“” എന്നെക്കൊണ്ടിത്രൊക്കെ പറ്റു…! നീയത് വിട്, നമ്മടെ വൈൻ എവടെ…? “” അവൻ സ്വകാര്യം പറയുമ്പോലെ ശബ്ദം താഴ്ത്തി ചോദിച്ചു… ഒരു ഒന്നര മാസം മുന്നേ ഞങ്ങള് കുറച്ച് മുന്തിരി പിഴിഞ്ഞ് വൈൻ ആക്കാൻ വേണ്ടി സെറ്റ് ആക്കി വച്ചിരുന്നു… ഒരു മൂന്ന് മാസെങ്കിലും വച്ചാലെ ഒരു ഫീലുകിട്ടൂന്ന് ഞാനീ കാലനോട് പറഞ്ഞതാ… പക്ഷെ എന്നെ എപ്പോ കണ്ടാലും ഇവനിത് ചോയ്ച്ചോണ്ടിരിക്കും… അതിന്
“” ഇനിയീ കാര്യം ചോയ്ച്ചിങ്ങോട്ട് വന്ന വൊക്കെക്കൂടി ഞാൻ നിന്റണ്ണാക്കില് കേറ്റും…! പറഞ്ഞില്ലാന്ന് വേണ്ട…! “” ന്നായിരുന്നെന്റെ മറുപടി… പിന്നെയവനതിനെ പറ്റി മിണ്ടിയില്ല…
കുറച്ച് നേരം ഞങ്ങള് കൊടികുത്തിയ സംസാരത്തിലായിരുന്നു… അതിൽ പല പല ടോപിക്കും വന്നുപോയി… അവസാനം എത്തിയത് ഇല്ലുമിനാറ്റീലും… ഇലുമിനാറ്റി തൊടങ്ങിയത് ടിപ്പു സുൽത്താനാണെന്ന് അവനും അല്ല അത് ഗാന്ധിജിയാണെന്ന് ഞാനും… ഞാനാണ് ശെരിയെങ്കിൽ അവൻ മൊട്ടയടിക്കൂന്നും അവനാണ് ശെരിയെങ്കി ഞാൻ മൊട്ടയടികൂന്നും ഉള്ള കരാറിൽ ഞങ്ങളെർപ്പെട്ടു…
അതോടെ പ്രശ്നം വഷളായി… ഇതിലൊരു വ്യക്തത വരാൻ വേണ്ടി ഗൂഗിളിനോട് ചോദിക്കാൻ നിന്നെങ്കിലും അവനത് നിരസിച്ചു… ഗൂഗിള് നൊണേ പറയൂത്രെ… ആ ശ്രമം ഉപേക്ഷിച്ച ഞങ്ങൾ നേരെ യദുവിനെ ഫോൺ വിളിച്ചു… പക്ഷേ അവന്റെ ഉത്തരത്തിനോട് ഞങ്ങൾക്ക് യോജിക്കാൻ പറ്റിയില്ല…
ഇലുമിനാറ്റി കണ്ടുപിടിച്ചത് കുഞ്ഞാലി മരക്കാരാണ് പോലും… പൊട്ടൻ…! കൊറേ തപ്പിട്ടും ഉത്തരം കിട്ടാതിരുന്ന ഞങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആ ചർച്ച അവസാനിപ്പുകയായിരുന്നു… ഇനിയും ഇതുപോലെ വേറെ ചർച്ചയിൽ ഏർപെട്ടാൽ ഒന്നെങ്കിൽ ഞാൻ അല്ലെങ്കി അവൻ ഇതിലേതെലും ഒരാളെ ജീവനോടെണ്ടാവു… ആ തിരിച്ചറിവ് ഞങ്ങളെ ലുഡോ കളിക്കാൻ പ്രേരിപ്പുക്കുകായായിരുന്നു…
🔥🔥🔥