ഞാന് വന്നപ്പൊ തന്നെ കുടിച്ചു
എങ്കി എടി മോളെ എനിക്കായിട്ടിനി ഉണ്ടാക്കണൊ .
അതിനിപ്പൊ എന്താ അഞ്ചു മിനിട്ടു പോരെ ഒരു ചായ ഉണ്ടാക്കാന് . വാടി മായെ നമുക്ക് എല്ലാവര്ക്കും കൂടി ചായയിട്ടു കൊണ്ടു വരാം . അവരവിടെ സംസാരിച്ചിരിക്കട്ടെ . എന്തുവാടി അപ്പൂപ്പന് കൊണ്ടു വന്നത് ഇങ്ങെടു കുറച്ചു എനിക്കും താ .
ഇതു കേട്ട് രാമന് . എടി പോത്തെ മുതുക്കി ആയിട്ടും നിനക്കു എന്തെങ്കിലും കൊറിച്ചോണ്ടിരിക്കണം . അതു കൊച്ചിനു മേടിച്ചു കൊടുത്തതാ . കുറച്ചു ബേക്കറിയാ . നിനക്കു നിന്റെ കെട്ടിയവനോടു പറ ഗള്ഫീന്നു മേടിച്ചു തരും . അല്ലെങ്കി അവനോടു പറ ഗള്ഫ് വിട്ടു നാട്ടില് വന്നു ഒരു ബേകറി തുടങ്ങാന് അല്ല പിന്നെ . ഇതു കേട്ടു മായ അടക്കം എല്ലാവരും ചിരിച്ചു .
പോത്തു പോലെ എത്ര വലുതായാലും കെട്ടിയവന് ഉണ്ടെങ്കിലും ഞാന് അച്ചന്റെ പൊന്നു മോളാ അതു മറക്കണ്ട .
ഹൊ എന്റമ്മൊ തൊടങ്ങി സെന്റിമെന്സ് . പൊ പോയി നീയും കൂടി തിന്നോടി നിന്നോടു പറഞ്ഞു ജയിക്കാണമെങ്കി വേറെ പലതും ചെയ്യേണ്ടി വരും .
രാധ മായയേയും വിളിച്ചോണ്ടു അടുക്കളയിലേക്കു പോന്നു . എന്നിട്ടു ചായ ഉണ്ടാക്കാനായി വെള്ളം വെച്ചു . അപ്പച്ചി ചെയ്യുന്നതും നോക്കി മായ അടുത്തു നിന്നു . അപ്പോള് ഉമ്മറത്ത് അവരു മൂന്നു പേരും കൂടി സംസാരിച്ചിരിക്കുമ്പൊ മാലതി പറഞ്ഞു
വാ അച്ചാ നമുക്കകത്തിരിന്നു സംസാരിക്കാം .
എങ്കി വാ അളിയാ നമുക്കകത്തിരിക്കാം
എന്നു പറഞ്ഞു കൊണ്ടു രാമന് എഴുന്നേറ്റു . അകത്തു ചെന്നപ്പോഴേക്കും മാലതി ഒരു കസേരയും കൂടി എടുത്തിട്ടു . രാമനും രവിയും അതിലിരുന്നു .
എടി മോളെ ഇന്നെന്താ വിശേഷം എന്താ വരാന് പറഞ്ഞതു .
ഒന്നുമില്ലച്ചാ ഇന്നൊന്നു എല്ലാവര്ക്കുമൊന്നു കൂടാമെന്നു തോന്നി രാധയാ അങ്ങനൊരു കാര്യം പറഞ്ഞതു . എനിക്കും തോന്നി കൊള്ളാമെന്നു അതാ കാര്യം .
അതു നല്ലതാ മോളെ എല്ലാവരും ഒത്തു കൂടുമ്പൊ ഒരു ഉന്മേഷവും സന്തോഷവും ഉണ്ട് . ആ പിന്നെ അളിയാ അവിടെന്തുണ്ടു വിശേഷം . വീട്ടുകാരിയെന്തു പറയുന്നു സുമാണൊ ഇന്നു അമ്പലവും കാര്യങ്ങളും ഒന്നുമില്ലെ
Adutha part vegam venam super e part
പൊളിച്ചു ….സൂപ്പർ…….
വൗ… സൂപ്പർ പാർട്ട്
????
പൊളിച്ചു
thanks bro
സൂപ്പർ
സൂപ്പർ ഈ പാർട്ടും പോക്കർ മാഷേ.
thanks bro