ആരോഹി [ ne-na ] 3220

പക്ഷെ..

“ശരിയാണ്, ഞാൻ വായി നോക്കാറുണ്ട്.. അത് തെറ്റുതന്നെയാണ്, ഞാൻ സമ്മതിക്കുന്നു.. പക്ഷെ ആരും കാമം നിറഞ്ഞ ഒരു കണ്ണോടെ നിന്നെ നോക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.. എനിക്കതു സഹിക്കാനാകില്ല.”

അവൾ കുറച്ച് നേരം എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.. പിന്നെ പതുക്കെ ചിരിച്ചു.

“ഞാൻ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇടുന്നത് നിനക്ക് ഇഷ്ട്ടമല്ല.. ഞാൻ അത് ഇടരുത്, അത്രയല്ലേ ഉള്ളു.. നാളെ മുതൽ ഞാൻ അത് ഇടുന്നില്ല. പോരെ..”

എന്റെ മുഖത്ത് ഒരു ചിരി പടർന്നു. അവളുടെ വ്യക്തി സ്വാതന്ത്രിൽ ആണ് ഞാൻ കൈ കടത്തിയിരുന്നത്. അത് ശരിയായിട്ടില്ല ഒരു കാര്യം അല്ലെന്നും എനിക്ക് അറിയാം.. പക്ഷെ എനിക്ക് വേണ്ടി അവൾ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നെ സന്തോഷിപ്പിച്ചു.

പക്ഷെ ഒരാഴ്ച്ച കഴിഞ്ഞില്ല അതിനു മുൻപ് തന്നെ അവൾ വീണ്ടും സ്ലീവ് ലെസ്സ് ഡ്രെസ്സും ഇട്ടുകൊണ്ട് എന്റെ മുന്നിൽ വന്നു.

അന്നും പതിവുപോലെ ഫ്ലാറ്റിനു മുന്നിൽ ഞാൻ ആരോഹിയെയും കാത്തു നിൽക്കുകയായിരുന്നു. ഞാൻ പതിവായി വരുന്നത് കൊണ്ട് സെക്യൂരിറ്റി ചേട്ടന്മാർക്ക് എന്നെ അറിയാം.

അവർ എന്നെ നോക്കി ചിരിച്ചു. ഞാനും തിരികെ ഒരു ചിരി സമ്മാനിച്ചു.

നോക്കുമ്പോൾ ഒരു ബ്ലാക്ക് കളർ ജീൻസും മഞ്ഞ കളർ സ്ലീവ് ലെസ്സ് ടോപ്പും ഇട്ടുകൊണ്ട് അവൾ നടന്നു വരുന്നു.

എനിക്ക് തന്ന വാക്ക് അവൾ തെറ്റിച്ചിരിക്കുന്നു. എന്തുകൊണ്ടോ എന്റെ മനസിന് നല്ല വിഷമം തോന്നി. ഞാൻ അവളെ രൂക്ഷമായി നോക്കി ബൈക്കിൽ തന്നെ ഇരുന്നു.

സ്വതസിദ്ധമായ ചിരിയോടെ ആണ് അവൾ എന്റെ അരികിൽ എത്തിയത്. പക്ഷെ എന്റെ മുഖഭാവം കണ്ട് അവളുടെ ചിരി മാഞ്ഞു.

“എന്താടാ ഇങ്ങനെ നോക്കുന്നത്?”

“ആരോഹി.. ഒരു വാക്ക് തന്നാൽ വാക്കായിരിക്കണം. പാലിക്കാൻ കഴിയില്ലേൽ പ്രോമിസ് തരാൻ നിൽക്കരുത്.”

കുറച്ച് കടുത്ത സ്വരത്തിൽ തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവൾ സംശയം നിറഞ്ഞ മുഖ ഭാവത്തിൽ എന്നെ നോക്കി.

“എന്താടാ ഇങ്ങനൊക്കെ പറയുന്നത്.”

“നീ ഏതു ഡ്രസ്സ് ആണ് ഇന്ന് ഇട്ടേക്കുന്നത്.”

അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി അടച്ച് തലയിൽ കൈ കൊണ്ട് അടിച്ചു.

“സോറി സോറി.. സത്യായിട്ടും ഞാൻ ഓർത്തില്ലടാ.”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഏതൊക്കെയോ ചിന്തയിൽ ആയിരുന്നു ഞാൻ ഡ്രസ്സ് മാറിയത്. ഞാൻ വിട്ടു പോയതാ ആ കാര്യം. എന്നോട് ക്ഷമിക്ക് നീ.”

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *