“” നല്ല ആൽക്കഹോളിക് വെദർ ലെ…! “” ആൽക്കഹോളിക് പോയിട്ട് പൊറത്തെറങ്ങാൻ പോലും തോന്നാത്തതരത്തിലുള്ള വെദറായിരുന്നിട്ടും രണ്ടെണം വീശാനുള്ള മൂടിലായിരുന്നോണ്ട് ഞാനവനെ പാളിനോക്കി ചോദിച്ചു…!
“” സത്യാളിയെ, ഞാനത് പറയാൻവരായിരുന്നു…! രണ്ടെണം വീശ്യാലോ…? “” ന്നായി അവൻ… കള്ള പന്നി ഇവന് വേണ്ടാന്ന് പറഞ്ഞൂടെ…! ആരേലും എന്തേലും ചോയ്ക്കാൻ കാത്തിരിക്ക…! കള്ളുകുടിയൻ…!
അവന് കുടിക്കണംന്ന് പറഞ്ഞോണ്ട് മാത്രം ഞാനവന്റെ കൂടെ ബാറിലേക്ക് വിട്ടു… അല്ലാതെ എനിക്ക് താല്പര്യൊന്നൂല്യ…! ബാറി കേറി ഈരണ്ടു ബീറും വേറേതോ പേരറിയാത്ത സാമാനൊക്കെ ഒരുമയോമില്ലാതെ വലിച്ച് കേറ്റി…
“” എന്റെ ജീവിതം പോയടളിയ…! ഇതിനുമാത്രം ഞാനെന്ത് തെറ്റാ ചെയ്തേ…? നീ പറ…! “” അടിച്ചസാനം പണിതുടങ്ങിയതും ഫോൺ തിരിച്ചുപിടിച്ച് സമയംനോക്കികൊണ്ടിരുന്ന അജയ്യിയെ തോണ്ടി ഞാൻ ആരാഞ്ഞു…!
“” നീ ടെൻഷനാവാതിരി…! ഇതിലും വലുതെന്തോ വരാനിരുന്നതാ…! ഇതിപ്പൊത്രേയല്ലേ ണ്ടായുള്ളു…! “”
“” ഇതിലും വലുതാ…? ഇതിലും വലുതിനിയെന്ത് വരാനാ…! “” അവന്റെ മറുപടികെട്ട ഞാൻ തലക്ക് കൈകൊടുത്തു പറഞ്ഞു… അലെങ്കിലും ഇവനോടൊന്നും ചോയ്ച്ചിട്ടൊരുകാര്യോല്ല്യ…
ബാക്കി വന്ന സാനോം ടച്ചിങ്‌സും അകത്താക്കി ഞങ്ങൾ നേരെ ഫ്ലാറ്റിലോട്ട് വച്ചുപിടിച്ചു… രണ്ടുപേർക്കും വെളിവും വെളിചോം ഒന്നും ഇല്ലാത്തോണ്ട് വലിയ സീനില്ലായിരുന്നു…
🔥🔥🔥