“” അഭി…! “” വീണ്ടും അമ്മ പിന്നിൽ നിന്ന് ഒച്ചവച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല…! അമ്മയോട് അധികം സംസാരിക്കാണ്ടിരിക്കുന്നതാ നല്ലത്… അല്ലെങ്കി ഒരു മകന്റെ വായേൽ നിന്ന് വരാൻ പാടാത്ത പലതും ഇന്ന് പുറത്തുവന്നെന്നിരിക്കും…!
“” പറ്റുവാണെങ്കി എന്നെയൊന്ന് ബസ്റ്റാന്റിൽക്ക് ആക്കിത്തരണം…! “” മുറ്റത്തേക്കിറങ്ങിയ ഞാൻ എന്റെ പിന്നാലെ വന്ന് ഉമ്മറത്ത് നിന്നിരുന്ന ശരത്തേട്ടനെ നോക്കി ഒരപേക്ഷപോലെ പറഞ്ഞു… അത് കേട്ട ശരത്തേട്ടൻ ചേച്ചിയെ ഒന്ന് നോക്കി അകത്തേക്ക് പോയി… ആ സമയം അടുത്തായി നിന്നിരുന്ന അമ്മയേം ചേച്ചിയേം നോക്കാനും ഞാൻ മറന്നില്ല…! അമ്മേടെ കണ്ണ് ദേഷ്യംകൊണ്ട് നിറഞ്ഞിട്ടുണ്ട്… ചേച്ചിയാണെങ്കി എന്ത് ചെയ്യണം ന്ന് അറിയാത്തൊരവസ്ഥയിലും…!
ചാവിയെടുത്തു വന്ന ശരത്തേട്ടൻ എന്റെ കൈയിലെ ബാഗും വാങ്ങിക്കൊണ്ട് കാറിന്റെ ഉള്ളിലേക്ക് കേറി, പിന്നാലെ ഞാനും… പോവുന്ന വഴി ഞാനോ അളിയനോ (ശരത്തേട്ടൻ) ഒന്നും മിണ്ടിയില്ല… അതിനുള്ള മൂടിലായിരുന്നില്ല ഞാനെന്ന് അങ്ങേര് മനസ്സിലാക്കിയിരിക്കണം… അച്ഛൻ വീട്ടിലില്ലായിരുന്നെന്ന് തോന്നുന്നു… അല്ലെങ്കി അവടെ കാണണ്ടതല്ലേ… ഒരുകണക്കിനത് നന്നായി…!
അധിക്കാം താമസിക്കാതെ തന്നെ ഞങ്ങൾ ബസ്റ്റാന്റിലെത്തി… ബാഗുമെടുത്ത് ഞാൻ നേരെ ബസ്റ്റോപ്പിലേക്ക് കേറി നിന്നു… കൂടെ അളിയനും… അങ്ങേർക്ക് എന്നോടെന്തോ പറയാനുണ്ട്, ഞാനെങ്ങനെ പ്രതികരിക്കും എന്നറിയാത്തതോണ്ട് മിണ്ടാണ്ടിരിക്കുന്നതാണ്…! പക്ഷെ അധികനേരമൊന്നും അത് മുന്നോട്ടുപോയില്ല…!
🔥🔥🔥