“” എന്തിന്…? ഇവളേന്തിനാ ഇങ്ങട്ട് കെട്ടിയെടുപ്പിച്ചേ…? “” ഞാൻ അവക്ന്യതയോടെ ചോദിച്ചു…!
“” അവൾക്കവടെല്ലേ ജോലി…! ഏതോ ഐ ട്ടി കമ്പനിലാന്നാ പറഞ്ഞെ…! കൂടുതലൊന്നും എനിക്കും അറിയാൻവയ്യ…! “” അവളിങ്ങോട്ട് വന്നതിന്റെ ദേഷ്യം കൊറെയൊക്കെ ഞാൻ ശരത്തേട്ടന്റെ മേൽ തീർത്തു…! കുറച്ച് നേരം കൂടി സംസാരിചിട്ടാണ് ഞാൻ ഫോൺ വച്ചത്…!
ഇവൾക്ക് വേറെ വല്ലോടത്തും പോയി നിന്നൂടെ… മനുഷ്യനെ മെനകെടത്താൻ… വീണ്ടും ഞാനവളെ തെറിപറയാൻ വേണ്ടി തിരിഞ്ഞതും ആരതിയെ കണ്ടില്ല… പോയീന്ന് തോന്നണു…! എല്ലാങ്കഴിഞ്ഞിങ്ങ് വരട്ടെ… സൽക്കരിക്കുന്നുണ്ട് ഞാനവളെ…!
ഇവിടെ ഇരുന്നിട്ടൊരു സമാധാനോം കിട്ടണില്ല… ഉണ്ടായിരുന്നതൊക്കെ ഒരുത്തി വന്നപ്പോ പോയി… പൊറത്തേക്കൊക്കെയൊന്ന് പോയ കുറച്ച് ആശ്വാസം കിട്ടൂന്ന് തോന്നിയതും ഞാൻ ടോമിക്കും സിംബക്കും കഴിക്കാനുള്ളത് ഓട്ടോമാറ്റിക് ഫീഡിങ് മെഷീനിൽ ഇട്ടുകൊടുത്ത് ഇറങ്ങി…!
രാത്രിവരെ ജോലി ആവിശ്യത്തിനും അല്ലാതെയുമൊക്കെയായി അലച്ചില് തന്നെയായിരുന്നു… അതിന്റെ ക്ഷീണം മാറ്റാൻ വരുന്നവഴി ബാറിൽ കേറി രണ്ട് ബീറും അടിച്ചു… ബിയറ് മാത്രയൊണ്ട് ഇന്നലത്തെയത്ര സീനൊന്നും ഉണ്ടായിരുന്നില്ല… അതിനാൽത്തന്നെ അത്യാവശ്യത്തിനൊക്കെയുള്ള ബോധമേനിക്കുണ്ടായിരുന്നു…
തിരിച്ച് എത്തുമ്പോ അകത്ത് ആരതിയുണ്ടാവുമെന്നുള്ള ഓർമ്മയൊന്നും എനിക്കില്ലായിരുന്നു… അകത്ത് കേറിയ ഞാൻ കാണുന്നത് ടീവിയും ഓണാക്കി ഹാളിലെ സോഫെലിരുന്ന് ലെയ്സ് കെട്ടുന്ന ആരതിയെയാണ്… പിന്നെ ഞാൻ വീടോ…? നേരെ ചെന്ന് ടിവി ഓഫാക്കി…! ശേഷം സോഫെലിരുന്ന അവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു…
🔥🔥🔥