ആരോഹി [ ne-na ] 3182

അവനെ തന്നെ ഒഴുവാക്കി.”

എന്റെ കൈ അവളുടെ മുടിയുടെ ഒഴുകി.

“എനിക്ക് അവനിൽ നിന്നും കിട്ടിയതിനേക്കാൾ സുരക്ഷിതത്വവും സന്തോഷവും നിന്റെ സൗഹൃദത്തിൽ നിന്നും കിട്ടുന്നുണ്ടെടാ.”

അവൾ പെട്ടെന്ന് എന്റെ തോളിൽ നിന്നും തല എടുത്തു മാറ്റി നിവർന്നിരുന്നു.

“നീ എന്താ നിന്റെ പ്രണയം ആ പെണ്ണിനോട് തുറന്ന് പറയാത്തത്?”

“സമയം ഉണ്ടല്ലോ.. പറയാം.”

“നീ ഇങ്ങനെ സമയവും നോക്കി ഇരുന്നാൽ അവളെ വേറെ വല്ല ആൺപിള്ളേരും കെട്ടിക്കൊണ്ടു പോകും.”

“ഇല്ല.. അവളെ വേറെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല.”

അവളുടെ നോട്ടം എന്റെ കണ്ണുകളിൽ തറച്ചു.

“അത്രക്ക് സുന്ദരി ആണോ അവൾ..”

ഒരു പുഞ്ചിരിയോടെ ഞാൻ അതെ എന്ന അർഥത്തിൽ മൂളി.

അവൾ കുറച്ച് നേരം എന്തോ ഒന്ന് ആലോചിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു.

“എന്നെ കാണാൻ എങ്ങനുണ്ട്?’

അത് കേട്ട ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ഒരാളോട് പോലും ഞാൻ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. നിന്റെ മൊത്തത്തിലുള്ള അഭിപ്രായം പറയണം.”

എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എന്റെ അഭിപ്രായം കേൾക്കാണാനായി അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.

“ആരോഹി.. നിന്റെ മുഖത്തിന്റെ ഏറ്റവും വലിയ ഭംഗി എന്ന് പറയുന്നത് നിന്റെ ചിരിയാണ്. നിന്റെ മുഖത്ത് ചിരി വിടരുമ്പോൾ നിന്റെ കണ്ണൊന്ന് ചെറുതായി വിടരും, ചുണ്ടുകൾ ചെറുതായി മലർക്കും, ആ കുഞ്ഞു പല്ലുകൾ ചെറുതായി കാണാനാകും.. അതിനേക്കാളുപരി നിന്റെ കവിളുകളിൽ രണ്ട് നുണക്കുഴികൾ വിടരും.”

അവൾ അത് കേട്ട് ചെറുതായൊന്ന് മന്ദഹസിച്ചു. ഞാൻ അപ്പോൾ പറഞ്ഞ എല്ലാം കാര്യങ്ങളും ആ മന്ദഹാസത്തിനിടയിൽ സംഭവിച്ചിരുന്നു.

“നല്ല വെളുത്ത നിറമായാൽ ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും നിന്റെ കവിളികൾ ചുവക്കും. നല്ല വിടർന്ന കണ്ണുകൾ ആണ് നിന്റേത്. നീ കണ്ണിൽ കരി എഴുതാറില്ല.. കരി എഴുതുവാണെൽ കണ്ണിന്റെ ഭംഗി ഒന്ന് കൂടി വർധിക്കും. നിന്റെ കണ്ണുകൾ അധികനേരം അടങ്ങി ഇരിക്കാറില്ല. ചുറ്റും എന്തെങ്കിലും പരതികൊണ്ടിരിക്കും. പിന്നെ ചുണ്ടുകൾ….. ചെമ്പരത്തിപ്പൂ പോലെ നല്ല ചുവന്ന ചുണ്ടുകൾ ആണ് നിന്റേത്. ആർക്ക് കണ്ടാലും പിടിച്ച് ഒന്ന് ഉമ്മ വയ്ക്കുവാൻ തോന്നിപ്പോകും.”

ആരോഹി രണ്ട് ചുണ്ടുകളും ഉള്ളിലേക്ക് മടക്കി പിടിച്ചു. ഞാൻ അവളുടെ മുടിയിൽ കൂടി കൈ ഓടിച്ചു.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *