ആരോഹി [ ne-na ] 3180

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

325 Comments

Add a Comment
  1. Nalla love story.

    Ithane sherikkum Pranayam ennu parayunnathe. Big salute…
    ❤ ❤ ❤ ❤

    Ithinte second part ezhuthikkoode
    ..?

    Super…..Super….

    ❤ ❤ ❤ ❤ ❤

  2. ജനതാ ദാസ്

    ഈ കഥ 10 ആമത്തെ പ്രാവിശ്യം വായിച്ച ഞാൻ ?

    1. ഈ കഥ ആദ്യമായി വായിച്ച ഞാന്‍

  3. Eppa vayiche…. ningade oru completed story vayikanamenn bayankara aagraham aayirunnu. Enk ellam incomplete aayanu kittyath…. kore munp ath ethaannu thanne marannupoyi… pakshe ella sankadom epm mari ee orotta story ath maatti….❤

  4. നില പക്ഷിയിലെ ഹരി യുടെയും ജീന യുടെയും ഫാൻ ആയ എനിക്ക് അവരെ വീണ്ടും കാണിച്ചു തന്നതിന് നന്ദി………….
    പൊളി…. ഒന്നും പറയാൻ ഇല്ല ഫാൻ ആക്കി കളഞ്ഞു ????‍♂️

  5. ബാക്കി കൂടി എഴുതിക്കൂടെ

    1. Pwli story bro

  6. Pwoli സ്റ്റോറി ഒത്തിരി ഇഷ്ടമായി. ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.
    മനസ്സിൽ എപ്പോഴും കാണും ഈ ആയുശും ആരോഹിയും. രണ്ടാം ഭാഗം വേണം എന്ന് അഭിയർത്തിക്കുന്നൂ. അരോഹി ????

    With love

    Shibin

  7. ethra pravashyam vayichenn enikk thanne ariyilla. entho aarohi ye ang ishtapettu.

  8. നീന എവിടെയാഡോ… കഥ ഒരുപാട് ഇഷ്ടമായി. തുടർന്നു എഴുതിക്കൂടെ.

  9. മാലാഖയുടെ കൂട്ടുകാരൻ

    വായിക്കാൻ താമസിച്ച് പോയി…
    വായിച്ചപ്പോൾ page ukal തീരല്ലെ എന്ന് ആശിച്ചു പോയി.njn വായിച്ചതിൽ വെച്ച് അതി മനോഹരമായ ഒരു story. ഒരുപാട് ഇഷ്ടമായി.oru rqst ഇതിൻ്റെ 2nd part എഴുതി ക്കൂടെ plss

    With hope
    ?

  10. ശത്രുജീത്ത്

    Exceptional story of love and friendship. Loved it a lot

  11. മനിതന്‍

    ഒരു രണ്ടാം ഭാഗം എഴുതൂ ബ്രോ . വല്ലാതെ ഇഷ്ട്ടപ്പെട്ട് പോയി ആരോഹിയെ . ദയവു ചെയ്തു ഈ അപേക്ഷ തിരസ്കരിക്കല്ലേ

  12. കാവ്യാഞ്ജലി

    Hi

  13. Vayikkan thamasichu poy

  14. ഇന്ദുചൂഡൻ

    എത്ര പ്രാവിശ്യം വായിച്ചെന്ന് ഒരുപിടിയുമില്ല. എന്തോ മനസ്സിൽ അങ്ങ് നിറഞ്ഞുനിൽക്കുവാ ആരോഹി ???

  15. ഇതിപ്പോ എത്രാമത്തെ വട്ടമാണ് വായിക്കുന്നെതെന്നു എനിക് പോലും അറിയില്ല

  16. Onnum Parayaan Illa……..
    Athrakku Ishtapettuuuuuuu…………
    Entha oru feeeeeeeellll…

  17. ❤️❤️❤️

  18. Bro ithinte bakki ezhuthamo pls
    Katha super ayy.. ❤❤❤
    Clmx illa.. Bro ithinoru ending kodukuavo ??

  19. ?സിംഹരാജൻ?

    ബ്രോ സെക്കന്റ്‌ പാർട്ട്‌ എഴുതല്ലൊ…..

  20. തനിക്ക് ഈ കഥയുടെ രണ്ടാം ഭാഗം എഴുതിക്കൂടെ

  21. Demon king

    ഇൗ കഥയിലെങ്ങിലും ആരെയും കൊല്ലാതെ വിട്ടല്ലോ. Thanks നീന.??

  22. Ee kadha njan 1 maasam munp vayichathanu but annu enikk comment idan sadichilla, kaaranam prenayam enn categorye patti arinju thodangi, appo thanne aa categoryil ola ella kadhayum vayikkan olla thidukathil ayirunnu njan..

    Ippo njan Ne nayude orumathiri ella kadhakalum vayichu kazhinju, but Aarohiyile aa last avaru thammil olla sneham ettu parayunna scene, athu oru vere magical feel thanne aanu.. enikk thonnunnu, Ne-nayude njan vayicha aadya kadhayum Aarohi thanne anu..

    Enikk ingerude kadhakalile aake olla Oru paraathi enthannu vecha, sneham allel premam naayakanum naayikayum arinju kazhiyumbo, kaadha avide theerum, enitt baaki nammalod oohicholan, allenki namakk ishttam olla pole avarude jeevitham nadakatte ennu parayum..

    Athu enikk valya sankadam anu, kaarnam love stories happy ending anel OK, kozhappam illa..

