“” ആഹ്…! “” നിലത്തുകിടന്ന ഞാൻ തൂങ്ങിയാടുന്ന ആരതിയെ കാണാൻ വേണ്ടി ഫാനിലേക്ക് നോക്കിയതും കട്ടിലിൽ നിന്നൊരു ചീറല് കേട്ടു…! ഇതാരാ അങ്ങനൊരു ഹോയ് വിട്ടത്…? ന്ന് സ്വയം ചോദിച്ച് ഞാൻ തല ഉയർത്തി കട്ടിലിലേക്ക് നോക്കി…! ദേ ആരതി ചെവിയിൽ ഹെഡ്‍ഫോണും വച്ച് തലയിണ കെട്ടിപിടിച്ചിരിക്കുന്നു… ഈ സാമാനം ചെവീല് കേറ്റിവച് കെടന്നോണ്ടാ വിളിച്ചിട്ട് കേക്കാഞ്ഞേ…! അവളാകെ പേടിച് വിറക്കുന്നുണ്ട്… കവിളിൽ ഞാൻ കൊടുത്ത അടിയുടെ പാടുണ്ടായിരുന്നു… എന്നെ കണ്ട അവള്ടെ മുഖത്ത് പേടിമാറി ദേഷ്യമായി…!
“” ഏതാടാ പട്ടി നിനക്ക് പ്രാന്തായോ…? “” തലയിണ കട്ടിലേക്കിട്ട് ചാടിയെണീറ്റ ആരതി ഫാനിലേക്കും അവളേം മാറി മാറി നോക്കുന്ന എന്നോടായി അലറി…!
“” അപ്പൊ…! നീ…! നീ ചത്തില്ലേ…? “” വീണിടത്ത് നിന്നെണീക്കാതെ മൊത്തം കൺഫ്യൂഷനടിച്ചിരുന്ന ഞാൻ അവളെ അടിമുടിയൊന്ന് നോക്കി ചോദിച്ചു…!
“” ഓഹോ…! അപ്പൊ എന്നെ കൊല്ലാൻ വേണ്ടിട്ടാണല്ലേ നീയീ വാതിലും പൊളിച്ച് കേറി വന്നത്…! നാശംപിക്കാൻ…! “” ചന്തിവരെയുള്ളവളുടെ നീണ്ട കാർകുന്തൽ വാരിക്കട്ടി ഞാൻ ചവിട്ടിപൊളിച്ച വാതിലിന്റെ ലോക്കിലേക്ക് ചൂണ്ടിയവൾ നിന്ന് തുള്ളി…!
“” അല്ലതിപ്പ…! അല്ല ഞാൻ…! പിന്നെ…! “” എന്ത് പറയണംന്നറിയാതെ ഞാൻ കുഴഞ്ഞു… അവള് കേറി തൂങ്ങിന്ന് വിചാരിച്ചിട്ട ഞാൻ വാതില് പൊളിച്ച് വന്നെന്ന് എനിക്ക് പറയാമ്പറ്റില്ലാലോ…! അതോടെ ഞാൻ ട്രാക്ക് മാറ്റി ചാടിയേണീറ്റു…!
142 Comments
Add a Comment