ആയിരുന്നു. അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് ട്രെയിൻ അര മണിക്കൂർ ലേറ്റ് ആണെന്ന്. ഞങ്ങൾ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ ഞാൻ ആരോഹിയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു. എന്തോ ഗഗനമായ ആലോചനയിൽ ആണ് അവൾ.
“ആരോഹി..”
അവൾ എന്റെ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി.
“എന്താ ഇത്ര വലിയ ആലോചന?”
അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ അവളുടെ ചിരിയുടെ സൗന്ദര്യം എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
“ഒന്നും ഇല്ലടാ..”
“നീ എന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?”
എന്റെ തോളിലേക്ക് അവൾ തല ചായ്ച്ച് വച്ചു.
“നിനക്ക് ഒരു നാല് ദിവസത്തെ ലീവ് എടുക്കാമോ?”
“എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം.”
അവൾ ഒരു ദീർഘ നിശ്വാസം വിട്ടു.
“എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചിട്ടുള്ളത് നിന്നോടൊപ്പം ഉള്ള നിമിഷങ്ങളിലാണ്. അതെല്ലാം നഷ്ടപ്പെടുവാൻ പോകുന്നു എന്നൊരു തോന്നൽ.”
എന്റെ കൈ അവളുടെ തോളിൽ അമർന്നു.
“എന്താ നീ ഇങ്ങനൊക്കെ പറയുന്നത്. നിന്റെ കല്യാണം കഴിഞ്ഞാലും ഞാൻ നിന്റെ കൂട്ടുകാരൻ തന്നെ അല്ലെ?”
“ആണ്.. പക്ഷെ നീ എന്നോടൊപ്പം കാണില്ലല്ലോ.”
ഇത്രയും ദിവസങ്ങളിൽ ഞാൻ എന്റെ ഉള്ളിൽ കൊണ്ട് നടന്നിരുന്ന ഒരു വേദന ആണ് അവൾ ഒരു ചോദ്യമായി എന്റെ മുന്നിലേക്ക് എടുത്തിട്ടിരിക്കുന്നത്. അതെ… അവൾ പിന്നെ എന്റെ കൂടെ കാണുകയില്ല.
“ഡാ.. നീ ഒരു നാല് ദിവസത്തെ ലീവ് എടുക്കു.. നമുക്ക് എവിടേയ്ക്ക് എങ്കിലും ഒരു യാത്ര പോകാം.. കല്യാണത്തിന് മുൻപ് ജീവിതത്തിൽ മറക്കാനാകാത്ത നാല് ദിവസങ്ങൾ, ഞാനും നീയും മാത്രമായി.”
എനിക്ക് നൂറു വട്ടം സമ്മതം ആയിരുന്നു. അതിനാൽ ഒരേഒരു ചോദ്യം മാത്രമാണ് ഞാൻ അപ്പോൾ ചോദിച്ചത്.
“എവിടേക്ക് പോകാം?”
അവൾ തോളിൽ നിന്നും തല അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി.
“നിനക്ക് സമ്മതമാണോ അപ്പോൾ?”
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി