരനേതാ..?? ഇതെല്ലാം കേട്ട് ആരതി അടുത്തുതന്നെ ഉണ്ടെന്ന് കണ്ടപ്പോ എന്തെങ്കിലൊക്കെയങ്ങു പറയാണ്ടിരിക്കാൻ പറ്റിയില്ല…
“” മോളെ കക്കൂസേ, നീ നിന്റെ ബോയ്ഫ്രണ്ട്സിനെ വിളിച്ചോണ്ടോന്ന് പോയെ…പോവുമ്പോ നിന്റെ ഒപ്പം വന്ന എടുക്കാചരക്കിനേംകൊണ്ടുപൊക്കോ… ഇവടെ ഞങ്ങക്ക് ഫുട്ബോളു കളിക്കാനൊള്ളതാ…!!”” ന്ന് ഞാൻ പറഞ്ഞതും കല്യാണിക്കും ഒപ്പം വന്ന കൊപ്പത്തിക്കും അതത്ര സുഖിച്ചിലാന്ന് അവറ്റകൾടെ മോറുകണ്ടപ്പോ മനസ്സിലായി…!! പ്രേത്യേകിച്ഛ് എടുക്കാചരക്കിനെ എടുക്കാചാരക്കെന്ന് വിളിച്ചത്…!!
“” അങ്ങനെ നീ പറയുമ്പോ അങ്ങ് പോവാൻ ഞങ്ങളാരാടാ നിന്റെ അടിമയോ..? നിനക്കിവടത്തെ ചെക്കന്മാരെ അറിയതോണ്ടാ അഭി…! പിന്നെ നിനക്കൊരു തോന്നലുണ്ട് നീ ഈ കോളേജിലെ വല്ല്യ രാജാവാണെന്ന്, അതിവരടെ തല്ലു കിട്ടുമ്പോ അങ്ങ് മാറിക്കൊള്ളും…!!”” ദേഷ്യകൊണ്ട് നിറഞ്ഞുതുള്ളി ആരതിയത് പറഞ്ഞപ്പോ അവള്ടെ ചെള്ള നോക്കി ഒന്ന് കൊടുക്കാനാ തോന്നിയെ… എന്നാൽ കോണയെ കോണകൊണ്ട് നേരിടണം എന്നെനിക്ക് ഇപ്പൊ ഒരു വാശി…!!
🔥♥️
Bro flashback bayangara lag
Bro idh vare vannillallo