“” ഇനിയാ കാര്യം നീ മിണ്ടിയ…! “” പിന്നെയെനിക്കവടെ നിക്കാൻ തോന്നിയില്ല… ഞാൻ നേരെ റൂമ് തുറന്നകത്തുകേറി… ടോമിയും സിമ്പയും ഇതൊന്നുമറിയാതെ കട്ടിലിനു സൈഡിലായി കെടക്കുന്നുണ്ട്… അതെനിക്ക് പിടിച്ചില്ല… ഞാൻ രണ്ടിനേം തട്ടി വിളിച്ച് ലീഷ് കെട്ടി പുറത്തോട്ടിറക്കി… ആരതി സോഫയിൽ മുഖവും പൊത്തി കരയുന്നുണ്ട്… കൊറച്ചെരം കരയട്ടെ…! ശവം…!
ഇവന്മാരെ ഇടക്കൊക്കെ രാത്രി നടക്കാൻ ഇറക്കാറുണ്ട്… എന്തേലും ടെൻഷനോ സംങ്കടോ തോന്നിയ ഞാൻ ഇവരെയായി ഇങ്ങനെ നടക്കും… എന്നാലും എന്തൊരു ജീവിതമാണ് എന്റെ… ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ടൊക്കെ എത്രകാലായി… കൊറേ കാലത്തിന് ശേഷം എല്ലാമൊന്ന് സെറ്റായി വരായിരുന്നു, അതിന്റെടക്കാണ് ഈ പിശാശ് പാണ്ടിലോറിപോലെ ഇടിച്ചുകെറി വന്നത്…!
കൊറേ നേരം രണ്ടെണ്ണത്തിനെയുമായി തെക്കും വടക്കും നടന്നു… കുടിച്ചകേട്ടല്ലാം ഇറങ്ങിയിരുന്നു… ഇനിപ്പോ ബാറിപോവ്വാന്ന് വച്ച അതടച്ചിട്ടുണ്ടാവും… ഞാൻ രണ്ടെണ്ണത്തിനേം കൂട്ടി ഫ്ലാറ്റിലേക്ക് തിരിച്ചു… എറണാംകുളമായോണ്ട് തന്നെ നേരോം കാലോമില്ലാതെ കൊറേയെണ്ണം ഏതൊക്കെയോ പെൺകുട്ട്യോളെ ബൈക്കി കേറ്റി പോവുന്നുണ്ട്… ഇവർക്കൊക്കെ വീട്ടി പോയിരുന്നൂടെ…വഴീക്കൂടെ പോണോരെയെല്ലാം അതുമിതുമൊക്കെ പറഞ്ഞ് ഞാൻ അനന്തനിർവൃത്തി കൊണ്ടെങ്കിലും എനിക്കെന്തോ ഒരു ആസ്വസ്ഥതപോലെ തോന്നുന്നുണ്ട്… അജയ്യേ വിളിച്ചാലോ…? വിളിച്ചേക്കാം…! അങ്ങനെ ഞാൻ ഫോണെടുത്ത് അജയ്യേ വിളിച്ച് ഉണ്ടായതൊക്കെ അവനോട് വിളമ്പി…!
🔥🔥🔥