ആരോഹി [ ne-na ] 3220

എന്റെ മനസ്സിൽ ഹരി സാർ മാല നൽകിയപ്പോൾ ജീനയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ആണ് നിറഞ്ഞ് നിന്നത്.

ഞാൻ ബൈക്ക് തിരിച്ച്‌ വേഗം സിറ്റിയിലേക്ക് പോയി.

രാവിലെ ഫ്ലാറ്റിനു മുന്നിൽ നിന്ന ഞാൻ ആരോഹി നടന്ന് വരുന്നത് കണ്ട് കണ്ണടക്കാതെ നോക്കി നിന്നു പോയി.

ഇന്നവൾ അതീവ സുന്ദരി ആണെന്ന് എനിക്ക് തോന്നിപ്പോയി. ഒരു വയലറ്റ് കളർ ലോങ്ങ് പാവാടയും വെള്ള ടോപ്പും ആണ് അവളുടെ വേഷം. അവൾ കൂടുതലും വെള്ള ടോപ് ആണ് ഉപയോഗിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്.

അവൾ എന്റെ അരികിൽ എത്തിയതും ഞാൻ പറഞ്ഞു.

“എന്റെ സുന്ദരി കുട്ടിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ.”

അത് കേട്ട് അവളുടെ മുഖം ഒന്ന് തുടുത്തു.

ഒരു താങ്ക്സ് പോലും പറയാതെ അവൾ എന്നോട് ചോദിച്ചു.

“എനിക്കുള്ള ഗിഫ്റ് എവിടെ?”

“ഗിഫ്റ്റോ? നമുക്കിടയിൽ ഗിഫ്റ് ഒക്കെ വേണമോ?”

പെട്ടെന്ന് അവളുടെ മുഖം ഒന്ന് വാടി, എങ്കിലും ഞാൻ ശ്രദ്ധിക്കാതിരിക്കാൻ പെട്ടെന്ന് തന്നെ മുഖത്ത് ഒരു ചിരി നിറച്ചു.

“വാ.. നമുക്ക് പോകാം.”

ബൈക്കിലേക്ക് കയറാൻ തുനിഞ്ഞ അവളെ ഞാൻ പെട്ടെന്ന് തടഞ്ഞ് നിർത്തി. എന്നിട്ട് ഒരു ചെറിയ ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി.

“നിനക്ക് ഞാൻ ഗിഫ്റ് വാങ്ങാതിരിക്കുമോടി കൊരങ്ങി.”

ആരോഹിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ പെട്ടെന്ന് തന്നെ എന്റെ കൈയിൽ നിന്നും ബോക്സ് പിടിച്ച് വാങ്ങി തുറന്നു നോക്കി.

ഒരു ഡയമണ്ട് മോതിരം ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. എനിക്ക് കിട്ടുന്ന സാലറിയിൽ പൈസ ഒന്നും വീട്ടിൽ കൊടുക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഒരുവിധം സേവിങ്സ് എനിക്ക് ഉണ്ടായിരുന്നു. ആരോഹിക്ക് ആദ്യമായി ഒരു ഗിഫ്റ് കൊടുക്കുമ്പോൾ അത് ഇത്തിരി സ്പെഷ്യൽ ആയിരിക്കണം എന്ന് എനിക്കുണ്ടായിരുന്നു.

ഞാൻ ആരോഹിയുടെ മുഖത്തേക്ക് നോക്കി. അവളെ ഇത്രയും സന്തോഷവതിയായി ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല.

ആരോഹി പെട്ടെന്ന് അവളുടെ വിരലിൽ കിടന്നിരുന്ന മോതിരം ഊരി ബാഗിലേക്ക് ഇട്ടു.

“ഏയ്.. നീ എന്തിനാ ആ മോതിരം ഊരി മാറ്റിയത്. ഞാൻ തന്നത് മറ്റേതെങ്കിലും വിരലിൽ ഇട്ടാൽ പോരായിരുന്നോ?”

“വേണ്ട.. എന്റെ കൈയിൽ ഇനി നീ തന്ന മോതിരം മാത്രം മതി. അത് ജീവിത കാലം മൊത്തം എന്റെ വിരലിൽ കാണും.”

അവൾ ഡയമണ്ട് റിങ് എന്റെ നേരെ നീട്ടി.

“നീ തന്നെ ഇട്ട് താ.”

ഒരു പുഞ്ചിരിയോടെ ഞാൻ അവളുടെ കൈയിൽ നിന്നും മോതിരം വാങ്ങി വിരലിലേക്ക് ഇട്ട് കൊടുത്തു.

അവൾ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നപ്പോൾ ഞാൻ പറഞ്ഞു.

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *