ആരോഹി [ ne-na ] 3186

അവന്റെ മൂന്നാമത്തെ വാക്കുകൾ.

“ചിരിക്കുമ്പോൾ അവളുടെ കവിളുകളിൽ നുണക്കുഴി വിടരും.”

അത് ആലോചിച്ചപ്പോൾ തന്നെ ആരോഹിയുടെ ചുണ്ടിൽ ചിരി വിടർന്നിരുന്നു.

ആരോഹി എന്റെ നേരെ തിരിഞ്ഞ് നിന്ന്.

“നീ അന്ന് എന്നെ കുറിച്ച്‌ തന്നെയായിരുന്നോ എന്നോട് പറഞ്ഞത്.”

ഞാൻ അതെ എന്ന അർഥത്തിൽ തലയാട്ടുക മാത്രം ചെയ്ത്. അവളുടെ മനസ്സിൽ ഇപ്പോൾ എന്നോടുള്ള വികാരം എന്താണെന്ന് എനിക്കറിയില്ലായിരുന്നു.

നിറകണ്ണുകളോടെ അവൾ ഓടി വന്ന എന്റെ കവിളിൽ ഒരു അടി തന്നത് നിമിഷ നേരത്തിനുള്ളിൽ ആണ് നടന്നത്. ആ അടിയുടെ വേദന ഞാൻ അനുഭവിക്കുന്നതിനു മുൻപ് തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ച് അതെ കവിളിൽ ഉമ്മ വച്ചു.

“നിനക്ക് എന്നെയാണ് ഇഷ്ടമെന്ന് ഒരു വാക്ക് നേരത്തെ പറഞ്ഞുണ്ടായിരുന്നോടാ.. നിന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടെന്ന് കരുതി എന്റെ ഇഷ്ട്ടം നിന്നോട് തുറന്ന് പറയാനാകാതെ ഞാൻ എന്തുമാത്രം വേദനിച്ചു എന്നറിയാമോ നിനക്ക്. അവസാനം മറ്റൊരാൾ സ്വന്തമാക്കുന്നതിനു മുൻപ് എന്റെ ശരീരമെങ്കിലും നിനക്ക് തരണമെന്ന് ആഗ്രഹിച്ചാണ് ഞാൻ നിന്നോടൊപ്പം ഇവിടേക്ക് വന്നത്.”

ഒരു ഞെട്ടലോടെ മാത്രമാണ് എനിക്കത് കേൾക്കാനായത്. ആരോഹിക്കും എന്നോട് പ്രണയം ഉണ്ടായിരുന്നു. ഈശ്വര ഞാൻ ഇത് എന്തുകൊണ്ട് മനസിലാക്കിയില്ല.

“എന്റെ കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് പപ്പാ എന്നോട് എന്താ പറഞ്ഞതെന്ന് അറിയാമോ?”

ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“എനിക്ക് നിന്നെ ഇഷ്ടമാണെങ്കിൽ പപ്പാ നിന്റെ വീട്ടിൽ വന്ന് സംസാരിക്കാം. നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധം ഇല്ലെങ്കിൽ മാത്രേ പപ്പാ വേറൊരു കല്യാണാലോചനയെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്ന്.”

എനിക്ക് അവളുടെ മുഖത്തേക്ക് നോക്കി തരിച്ചിരിക്കണേ കഴിഞ്ഞുള്ളു. വെറുമൊരു തുറന്ന് പറച്ചിലിൽ കാര്യങ്ങൾ എത്ര നാളാണ് മനസ്സിൽ ഒരു വേദനയായി കൊണ്ട് നടന്നത്.

ആരോഹി മൊബൈൽ കൈയിലേക്കെടുത്തു.

“എനിക്ക് നിന്നെ മതിയെന്ന് ഞാൻ ഇപ്പോൾ തന്നെ അച്ഛനെ വിളിച്ച് പറയുവാൻ പോകയാണ്.”

അവൾ കാൾ ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ മൊബൈൽ അവളുടെ കൈയിൽ നിന്നും പിടിച്ച് വാങ്ങി ബെഡിലേക്ക് ഇട്ടു.

“ആരോഹി.. ഇന്ന് ആരെയും ഒന്നും വിളിച്ച് അറിയിക്കേണ്ട. ഇന്ന് നമുക്ക് മനസ് തുറന്ന് സംസാരിക്കാനുള്ള രാത്രി ആണ്.”

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.

അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *