ഞാൻ ബൈക്കിന്റെ സ്പീഡ് ഒന്ന് കുറച്ചു. എന്റെ ചുമലിൽ മുഖം അമർത്തി ഇരിക്കുന്ന അവൾ നിന്നും ചെറു ഏങ്ങലുകൾ എനിക്ക് കേൾക്കാനായി. എന്റെ പനിനീർപ്പൂവിൽ നിന്നും അശ്രുക്കൾ പൊഴിയുകയാണ്.
ഞാൻ ബൈക്ക് പെട്ടെന്ന് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കയറ്റി നിർത്തി.
“ആരോഹി.. നീ കരയുകയാണോ?”
അവൾ ഒന്നും മിണ്ടിയില്ല.
“ഡി, നീ ബൈക്കിൽ നിന്നും ഇറങ്ങിയേ..”
അവൾ എന്നിലേക്ക് ഒന്നുകൂടി മുഖം അമർത്തി ഷർട്ടിൽ പിടി മുറുക്കി.
“ആരോഹി ഞാൻ നിന്നെ ഒന്ന് വട്ടു പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞതല്ലേ.. അതിനു നീ ഇങ്ങനെ കരഞ്ഞാലോ?”
“എനിക്ക് നിന്നോട് ഒട്ടും സ്നേഹമില്ലെന്ന് പറഞ്ഞില്ലേ… നിനക്കറിയാമോ?.. ഞാൻ ജീവിതത്തിൽ നിന്നെ സ്നേഹിച്ചത്ര വേറെ ആരെയും സ്നേഹിച്ചിട്ടില്ല.. എന്റെ സ്വകാര്യ ദുഃഖങ്ങൾ നിന്നോടല്ലാതെ വേറെ ആരോടും പങ്കു വച്ചിട്ടില്ല.. എന്നിട്ട് നീ പറയുന്നു ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്.”
എന്റെ വാക്കുകൾ അവളെ ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നുന്നില്ല. എനിക്കറിയാവുന്നതാണ് അവൾ എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന്. അവൾക്ക് നൽകുന്നതിനേക്കാൾ ഇത്തിരി പരിഗണന ഞാൻ സുഹൃത്തിനു നൽകുന്നത് പോലും അവൾക്ക് സഹിക്കാനാകുന്നതല്ല. ഒരു നിമിഷത്തെ ബാലിശത നിറഞ്ഞ ചിന്തയിൽ എന്റെ വായിൽ നിന്നും വീണ വാക്കുകൾ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
“ആരോഹി.. പ്ളീസ്, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, നീ ഇപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങ്.”
എന്റെ ഷർട്ടിൽ നിന്നും അവളുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. അവൾ ബൈക്കിൽ നിന്നും ഇറങ്ങിയതും ബൈക്ക് സ്റ്റാൻഡ് അടിച്ച് വച്ച് ഞാനും ഇറങ്ങി. അവൾ എന്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ്.
ഞാൻ അവളുടെ അവളുടെ തല ഉയർത്തി. ചുവന്നു കലങ്ങിയ കണ്ണുകൾ, കവിളിൽ കണ്ണുനീരിന്റെ അവശിഷ്ട്ടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്.
ഞാൻ എന്റെ വിരലുകൾ കൊണ്ട് കവിളിലെ കണ്ണുനീർ തുടച്ചു മാറ്റി. കവിളുകൾ ചുവന്ന് തുടുത്തിരുന്നു.
“ആരോഹി, എനിക്കറിയാം നീ എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന്. ആ സ്നേഹത്തിന്റെ ഒറ്റ ബലത്തിലാണ് എനിക്ക് നിന്നെ ഇങ്ങനെ എന്നോട് ചേർത്ത് നിർത്താൻ കഴിയുന്നതെന്നും അറിയാം. നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കണമെന്നേ ഞാൻ കരുതിയിരുന്നുള്ളു. എന്റെ വാക്കുകൾ നിന്നെ ഇത്ര അതികം വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.. സോറി സോറി.”
അവളുടെ ചുരുട്ടി പിടിച്ച മുഷ്ട്ടികൾ എന്റെ നെഞ്ചിൽ പതിഞ്ഞു.
“ഇനി ഒരിക്കൽ കൂടി എന്നെങ്കിലും പറയുമോ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്.”
അവളുടെ കൈകൾ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി