തിരിച്ച് റൂമിലെത്തുമ്പോ സമയം പത്തുമണി കഴിഞ്ഞിരുന്നു… ഒരുവിതത്തിൽ ലിഫ്റ്റികേറി ഫ്ലോറിന്റെ നമ്പറിടിച്ചു… അങ്ങനെയവനേ പറഞ്ഞുവിട്ട് ഞാൻ വാതില് തുറക്കാനായി ചാവി തപ്പിയതും അകത്തുനിന്ന് ആരോ അത് തുറന്നു…
“” സോറി റൂമുമാറിപ്പോയി…! “” മുഖത്ത് തുണിചുറ്റി ചൂലും കൈയിൽ പിടിച്ചുന്നിന്ന അയാളെ നോക്കി ഞാൻ ക്ഷമാപണം നടത്തി തിരിച്ചു നടക്കാൻ നോക്കുമ്പഴാണ് ഫ്ലാറ്റിന്റെ നമ്പർ ഞാൻ ശ്രേദ്ധിക്കുന്നത്… ഇത് തന്നെയാണല്ലോ എന്റെ ഫ്ലാറ്റ്…! അപ്പൊ ഇതാരാ…?
“” ആരാടാ നീ…! തനിക്കെന്തായി ഈ വീട്ടി കാര്യം…? “” എന്നെത്തന്നെ നോക്കി നിന്ന അയാളോടായി ഞാൻ ചോദിച്ചെങ്കിലും അയാൾ മറുപടിയൊന്നും പറഞ്ഞില്ല… പക്ഷെ ഈ കണ്ണ് ഞാനെവടയോ കണ്ടിട്ട്ണ്ടല്ലോ… ഏഹ്…! ഇതവൾടെ കണ്ണല്ലേ…! ഇതെന്താ ഇയാൾടെല്…? ഞാനയാളെ അടിമുടിയൊന്ന് നോക്കി… താഴെ രണ്ട് വീർപ്പ്…! ഇതെന്താ ഇങ്ങനെ…? ഇനി നെഞ്ചത്ത് നീര് വച്ചതാവോ…? പറയാൻ മാത്രം ബോധമില്ലാതിരുന്നെനിക്ക് ഇങ്ങനെയൊക്കെയാണ് തോന്നിയത്…!
“” സത്യമ്പറയാടാ…! ആരാ നീ…? “” വീണ്ടുമതെ ചോദ്യം ഞാനവർത്തിച്ചെങ്കിലും അതിന് മറുപടിപറയാതെയവൻ അകത്തേക്ക് പോയി… ഇവനിത്രേം ധൈര്യോ…? ഇവടെ ഞാൻ രണ്ട് നായിന്റെ മക്കളെ വളർത്തിയിരുന്നല്ലോ… അവറ്റകളെവടെപോയി…? അകത്തേക്കുപോയ അവന്റെ പിന്നാലെ ഞാൻ വച്ചുപിടിച്ചു… അപ്പോഴേക്കും എന്റെ ബോധം ഏറെക്കുറെ പോയിരുന്നു… ഒരു സഹസത്തിനൊന്നുമുള്ള ബോധമേനിക്കുണ്ടായിരുന്നില്ല… അതോടെ അവന്റെ പിന്നാലേയുള്ളപൊക്ക് ഉപേക്ഷിച്ച് ഞാൻ നേരെ ഹാളിലെ സോഫയില്ലെക്ക് വീണു…!
🔥🔥🔥