“” എപ്പോ പറഞ്ഞ്…? “” അങ്ങെനെയൊരു സംഭവമേ ഞാനറിഞ്ഞിട്ടില്ലാത്തതോണ്ട് അമ്മയെയും ആരതിയേം ഞാൻ മാറിമാറി നോക്കിയൊന്ന് ചോദിച്ചു…
“” ഞാൻ പറഞ്ഞില്ലേ ആന്റി ഇവനിങ്ങനെ പറയൂന്ന്…! “” ഒരു നിരാശനിറഞ്ഞ ശബ്ദത്തോടെ ആരതിയത് പറഞ്ഞപ്പോ ഡികാപ്രിയോപോലും തോറ്റുപോവുന്ന അവൾടെയാ മൂഞ്ചിയ അഭിനയം കണ്ട് നോക്കിന്നിക്കാനെ എനിക്കായൊള്ളു…!
“” നീ പേടിക്കണ്ട മോളെ, അവൻ വരും…! “” അവള്ടെ മുടിയിലൊന്ന് തലോടി എന്റെ തള്ള പറഞ്ഞു… മ്മ് നോക്കിയിരുന്നോ ഞാനിപ്പോപോവും…! ന്നും മനസ്സിൽ പറഞ്ഞ് ഞാനമ്മക്ക് നേരെ തിരിഞ്ഞു…
“” അത് ശെരിയാവുല്ല്യ… ഞാൻപോയ ഇവടത്തെ കാര്യങ്ങളൊക്കെയാര് നോക്കും…? അതോണ്ട് നിങ്ങള് വിച്ചൂനോട് വല്ലോം പറയ്യ്…! “” ഹാളിൽ നിന്ന് സംസാരിക്കണതോണ്ട് എനിക്ക് വല്ലാതെയൊന്നും ഒച്ചയിടാമ്പറ്റിയില്ല… പോരാത്തേന് അവക്കടെ തന്തേം തള്ളേം കൂടി മുമ്പിലൊണ്ട്… അതിനാൽതന്നെ എത്രെയൊക്കെ വിനയോം ആത്മാർത്ഥതേം മൊഖത്തു വരുത്താമ്പറ്റോ അത്രയൊക്കെ വരുത്തി ഞാനത് പറഞ്ഞതും ആരതി വീണ്ടും പ്രതീക്ഷയോടെ അമ്മയെ നോക്കി…
“” അതൊന്നും അലോയ്‌ച്ച് നീ പേടിക്കണ്ട… തത്കാലം ഇവടത്തെ കാര്യങ്ങളൊക്കെ വിച്ചു നോക്കിക്കോളും പോരാത്തേന് ഇനിയെന്താ ഇവടെ പണീള്ളെ…? “” ന്നായി തള്ള… പൊളിഞ്ഞുകേറീതെല്ലാം ഉള്ളിലൊതുക്കി ഞാനാരതിയെ നോക്കി… ശേഷം മറുപടിപറയാൻ വന്നയെന്നെ തടഞ്ഞുകൊണ്ട് അമ്മ,
🔥🔥🔥