ആരോഹി [ ne-na ] 3186

അവളെ കുറച്ച് നേരം കൂടി ചിന്തകളുടെ ലോകത്ത് വിടാമെന്ന് വിചാരിച്ച ആയുഷ് ചുറ്റുമൊന്ന് ശ്രദ്ധ തിരിച്ചു. അവന്റെ മുഖത്ത് ചെറുതായൊന്നു പുഞ്ചിരിപടർന്നു. തന്റെ വശത്ത് കാമുകിയുമായി വന്നിരിക്കുന്ന ചെറുപ്പക്കാരൻ മുതൽ ആ ഷോപ്പിൽ ഉണ്ടായിരുന്നു ഭൂരിഭാഗം ചെറുപ്പക്കാരും ആരോഹിയെ അവൾ അറിയാതെ നോക്കുന്നുണ്ട്.

അവരെ കുറ്റം പറയാൻ പറ്റില്ല. എങ്ങനെ നോക്കാതിരിക്കും. ഞാൻ നേരിട്ടു കണ്ടിട്ടുള്ളതിൽ ഏറ്റവും സൗന്ദര്യവതിയായ പെൺകുട്ടി ആരോഹി ആയിരുന്നു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോൾ ആ മുഖത്ത് ഉണ്ടാകുന്ന ഒരു തിളക്കം ഉണ്ട്. അത് മാത്രം മതി മറ്റെല്ലാം മറന്ന് നോക്കി നിന്നു പോകാൻ. എനിക്കേറ്റവും ഇഷ്ട്ടം അവൾ ചിരിക്കുമ്പോൾ അരുണാഭമായ ആ കവിളിൽ തെളിഞ്ഞു വരുന്ന നുണക്കുഴികളാണ്. ആ നുണക്കുഴികളിൽ കെട്ടിപിടിച്ച് ഒരു ഉമ്മ വയ്ക്കുവാൻ തോന്നിപ്പോകും.

സൗഹൃദം ഒരു ലഹരിയാണ് എനിക്കെന്ന് പറഞ്ഞു നടന്നിരുന്ന എനിക്ക് അവസാനമായി ലഭിച്ച ലഹരിയുടെ ഉന്മാദ അവസ്ഥയാണ് ആരോഹി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ രഹസ്യങ്ങളുടെ കാവൽക്കാരി. ആരോഹിക്ക് ശേഷം മറ്റൊരു സുഹൃത്തും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടില്ല.. അല്ലെങ്കിൽ മറ്റൊരാളെയും ഒരു പരുതിയിൽ കൂടുതൽ എന്നോട് അടുക്കാൻ അവൾ സമ്മതിച്ചിട്ടില്ല എന്ന് വേണം പറയാൻ.

രണ്ടു വർഷം മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്. എന്നെക്കാളും ഒരു വയസ്സിന്റെ  ഇളപ്പമേ അവൾക്കുള്ളു.. ഇപ്പോൾ ഇരുപത്തിആറ് വയസ്. എന്റെ അത്രതന്നെ പൊക്കമാണ് അവൾക്കുള്ളത്. ഗോതമ്പിന്റെ നിറമെന്നൊക്കെ പറയുന്നപോലെ വെളുപ്പിനോടൊപ്പം ഒരു സ്വർണം കലർന്ന നിറമായിരുന്നു അവൾക്ക്. മാൻമിഴി കണ്ണുകളെന്നൊക്കെ കവികൾ എഴുതിയിരിക്കുന്നത് വായിച്ചിട്ടുണ്ടെങ്കിലും കവി ഭാവനയിൽ വിടർന്ന അത്തരമൊരു കണ്ണ് നേരിട്ടു കാണുന്നത് ആരോഹിയിൽ ആയിരുന്നു. തോളിനു കുറച്ചു താഴേക്ക് എത്തുന്ന നീളമേ അവളുടെ മുടിക്ക് ഉള്ളായിരുന്നു.. പക്ഷെ നല്ല തിങ്ങി നിറഞ്ഞവ ആയിരുന്നു ആ മുടികൾ. അവളതു സ്റ്റെപ് കട്ട് ചെയ്താണ് ഇട്ടിരിക്കുന്നത്. അവൾ നടക്കുന്നത് അനുസരിച്ച് ആ മുടി പൊങ്ങുകയും താഴുകയും ചെയ്യും. ഒരു പ്രത്യേക ഭംഗി ആണ് അത് കാണുവാൻ. ഒരു മോഡലിനെ അനുകരിക്കുന്ന ശരീര പ്രകൃതി ആണ് അവൾക്ക്. മുഴച്ച് നിൽക്കുന്ന മാറിടം അവിടെ നിന്നും ഒതുങ്ങിയ അരക്കെട്ട് തൊട്ടു താഴെയായി കുറച്ച് പിന്നിലേക്ക് തള്ളിനിൽക്കുന്ന മാംസഗോളങ്ങൾ.

കുറച്ച് മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ അവൾക്ക് ഇഷ്ട്ടമായിരുന്നു. ഇന്നിപ്പോൾ ഇട്ടിരിക്കുന്നത് ഒരു ബ്ലാക്ക് ജീൻസും ചുവപ്പിൽ കറുത്ത കോളങ്ങൾ ഉള്ള ഷർട്ടും ആണ്. അവളുടെ മാറിടം അതിൽ മുഴച്ച് നിൽപ്പുണ്ട്.

“ആരോഹി..”

മറ്റെന്തിലോ ശ്രദ്ധിച്ചിരുന്ന അവളുടെ നോട്ടം ഒരു ഞെട്ടലോടെ എന്നിലേക്ക് പതിഞ്ഞു.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *