ആരോഹി [ ne-na ] 3186

കട്ടി കൂടിയ പുതപ്പിനടിയിലേക്ക് നൂഴ്ന്ന് കയറിക്കൊണ്ട് അവൾ പറഞ്ഞു.

“നല്ല ക്ഷീണം.. എനിക്കിനി ഒന്ന് ഉറങ്ങിയാൽ മതി.”

“ഡ്രസ്സ് പോലും മാറിയില്ലല്ലോ നീ.”

“അതൊക്കെ ഇനി നാളെ.”

ഞാൻ കട്ടിലിനരികിൽ അവളെ തന്നെ നോക്കി കുറച്ച് നേരം നീന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ കണ്ണുകൾ തുറന്ന് എന്നെ നോക്കി.

“നീ കിടക്കുന്നില്ലേ?”

ഞാൻ മൂളുക മാത്രം ചെയ്തു.

“എന്നാൽ കിടക്ക്.”

അവൾ വീണ്ടും കണ്ണുകൾ അടച്ചു. തണുപ്പ് കൂടി വരുന്നുണ്ട്. ഞാനും പിന്നെ ഡ്രസ്സ് മാറാൻ നിന്നില്ല. പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കയറി ബെഡിന്റെ അരിക് പറ്റി കിടന്നു.

ഞങ്ങൾക്കിടയിൽ കുറച്ച് അകലം കിടപ്പുണ്ട്. കുറച്ച് നേരം അങ്ങനെ കിടന്നിട്ടും എനിക്ക് ഉറങ്ങുവാൻ കഴിയുന്നില്ല. പക്ഷെ ആരോഹി ഗാഢമായ നിദ്രത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു അപ്പോഴേക്കും. ശരീരം മൊത്തം പുതപ്പിനുള്ളിൽ ആയതിനാൽ മുഖം മാത്രം ആണ് എനിക്ക് കാണാൻ കഴിയുന്നത്. ഒന്നിനെ കുറിച്ചതും ഓർത്തു ആവലാതിപ്പെടാത്തതിനാൽ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു അവളുടെ മുഖത്ത്.

ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. ഒരു പെണ്ണായ അവൾക്ക് എന്നോടൊപ്പം ഒരു റൂമിൽ കഴിയുന്നതിൽ ഒരു പേടിയും ഇല്ല. ഞാൻ ഇങ്ങനെ ആകുല പെടുന്നുണ്ടെങ്കിൽ അത് എന്റെ മനസിന്റെ തെറ്റ് കൊണ്ടാണ്. ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കേണ്ടതില്ല.

പതുക്കെ ഞാൻ കണ്ണുകൾ അടച്ചു. എപ്പോഴാണെന്ന് അറിയില്ല, നിദ്ര ദേവി എന്നെ കടാക്ഷിച്ചു. ഗാഢമായ ഉറക്കത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങി.

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആരോഹി എന്നോട് ചോതുങ്ങി കിടക്കുകയാണ്. വലതു കൈ കൊണ്ട് എന്റെ നെഞ്ചിനു കുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നു.

ഈശ്വര ഇതെപ്പോഴാണ് സംഭവിച്ചത്. ചിലപ്പോൾ അവൾ ഉറക്കത്തിൽ വന്ന് അറിയാതെ കെട്ടിപ്പിടിച്ചതാകും. അവളുടെ ചൂട് പറ്റി കുറച്ച് നേരം കൂടി അവിടെ കിടക്കണമെന്ന് മനസ് ആഗ്രഹിക്കുണ്ട്. പക്ഷെ തെറ്റാണെന്ന് ഒരു തോന്നലും കൂടെ ഉടലെടുത്തു.

അവളുടെ കൈ സാവധാനം നെഞ്ചിൽ നിന്നും എടുത്ത് മാറ്റി. അപ്പോൾ അവൾ ഒന്ന് കൂടി എന്നിലേക്ക് ഒന്ന് ചോതുങ്ങി. കുറച്ച് നേരം കൂടി അനങ്ങാതെ കിടന്നിട്ട് ഞാൻ പതുക്കെ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി. അവളുടെ കൈകൾ എന്തിനോ വേണ്ടി ഒന്ന് പരതി. തേടിയത് കിട്ടാതെ ആവപ്പോൾ കൈ നെഞ്ചോടു ചേർത്ത് ചുരുണ്ടു കൂടി.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *