ആരതി കല്യാണം 8 [അഭിമന്യു] 3047

അത്യാവിശ്യം സ്ത്രീ ജനങ്ങളൊക്കെ രാവിലെ തന്നെ എന്നീറ്റു നടക്കുന്നുണ്ട്… ഇവർക്കൊക്കെ കൊറച്ച് കഴിഞ്ഞേണീറ്റ പോരെ…? കോണിപടിയിലെ കൈപിടിയിൽ താങ്ങിനിന്ന് ഹാളുമൊത്തം നിരീക്ഷിച്ചു നിന്ന എന്നെ സോഫയിലിരുന്ന് പച്ചക്കറിയെന്തോ അരിഞ്ഞോണ്ടിരുന്ന സ്ത്രീകളിലൊരുത്തി കണ്ടതും അടിമുടിയൊന്ന് നോക്കി, ശേഷം,

 

 

 

“” ആ ഇതാര്…! എന്താ ഇത്രേ നേരത്തെ…? ക്ഷീണൊക്കെ കാണില്ലേ മോനെ…! കൊറച്ചുകൂടി ഒറങ്ങാർന്നില്ലേ…! “” പച്ചക്കറി അരിയുന്നത് നിർത്തി അവരത് പറഞ്ഞതും അടുത്തിരുന്നവരത് കേട്ട് എന്നെ നോക്കി ഒരാക്കിയ ചിരി ചിരിച്ചു… കോപ്പ്…! ബാൽക്കണിന്ന് നേരെ എടുത്ത് ചാടിയാമതിയാർന്നു…! രാവിലെ തന്നെ നന്നായൊന്ന് ചീഞ്ഞ ഞാൻ അവരെ നോക്കിയൊന്ന് ഇളിച്ച് അടുക്കള ലക്ഷ്യം വച്ച് നടന്നു… എങ്ങനേലും അവൾടമ്മെ കണ്ട് കാര്യം പറഞ്ഞ് എസ്‌കേപ്പ് ആവണം…

 

 

 

“” ലക്ഷ്മിയമ്മ എവടെ…? “” അടുക്കളയിൽ അവരുണ്ടാവൊന്ന് ഒറപ്പില്ലാത്ത കാരണം ഞാൻ സോഫെലിരുന്നിരുന്ന ചേച്ചിയോടായി ചോദിച്ചുതും അവര് അടുക്കള നോക്കി ലക്ഷ്മി ന്നൊരു നീട്ടിവിളിയായിരുന്നു…! അതിന് തൊട്ടു പിന്നാലെ ലക്ഷ്മിയമ്മ കൈ സാരിതലപ്പിൽ തൊടച്ചോണ്ട് അവിടേക്ക് വന്നു… അതോടെ ഞാൻ അവരെ വിളിച്ച് ഉമ്മറത്തേക്ക് നടന്നു…!

 

 

 

“” എന്താ മോനെ…? “” ആരേലും കാണുന്നുണ്ടോ ഇടക്കിടക്ക് പിന്നിലേക്ക് നോക്കുന്ന എന്നെ കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു…

 

 

 

“” ഓഫീസിന്ന് വിളിച്ചിരുന്നു, എനിക്ക് ഇന്ന് തന്നെ അവടെ എത്തണം…! “” വേറെയാരും കാണുന്നില്ലാന്ന് ഉറപ്പുവരുത്തി അതിക്കാം വളച്ചുകെട്ടില്ലാതെ ഞാൻ അവരോട് കാര്യം പറഞ്ഞു…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

142 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *