വീട്ടിലെത്തിയതും ഉമ്മറത്തൊന്നും ആരേം കണ്ടില്ല… വണ്ടി മുറ്റത്ത് തന്നെ ഇട്ട് ഞാൻ അകത്തേക്ക് കേറി… ഉമ്മറത്താളില്ലേലും അകത്താളുണ്ടായിരുന്നു… അതും ഹാളിൽ തന്നെ…!
“” നീയെന്താ ഇവടെ…! “” ഹാളിലൊരു ചൂലുമായി നിന്നിരുന്ന ചേച്ചിയെന്നെ കണ്ടതും അത്ഭുതമോ ഞെട്ടാലോന്നൊന്നും മനസ്സില്ലാവാത്ത പോലെ ചോദിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിലേക്ക് പോയി…! അവൾടെയൊരു ചോദ്യം…! മനിഷ്യനെ കുണ്ടില് ചാടിച്ചതും പോര…! ഇവളെ കെട്ടിച്ച് വിട്ടതല്ലേ…? പിന്നെന്തിനാ എടക്കെടക്ക് ഇങ്ങോട്ട് കെട്ടിയേടകണതാവോ…!
റൂമിലെത്തി വാതിലടച്ച് ഞാൻ നേരെ ബാത്റൂമിൽ ചെന്ന് പല്ലൊക്കെ തേച് മോഖങ്കൂടിയൊന്ന് കഴുകി പുറത്തിറങ്ങി… പിന്നെയൊരു ഡ്രെസ്സുമെടുത്തിട്ട് ഇന്നലെ ഞാൻ കൊണ്ടുവന്ന ബാഗും കൈയിലെടുത്ത് താഴോട്ടിറങ്ങിയതും മോളിലേക്ക് കേറാൻ നിക്കുന്ന അമ്മേം ശരത്തേട്ടനേം ചേച്ചിയെമാണ് കണ്ടത്…!
“” എന്താഭി…? നീയെങ്ങട്ടാ ഇതൊക്കെ എടുത്ത്…? “” എന്നെ തടഞ്ഞു നിർത്തി ദേഷ്യത്തോടെ അമ്മ ചോദിച്ചു… പക്ഷെ സ്വന്തം മോനായ എന്നെ ഇതുവരെ മനസ്സിലാക്കാത്ത ഇവരോട് ഇനി താഴ്ന്നുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…! പോരാത്തേന് ദുസ്വപ്നം പോലെ ഉള്ളിൽ പുകഞ്ഞോണ്ടിരിക്കുന്ന പഴേ ഓർമകളും…!
“” എനിക്ക് തിരിച്ച് എറണാകുളം പോണം…! ഒന്ന് മാറി നിക്ക്…! “” അമ്മയുടെ കൈ തട്ടി മാറ്റി ഞാൻ പുറത്തേക്ക് നടന്നു…! ഇന്നലെവരെ ഇത്രേം ബലമ്പിടുത്തമൊന്നും ഇല്ലാതിരുന്ന എന്റെ ഇന്നത്തെ പെരുമാറ്റം കണ്ട് ചേച്ചിയും ശരത്തേട്ടനും കണ്ണുംമിഴിച് നോക്കുന്നുണ്ട്…!
🔥🔥🔥