ആരോഹി [ ne-na ] 3182

“അപ്പോൾ ചേച്ചിയുടെ പിറകെ നടന്നത്ര ഇല്ലെങ്കിലും ഇയ്യാളുടെ പിറകെയും ആൾക്കാരൊക്കെ ഉണ്ട്.”

അവൾ ഒന്ന് ചിരിച്ചു.

“എന്നിട്ട് ആരോടും നിനക്ക് ഇഷ്ട്ടം തോന്നില്ലേ?”

“തോന്നി.. പക്ഷെ എന്നെ പിറകെ നടന്നവരോടല്ല.. എന്റെ പിറകെ നടക്കാത്ത ഒരാളോട്.”

“എന്നിട്ട്?”

അവളുടെ മുഖം ചെറിതായൊന്ന് മങ്ങി.

“അതൊക്കെ കുറച്ച് സീൻ ആണ് ചേട്ടാ.. ചേച്ചിക്കറിയാം എല്ലാം. ചേച്ചിയോട് ചോദിച്ചാൽ മതി.”

ഞാൻ പിന്നെ അവളോടൊന്നും ചോദിക്കാൻ നിന്നില്ല. അപ്പോഴേക്കും ആരോഹി ഐസ്ക്രീമും ആയി എത്തിയിരുന്നു.

..

ഇപ്പോൾ ദിവസങ്ങൾ വളരെ പെട്ടെന്ന് ആണ് കടന്നു പോകുന്നത്. ഓഫീസിലും അത് കഴിഞ്ഞും ആരോഹി കൂടെ ഉള്ളതിനാൽ സമയം പോകുന്നത് അറിയില്ല.

ഞായറാഴ്ച മാത്രമാണ് എനിക്ക് അവളിൽ നിന്നും ഫ്രീ സമയം കിട്ടുന്നത്. പക്ഷെ വൈകുന്നേരം അവളോടൊപ്പം വേണം. അത് ആരോഹിക്ക് നിർബന്ധം ആണ്.

അന്നും ഒരു ഞായറാഴ്ച ആയിരുന്നു. ഒരു പാർക്കിലേക്കായിരുന്നു ഞങ്ങൾ അന്ന് പോയത്. ജീൻസും ടോപ്പും ആയിരുന്നു അവളുടെ വേഷം.

ഒരു മാവിന് ചുവട്ടിലുള്ള തിട്ടയിൽ ഞങ്ങൾ ഇരുന്നു. വലിയ തിരക്കൊന്നും ഇല്ലായിരുന്നു.

പാർക്കിൽ എത്തിയപ്പോൾ മുതൽ എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു കൂട്ടുകാരി എനിക്ക് വാട്ട്സ്ആപ്പിൾ മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. ഒരുപാട് നാളുകൂടി ചാറ്റ് ചെയ്യുന്നതിനാൽ ഞാൻ അവൾക്കും റിപ്ലൈ കൊടുത്തുകൊണ്ടിരുന്നു.

എന്റെ ശ്രദ്ധ ചാറ്റിൽ ആയിരുന്നതിനാൽ ആരോഹി പറയുന്നതിനൊക്കെ ഞാൻ ചുമ്മാ മൂളിക്കൊണ്ടിരുന്നു. അതവളെ ദേഷ്യം പിടിപ്പിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

അവൾ എന്തോ പറഞ്ഞപ്പോൾ ഞാൻ വീണ്ടും മൂളി. പെട്ടെന്ന് ആരോഹി എന്റെ കൈയിൽ നിന്നും മൊബൈൽ തട്ടി എടുത്തു.

“എന്തുവാടാ ചെക്കാ.. ഞാൻ ഇവിടിങ്ങനെ ഇരുന്നു സംസാരിക്കുന്നു നീ കുറെ നേരമായി മൂളുക മാത്രം ചെയ്യുന്നു.”

പെട്ടെന്ന് എന്റെ മൊബൈലിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.

അവൾ മൊബൈലിലേക്ക് നോക്കി.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *