ആരാ രാവിലെതന്നെന്ന് ചിന്തിച്ച് വാതില് തുറന്നതും അജയ് പുറത്ത് ഇളിച് നിക്കുന്നു… കൂടെ അവന്റെ ഭാര്യ നിമ്മിയും ഉണ്ട്…! ഞാനാ കാര്യം വിട്ടുപോയി…! ഏകദെശം എട്ടുമാസം മുൻപ് അജയ്‌ടേം കല്യാണം കഴിഞ്ഞതാണ്…! ഭാര്യടെ പേര് നിമ്മി ലുക്ക…! ഞങ്ങൾ തേർഡ് ഇയർ പഠിക്കുന്ന സമയത്താണ് ഇവര് തമ്മിൽ കാണുന്നതും ഇഷ്ടത്തിലാവുന്നതും… നിമ്മി അന്ന് ഫസ്റ്റ് ഇയറായിരുന്നു…
ഒരുദിവസം ഞങ്ങൾ ക്യാന്റീനിൽ ചായ കുടിക്കാൻ വേണ്ടി കേറി ചെല്ലുമ്പഴാണ് ഒരു പെണ്ണ് ഓടി വന്ന് അജയ്‌ടെ ദേഹത്ത് തട്ടി വീഴുന്നത്… ഇങ്ങോട്ട് വന്നിടിച്ച പെണ്ണിനെ അവൻ രണ്ട് തെറി പറയാൻ നിന്നതും ഞങ്ങള് കാണുന്നത് നിലത്തു കിടന്ന് വേറക്കുന്ന നിമ്മിയെയാണ്… ഫിറ്റ്സോ അഭസ്മരോ അങ്ങനെയെന്തോ ആയിരുന്നത്രെ… അതോടെ അജയ്‌ടെ ഗ്യാസ്പോയി, ഞങ്ങടേം…
ശേഷം അവളെ ഹോസ്പിറ്റലിൽ കൊണ്ടൊവുന്നു ചികിൽസിക്കുന്നു ഫ്രൂട്ട് വാങ്ങി കൊടുന്നു അങ്ങനെന്തൊക്കെയായിരുന്നു പുകില്… പിന്നെ അവര് തമ്മിൽ കാണാലായി സംസാരിക്കലായി മെല്ലെ ആ പെണ്ണിവന്റെ തലേലും ആയി… വേറെ വേറെ മതമായോണ്ട് രണ്ടുപേർടേം വീട്ടില് സീനായി… പ്രേത്യേകിച്ച് അജയ്‌ടെ… അതോടെയവൻ വീട് വീട്ടിറങ്ങി എന്റെ തൊട്ടടുത്ത ഫ്ലാറ്റ് എടുത്ത് അവളേം കൂട്ടി പൊറുതീം തൊടങ്ങി…!
“” എന്താണാളിയ ടെൻഷനോക്കെ മാറിയ…? “” കേറിവന്നപാടെ എന്നിക്കിട്ടൊന്ന് താങ്ങി അവൻ ചോദിച്ചു… അതിനവനെയൊന്ന് ചൂഴ്ന്നു നോക്കിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല… സ്വന്തം ഭർത്താവിനെ തെറിവിളിച്ച ആ കൊച്ചിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ…!
🔥🔥🔥