    But “Njan” enna kadhayude 2nd part vayichu manushyan karanju chath, athil orumathiri ottapeduthi kalanju avane..anganathe kadhakal enikk sathyam paranja thaangan kazhiyilla..

    So ingane njangalkk imagine cheythu edukkanum, pinne thannathane oohicholan parayana reethiyil olla climax onnu matti pidichal kollayirunnu, kaaranam athu bhayankara scene anu, athine patti alochich irunnu pokum..

    Keep up the good work bro ❤️❤️❤️❤️❤️

    With love,
    Rahul

    1. ഏകദേശം 5 വര്‍ഷം ആയി ഞാന്‍ ഇവിടെ കഥാ വായിക്കാന്‍ തുടങ്ങിയിട്ട് പ്രണയം എന്ന കാറ്റഗറി വായിക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആവുന്നതേ ഉള്ളു bro… but വായിച്ചു തുടങ്ങിയിട്ട് ഇരുന്ന ഇരുപ്പ് ഇല്‍ ഒരുമാതിരി പെട്ട മിക്ക story ഉം കുത്തിയിരുന്നു വായിച്ചു കൊണ്ടിരിക്കുന്നു

  23. ishttamayi oru pad ishttamayi epol ividannu vayikunnath motham love story aa ishttamayi♥️??♥️????
    0906 1994

  24. രുദ്രതേജൻ

    Hi
    ക്ലൈമാക്സിലോട് അടുക്കുംതോറും ചെറിയൊരു പേടിയുണ്ടായിരുന്നു.അന്നേരം അവനതു തുറന്നു പറയാതിരുന്നേൽ…
    ഒരു നഷ്ടപ്രണയമായി പോയേനെ

  25. ദശമൂലം ദാമു

    One of the best story i have ever read..Guest role of jeena and Hari was awesome..

  26. എത്രാമത്തെ തവണ ആണ് വായിക്കുന്നതെന്നറിയില്ല പക്ഷെ ഓരോ തവണ വായിക്കുന്തോറും ഇഷ്ടം കൂടിക്കൂടി വരികയാണ്. ne-na യും MK യും ആണ് ഈ സൈറ്റിൽ എന്റെ പ്രിയപ്പെട്ട എഴുത്തുകാർ. ഇഷ്ടപ്പെട്ട കഥകളിൽ ആരോഹി എന്നും ആദ്യസ്ഥാനങ്ങളിൽ ഉണ്ടാകും.

  27. Adhaaa…. ????Kadha kaynjo??? ??Nalla oru adipoli kadhayayirunnu.. ????

  28. ഇവിടത്തെ ഏറ്റവും നല്ല എഴുത്തുകാരൻ Ne-Na യാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാൽ ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥ ആരോഹിയാണെന്ന് നിസ്സംശയം പറയാം. ഒരു കഥ അതു വായിച്ചതിന്റെ പിറ്റേന്നുതന്നെ വീണ്ടും വായിക്കാൻ തോന്നുമെന്ന്‌ ഇതു രണ്ടാമതു വായിക്കും വരെ ഒരിക്കലും കരുതിയിരുന്നില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുപാടു കഥകളും നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ എന്നെ ആകർഷിച്ച ഒരു കഥ ഉണ്ടായിട്ടില്ല. ഈയൊരു കഥ സമ്മാനിച്ച Ne-Na യോട് എന്റെ മനസ്സു നിറഞ്ഞ നന്ദി അറിയിക്കുന്നു. ആരോഹിയോളം വരില്ലെങ്കിലും Ne-Na യുടെ മറ്റു കഥകളും നല്ലതു തന്നെയാണ്. ആരോഹി വീണ്ടും വീണ്ടും വായിക്കുവാനും ചില ഫ്രണ്ട്‌സ്ന് അയച്ചു കൊടുക്കുവാനും വേണ്ടി PDF തരണമെന്ന് കുട്ടൻ ഡോക്ടറോട് അഭ്യർത്ഥിക്കുന്നു.

    1. എനിക്കും അതെ അനുഭവം ആണ്‌. തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വായിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ 88 പേജ് മറിക്കാൻ മടി ആയത് കൊണ്ട് മെനകെട്ടു ഇരുന്നു കോപ്പി ചെയ്ത് pdf ആക്കി. അത്രക്ക് ഇഷ്ടമാണ് ഈ കഥ.. അതെ പോലെ ആരോഹിയെയും..

      1. Same avasta njanum PDF aakki vechu ?? etum pinne nilapakshiyum ??

  29. നാടോടി

    പുതിയ കഥകൾ ഒന്നും വന്നില്ലല്ലോ

  30. ആരാധകൻ

    ആരോഹിയാണ് ഞാൻ ആദ്യമായി വായിച്ച നീനയുടെ കഥ .അതിനു ശേഷം ആണ് നിലാപക്ഷി വായിക്കുന്നത്.വീണ്ടും ആരോഹി വായിച്ചപ്പോഴാണ് ഇതിലെ ഹരിയും ജീനയും നമ്മുടെ “നിലാപക്ഷി”കൾ ആണെന്ന് മനസ്സിലായത് .And that part in this story was awesome .രണ്ടു കഥകളും വേറെ ലെവൽ..

    1. Onnum parayan ellaa, athrakku ishtapettu, ❤️❤️❤️❤️

Leave a Reply to Vishnu Cancel reply

Your email address will not be published. Required fields are marked *