ആരതി കല്യാണം 8 [അഭിമന്യു] 3023

 

 

 

“” എന്റെ പൊന്ന് പൊട്ടാ നീ വലിയ ആത്മാർത്ഥത നിറഞ്ഞ സോറിയൊന്നും പറയണ്ട…! പേരിനൊരു സോറി, അത്രേം മതി…! “”

 

 

 

“” പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല…! “” ഞാനമ്പിനും വില്ലിനും വിട്ടുകൊടുക്കാതെ അവനോട് പറഞ്ഞു…

 

 

 

“” പറ്റില്ലെങ്കി വേണ്ട, വെച്ചിട്ട് പോടാ മൈരേ…! “” ഒരു മനസ്സമാധാനം കിട്ടാൻ വിളിച്ചവൻ ഓരോന്ന് പറഞ്ഞ് ഒള്ളത് കളഞ്ഞതും ഫോൺ കട്ടാക്കി…! അതോണ്ടൊന്നും ഞാൻ തളർന്നില്ല…! ഞാൻ പിന്നേം അവനെ വിളിച്ചു…!

 

 

 

“” ആട അത്രേ ഒള്ളു ലെ…! “” ഫോണെടുത്തവഴിക്കെ ഞാൻ കുറച്ച് സെന്റി കലർത്തി…!

 

 

“” എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…! ഞാൻ ഫോൺ വെക്ക…! “”

 

 

“” അങ്ങനെ പറയല്ലേ…! എടാ അവളോട് സോറി പറയാന്നൊക്കെ പറഞ്ഞ…! എനിക്കത് പറ്റൂന്ന് തോന്നണില്ല…! വേറെ വല്ല വഴി ണ്ടെങ്കി പറയ്യ്…! “”

 

 

 

“” എന്റേലിപ്പോ ഈ ഒരു ഐഡിയ മാത്രേ ഒള്ളു…! “” ന്ന് പറഞ്ഞവൻ പിന്നേം ഫോൺ വച്ചു…! അവള് കാരണം ഇത്രേം കാലം കൂടെന്നിന്നവൻ വരെ എന്നെ ഒഴിവാക്കാൻ തൊടങ്ങീന്ന് മനസ്സിലായലപ്പോ എനിക്ക് കുറച്ച് വെഷമം തോന്നി…! അല്ലെങ്കിലും അവസാനം നമ്മക്ക് നമ്മള് മാത്രേണ്ടാവു…!

 

 

 

എല്ലാരും കയ്യൊഴിഞ്ഞതോടെ ഞാൻ നേരെ ഫ്ലാറ്റിലേക്ക് നടന്നു… അവൻ പറഞ്ഞപോലെ ആരതിയിനി വല്ല കടുംകൈയ്യും ചെയ്യോ…? ഏയ്യ്…! അവൾക്കത്രക്ക് ധൈര്യൊന്നുംണ്ടാവാൻ സാധ്യതയില്ല…! ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വാതില് തുറന്നു… അകത്ത് കേറിയ ഞാൻ ഹാളിൽ ആരതിയെ നോക്കിയെങ്കിലും കണ്ടില്ല… ഇനി ബെഡ്‌റൂമിലെങ്ങാനും കാണോന്നറിയാൻ റൂമിന്റടുത്തേക്ക് ചെന്ന് തുറക്കാൻ നോക്കി… പക്ഷെ ലോക്കാണ്…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

142 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *