ആരോഹി [ ne-na ] 3220

“എന്താടോ ഇത്ര വലിയ ആലോചന..വന്നപ്പോൾ മുതൽ ഒരു മിണ്ടാട്ടം ഇല്ലല്ലോ.”

അവൾ കൈയിലിരുന്ന കോഫി ടേബിളിൽ വച്ചു. എന്നിട്ട് എന്നെ തന്നെ ഒന്ന് നോക്കി.

“ഇന്നലെ വീട്ടിൽ പോയി വന്നതിനു ശേഷം ആണല്ലോ നീ എങ്ങനെ.. വീട്ടിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?”

അവളുടെ പതിഞ്ഞ സ്വരം എന്റെ കാതിൽ പതിച്ചു.

“ഇന്നലെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.”

എന്റെ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല. ശബ്ദത്തിൽ ഇടറൽ ഉണ്ടാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു.

“എന്നിട്ട് വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ഒരു സംഭവം ഉള്ളതായി എന്നോട് നീ പറഞ്ഞില്ലല്ലോ.”

“വീട്ടിൽ എത്തിയപ്പോഴാടാ ഞാനും അറിയുന്നത് തന്നെ.”

“എന്നിട്ട് ചെറുക്കനെ നിനക്ക് ഇഷ്ടപ്പെട്ടോ?”

അത് ചോദിക്കുമ്പോഴും അവൾക്ക് ഇഷ്ട്ടപെട്ടു കാണില്ല എന്ന മറുപടി ലഭിക്കും എന്നൊരു പ്രത്യാശ എന്റെ മനസ്സിലുണ്ടായിരുന്നു. ചെറുക്കന് ആരോഹിയെ ഇഷ്ട്ടപെടാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ലായിരുന്നു. ആര് കണ്ടാലും ഒറ്റ നോട്ടത്തിൽ ഇഷ്ട്ടപെട്ടുപോകും അവളെ.

“എനിക്കങ്ങനെ പ്രതേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ തോന്നിയില്ല. കാണാൻ കൊള്ളാം, ആസ്‌ട്രേലിയയിൽ നല്ല ഹൈ സാലറിയുള്ള ജോലി. പപ്പക്കും മമ്മിക്കും ആ ബന്ധത്തിൽ നല്ല താല്പര്യം ഉണ്ട്. അവരുടെ ഇഷ്ട്ടം എന്താന്ന് വച്ചാൽ ചെയ്തുകൊള്ളാൻ ഞാൻ പറഞ്ഞു.”

അത് കേട്ടപ്പോൾ മുഖത്ത് ഒരു പുഞ്ചിരി പടർത്തുവാൻ ഞാൻ ശ്രമിച്ചു. പക്ഷെ മനസിനുള്ളിൽ  പ്രത്യാശയുടെ അവസാന കിരണങ്ങളും അസ്തമിച്ചിരിക്കുന്നത് പോലെ.

കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ മനസ് എന്നോട് തന്നെ ഒരു ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു… ഡാ നിനക്കവളോട് സൗഹൃദത്തേക്കാളുപരി പ്രണയം കലർന്ന ഒരു സൗഹൃദം അല്ലെ ഉള്ളതെന്ന്.

ആരോഹി കല്യാണത്തെ കുറിച്ച് പറഞ്ഞ ഈ ഒരു നിമിഷം എനിക്ക് മനസിലായി എനിക്കവളോട് സൗഹൃദത്തേക്കാളുപരി  പ്രണയം ആയിരുന്നു ഉണ്ടായിരുന്നതെന്ന്.

നീറുന്ന മനസോടെ ഞാൻ ചോദിച്ചു.

“കല്യാണം ഉണ്ടെങ്കിൽ ഉടനെ തന്നെ കാണുമോ?”

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *