ആരതി കല്യാണം 6 [അഭിമന്യു] 2908

 

 

“”ആണോ…? എത്ര നേരമ്പിടിക്കും…?”” ന്ന് ചോദിച്ചതും ഞാൻ ഫോണെടുത്ത് സമയം നോക്കി, ആറുമണിക്ക് മൂന്നു മിനിറ്റ്…!

 

 

“”ഞാനൊരു 11:30 ഒക്കെ ആവും…!”” അത് കേട്ടപ്പോ അങ്ങേര് ആരതിയെ ഒന്ന് നോക്കി…! ഇത്രേം നേരം വൈകും എന്നയാൾ വിചാരിച്ച് കാണില്ല…! എങ്കിലും വല്ല്യ എതിർപ്പൊന്നും അങ്ങേരുടെ മുഖത്ത് ഞാൻ കണ്ടില്ല…! ഇത്രേം നേരാവും പോണോ എന്ന മട്ടിലാണ് അങ്ങേര് ആരതിയെ നോക്കുന്നത്…! ആരതി അവളുടെ അച്ഛന്റെ കൈയിൽ തൂങ്ങുന്നത് പോലെ പിടിച്ച് കുട്ടികൾ വാശിപിടിക്കുന്ന പോലെ അങ്ങേരെ നോക്കി…!

 

 

“”അതിനെന്താ…? നിന്റെ കൂടെ അല്ലെ…! അതൊന്നും സാരല്ല്യ…! ശ്രേദ്ധിച്ച് പോണം ന്ന് മാത്രേ ഒള്ളു…!”” ഇപ്പ്രാവശ്യം ലക്ഷ്മിയമ്മയാണ് കളത്തിലിറങ്ങിയത്…! പണ്ടാരടങ്ങാൻ…! ഈ പിശാശ് ഒഴിഞ്ഞു പോണില്ലല്ലോ…!

 

 

“”നീ പോയി റെഡിയായി വാ മോളെ, അവൻ കൊണ്ടോവും…!!”” എന്റെ പെട്ടിയിലെ അവസാനത്തെ ആണി അടിച്ചുകൊണ്ട് അമ്മയത് പറഞ്ഞതും എനിക്ക് പറയാൻ വേറെ കാരണങ്ങളില്ലാതെയായി…! തള്ള സമ്മതിക്കൂല…! എല്ലാവരുടെ കയ്യീന്നും ഗ്രീൻ സിഗ്നൽ കിട്ടിയ ആരതി നേരെ അകത്തേക്കൊടി ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നു…! ഒരു ലൈറ്റ് ബ്ലൂ ചുരിതാറും വെള്ള ലാഗ്ഗിൻസും ആണ് അവളുടെ വേഷം…! അവളെന്നെ നോക്കുന്നുണ്ടെങ്കിലും ഞാനത് മൈന്റാക്കാൻ നിന്നില്ല…! എന്റെ അടുത്തേക്ക് വന്ന ആരതി കൈയിൽ ചാവിതന്നതിന് പിന്നാലെ,

 

 

“” ഞാൻ നിന്നേംകൊണ്ടേ പോവൂ മോനെ…!!”” ന്നും പറഞ്ഞെന്നെ ഒന്ന് പുച്ഛിച്ചു നോക്കി…! പിന്നെയൊരു കുണുങ്ങി ചിരിയുമായി കോ ഡ്രൈവർ സീറ്റിലേക്ക് കേറിയിരുന്നു…! ഈശ്വര…! നീയെന്തിനെന്നെ ഇങ്ങനെയിട്ട് പരീക്ഷിക്കുന്നു…? വൈ…?

 

 

ഇവൾ ഒന്തിനൊരു വെല്ലുവിളിയാണല്ലോ…! ഏറ്റവും മികച്ച ഒന്തിനുള്ള ഗോമ്പറ്റീഷൻ വച്ച എത്ര തലമൂത്ത ഒന്തുണ്ടെന്ന് പറഞ്ഞാലും ഫസ്റ്റ് ഇവളുത്തന്നെ കൊണ്ടോവും…!

 

 

അവിടുന്ന് വണ്ടിയെടുത്ത് നേരെ ഞങ്ങൾ എടപ്പാളെത്തി…! വണ്ടിയിൽ കേറി അവളിത് വരെ ഒന്നും മിണ്ടിട്ടില്ല, പക്ഷെ എന്തോ ശബ്ദമൊക്കെ ഒണ്ടാക്കുന്നുണ്ട്…! മൂളിപ്പാട്ടാണെന്ന് തോന്നണു…! ഇവൾക്കെന്തോ തേങ്ങേടെ മൂഡ് വാങ്ങാൻണ്ടന്നല്ലേ പറഞ്ഞെ…! അത് ഇവടന്ന് വാങ്ങി ഇതിനെ തിരിച്ച് കൊണ്ടാക്യാലോ…!?

 

 

“” നിനക്കെന്താ വേടിക്കാനൊള്ളെ…!? “” എന്റെ ചോദ്യം കെട്ടവൾ എന്നെയൊന്ന് നോക്കി മറുപടിയൊന്നും പറയാതെ പിന്നേം പുറത്തോട്ട് കണ്ണുപായിച്ഛ് എന്തോ മൂളിക്കൊണ്ടിരുന്നു…! ഈ പൂ… പൂന്നാര മോളെ ഇന്ന് ഞാൻ…! ഉള്ളിൽ നല്ല തെറി പറയാൻ തോന്നുന്നുണ്ടെങ്കിലും മുൻപേ തെറിവിളിച്ചപ്പോ എന്റെ മനസ്സ് മൈരേൻ അതൊന്ന് കുറക്കാൻ പറഞ്ഞിരുന്നു…! അതോണ്ടു മാത്രം ഇപ്പൊ ഞാനൊന്നും പറയുന്നില്ല, പക്ഷെ അതെപ്പഴും അങ്ങനെയാവണം ന്ന് വാശിപിടിക്കരുത് മൈരേൻ മനസ്സേ…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

63 Comments

Add a Comment
  1. BRO NEXT EPISODE EVDEYAA

    1. നല്ലനായ ഉണ്ണി

      ഒന്ന് എഴുതാൻ സമയം കൊടുക്ക് അനിയാ 🙏🏻

  2. അഭിമന്യു fan

    Adutha part evdee, myr vallatha addiction aayalloo😔

  3. Next please 🥲

  4. Adutha part eppola vera machaane

  5. ബ്രോ എന്താ ഒരു റിപ്ലൈ പോലും തരാത്ത

    🥺🥺🥺🥺🥺🥺🥺🥺🥺🥺

    ഈ മാസം ഒരു പാർട്ട്‌ കൂടി ഉണ്ടോ

    😎😎I AM WAITING 😎😎

    1. അഭിമന്യു

      Ee week tharaam bro…! And thanks for the support.

      1. 🔥🔥🔥🔥🔥😎🔥🔥🔥🔥

      2. Bro Waiting aane

  6. Novel listell kanunilla

  7. Aarathi Abhimanyu

    Next Episode Poratte, Time aayii 😁😁😁

  8. ഇതു പോലത്തെ കഥകൾ suggest ചെയ്യോ

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ ഈ പാർട്ടും 👌🏻👌🏻👌🏻…past മാത്രം പറഞ്ഞു പോകാതെ ഇടക്ക് കുറച്ച് present കൂടെ add ചെയ്താൽ നന്നാകും…
    Nb:എന്റെ അഭിപ്രായം പറഞ്ഞെന്നെ ഒള്ളു അഭിപ്രായം പറയാൻ ആണെലോ comment box

    1. Enteyum abhiprayam argqnu

  10. സൂര്യ പുത്രൻ

    Orupadu ishttayi bro eallarum cheyyane pole pakuthikku vechu nirthi pokaruthe

  11. പൊന്നു മോന്നേ ഒന്നും പറയാൻ ഇല്ല വിഷയം ഒരുപാട് ഇഷ്ടം ആയി. ഇത് വായിച്ചിട് ഇഷ്ടം ആയില്ല എന്ന് പറയണം എങ്കിൽ അവൻ ഒരു പൊട്ടൻ ആയിരിക്കണം. ഇന്നലെ മുതൽ ആണ് ആദ്യാഭാഗം വായിച്ചു തുടങ്ങിയത്. എല്ലാഭാഗവും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. ഒരു കാര്യം പറയാം ശെരിക് അവൻ പൊട്ടൻ ആയി അഭിനയിക്കുക അല്ല അവൻ പൊട്ടൻ തന്നെ ആണ്. എന്തായാലും വീണ്ടും കാണാം നമ്ക്

  12. നന്ദുസ്

    സൂപ്പർ.. കിടു പാർട്ട്‌.. ഫ്ലാഷ് ബാക്കിലൂടെയുള്ള സംഭവവികാസങ്ങൾ സൂപ്പർ… Keep going..
    തുടരൂ… ❤️❤️❤️❤️

  13. Machi onnum nokkanda pwolichu

  14. ഈ കഥ തരുന്ന ഫീൽ , കഥ പോകുന്ന വഴികൾ ഒരു രക്ഷയും ഇല്ല .കംപ്ലീറ്റ് ആക്കും എന്നൊരു പ്രതീക്ഷയും ഇല്ല . ഇപ്പൊൾ തന്നെ തിരക്ക് തുടങ്ങി വൈകാൻ തുടങ്ങി . പേജ് കൂട്ടുകയോ, അല്ലെങ്കിൽ പെട്ടന്ന് ഇടുകയോ ചെയ്ത് പരമാവധി ഞങ്ങൾക്ക് തരണം എന്ന് അഭ്യർത്ഥിക്കുന്നു

  15. സുഹൃത്തെ ഒരു അപേക്ഷ ആണ്…..
    ഈ കഥ വളരേ അധികം ഇഷ്ടപ്പെട്ടു. ഓരോ സീനുകളും മനസ്സിൽ പതിഞ്ഞിട്ടുണ്ട്… വായിച്ചതിൽ അപൂർവ്വം ചില കഥകൾ ആണ് ഇതുപോലെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്… അതുകൊണ്ട് ഇടയ്ക്ക് വെച്ച് നിർത്തിപ്പോകരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു…. ഇത് നിർത്തിയാൽ ഇത് മറ്റൊരു ദുഃഖം ആയി മാറും.. ഇനി ഇത്കൂടി താങ്ങാൻ കഴിയാത്തത് കൊണ്ട് ആണ്…. ക്ഷമിക്കണം….

  16. Adipoli, pirate vegan

  17. 😱കൊള്ളാം മച്ചാനെ🔥 ഇതുവരെയുള്ള എല്ലാ പാർട്ടും അടിപൊളിയായിട്ടുണ്ട്, മനസ്സിൽ ഉള്ളതുപോലെ പോന്നോട്ടെ…..
    “Nextന് വെയ്റ്റിംഗ്’

  18. കൊള്ളാം… കിടിലൻ part, ഒരു ബോർ അടിയും ഇല്ല, ഫ്ലാഷ് ബാക്ക് ഉം പ്രേസേന്റ് നന്നായി പോകുന്നു. അടുത്ത ഭാഗം വേഗം തരണം. ഇതു ഇപ്പോൾ fav ആണ്.

Leave a Reply

Your email address will not be published. Required fields are marked *