ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഞാൻ അവളോട് പറഞ്ഞു.
“മുറുകെ പിടിച്ചിരുന്നോളണം.”
അവൾ പതിവുപോലെ തന്നെ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് മുഖം എന്റെ തോളിലമർത്തി. വളരെ പതുക്കെ ആണ് ഞാൻ ബൈക്ക് ഓടിച്ചത്. എന്റെ പിറകിൽ ഇരുന്ന് അവൾ എന്തൊക്കെയോ പിറുപിറുക്കുണ്ടായിരുന്നു.
ഞങ്ങൾ എന്റെ വീട്ടിൽ എത്തിയപ്പോഴേക്കും പത്തര കഴിഞ്ഞിരുന്നു. വീട്ടിൽ അമ്മ ഇല്ലാത്തത് ഭാഗ്യം.
ഞാൻ ബൈക്ക് നിർത്തിക്കൊണ്ട് അവളോട് ചോദിച്ചു.
“ഉറങ്ങിയോടി നീ?”
അവളിൽ നിന്നും വളരെ നേർത്ത ഒരു ശബ്ദം എനിക്ക് കേൾക്കാനായി.
“നോ..”
“എന്നാൽ ഇറങ്ങിക്കെ, നമ്മൾ വീട്ടിലെത്തി.”
അവൾ എന്റെ തോളിൽ നിന്നും തല ഉയർത്തി ചുറ്റും ഒന്ന് നോക്കി. എന്നിട്ട് എന്റെ തോളിലെ ഷർട്ട് മുറുകെ പിടിച്ച് എങ്ങനെയോ ബൈക്കിൽ നിന്നും താഴേക്ക് ഇറങ്ങി, ഞാനും അവളുടെ കൈയിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ഇടറിയ കാലോടെ ഒരു ചുവടു മുന്നോട്ട് വെച്ചു. അവിടെ കുറച്ച് വെള്ളം കെട്ടി കിടപ്പുണ്ടായിരുന്നു.. ഞാൻ ആണെങ്കിൽ അത് ശ്രദ്ധിച്ചതും ഇല്ല. കാലു മുന്നോട്ട് വച്ച അവൾ കാലുതെന്നി താഴേക്ക് വീണപ്പോൾ മാത്രമാണ് ഞാൻ അതിനെ കുറിച്ച് ബോധവാനാകുന്നത്.
പെട്ടെന്ന് തന്നെ ഞാൻ ബൈക്കിൽ നിന്നും ചാടി താഴെ ഇറങ്ങി. അവൾ അപ്പോൾ തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മുട്ടിനു താഴേക്ക് ചെളി പറ്റിപ്പിടിച്ചിരിക്കുന്നു. ഭാഗ്യത്തിന് ഡ്രെസ്സിൽ ഒന്നും പറ്റിയിട്ടില്ല. അവളുടെ നെഞ്ചിനു താഴെയായി കൈ കൊണ്ട് ഞാൻ അവളെ തൂക്കി പിടിച്ചിരിക്കുകയാണ്. അവളാണെങ്കിൽ വാടിയ ചേമ്പിൻതണ്ടു പോലെ എന്റെ കൈയിൽ കുഴഞ്ഞ് കിടക്കുന്നു.
അടുത്ത നിമിഷം ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. എന്റെ കൈയിൽ തൂങ്ങി കിടന്നു കൊണ്ട് അവൾ തറയിലേക്ക് ശർദ്ധിച്ചു. ഞാൻ മറു കൈ കൊണ്ട് അവളുടെ നടുവിൽ തടവി കൊടുത്തു. എന്റെ തലക്കും ബിയർ അപ്പോഴേക്കും പിടിച്ച് തുടങ്ങിയിരുന്നു.
ശർദ്ധിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളെ താങ്ങി എടുത്തു പൈപ്പിന്റെ അടുത്തുള്ള തിട്ടയിൽ കൊണ്ടിരുത്തി.
എന്നിട്ട് ആദ്യം ഞാൻ എന്റെ മുഖവും ഒന്ന് കഴുകി തലയിലും കുറച്ച് വെള്ളം നനച്ചു. എനിക്കപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.
ആരോഹി പാതി അടഞ്ഞ കണ്ണുകളോടെ തിട്ടയിൽ തന്നെ ഇരിക്കുകയാണ് അപ്പോഴും.
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി