“കൊഴപ്പമില്ല… ഞാൻ വരുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. ഇത് ഞാൻ ഇട്ടതാ…”
നീന ഒരു വളിച്ച ചിരിച്ചിരിച്ചു. എന്നാൽ അവൾക്കു നല്ല തലവേദന ഉണ്ടെന്നു അവളുടെ മുഖത്ത് നിന്നും തന്നെ എനിക്ക് മനസ്സിലായി. ഇന്നലെ നല്ലോണം മോന്തിയിട്ടുണ്ട് എന്ന് എനിക്ക് തീർത്തും ബോധ്യമായി.
ഞാൻ : അവിടെ ഒരാൾ തലവേദന എന്നും പറഞ്ഞു ബെഡിൽ കിടക്കുന്നുണ്ട്. സത്യം പറ. ഇന്നലെ എത്ര റൗണ്ട് കേറ്റി…
നീന : (തല താഴ്ത്തി തന്നെ ഇരിക്കുവാണ്) കബോർഡിൽ ഉള്ള ഡ്രസ്സ് എടുത്തു താ ഷാക്കി…
ഞാൻ എന്റെ ഫോൺ എടുത്തു റോയിയെ വിളിച്ചു, പ്രശ്നമൊന്നും ഇല്ല ഇന്നലത്തെ കെട്ടു വീട്ടിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് കബോർഡിൽ നിന്ന് ഒരു ഷോർട്സും ടി ഷർട്ടും കൊടുത്തു റൂമിനു വെളിയിൽ ഇറങ്ങി… 5 മിനിറ്റിനു ശേഷം നീനു എന്നെ വിളിച്ചു.
ഞാൻ കയറിച്ചെന്നു. എനിക്ക് മനസ്സിലായി അവളെ കൊണ്ട് എണീറ്റ് നടക്കാൻ വയ്യ എന്ന്. ഞാൻ അവളെ എന്റെ തോളിൽ കൈവെച്ചു എണീക്കാൻ സഹായിച്ചു. അവളെ കൊണ്ട് അത്ര പോലും ആവുന്നില്ല എന്ന് കണ്ടപ്പോൾ എനികിത്തിരി പേടി തോന്നി. അവളെ കയ്യിൽ കോരി എടുത്തു ഞങ്ങളുടെ ഫ്ലാറ്റിൽ കൊണ്ട് വന്നു സോഫയിൽ ഇരുത്തി. ശേഷം ആഷിക്കു ഉണ്ടാക്കിയ ലെമൻടീ പോലെ ഒരെണ്ണം അവൾക്കും കൊടുത്തു. ഒപ്പം ഒരു കുപ്പി വെള്ളവും. എന്നിട്ട് പോയി കുളിക്കാൻ പറഞ്ഞു. കുറച്ചു നേരം ഇരുന്ന ശേഷം അവൾ പതുക്കെ ബാത്‌റൂമിൽ പോയി. ഞാൻ എന്റെ BSC നഴ്സ് സുഹൃത്ത് രശ്മിയേ. വിളിച്ചു തലേന്നത്തെ കെട്ട് പോകാനുള്ള ടാബ്ലറ്റ് അയക്കാൻ പറഞ്ഞു. അവൾ വാട്സാപ്പിൽ അയച്ചു തന്നു. ആഷി അപ്പോഴും ഉറങ്ങുകയാണ്. ഞാൻ പെട്ടന്ന് പോയി ടാബ്‌ലെറ്റും ഒപ്പം കഴിക്കാനുള്ള ഫുഡും വാങ്ങി ഫ്ലാറ്റിൽ തിരിച്ചെത്തി.
അപ്പോഴേക്കും കുളി കഴിഞ്ഞു നീന സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ആള് കുറച്ചൊന്നു ഉഷാറായിരുന്നു. ഞാൻ ആഷിയെ എണീപ്പിച്ചു നന്നായി കുളിപ്പിച്ച് ഞങ്ങൾ മൂന്നു പേരും കൂടി ഫുഡ് അടിച്ചു. ശേഷം രണ്ട് പേർക്കും ടാബ് കൊടുത്തു. ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി. രണ്ട് പേരോടും നന്നായി റസ്റ്റ് എടുക്കാൻ പറഞ്ഞു ഓഫീസിലേക്ക് പോയി. ഉച്ചക്ക് ഒരു 1 മണി ആയിക്കാണും ആഷി എന്നെ വിളിച്ചു നീനക്ക് വീണ്ടും സുഖമില്ലാതായി പെട്ടന്ന് വരാൻ പറഞ്ഞു. ഞാൻ വേഗം ഓഫീസ് ക്ലോസ് ചെയ്തു ഫ്ലാറ്റിൽ പോയി. തലവേദനയും വോമിറ്റിങ്ങും കാരണം നീന നന്നായി കഷ്ടപെടുന്നുണ്ടായിരുന്നു. അവളെയും കൂട്ടി തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങി. ആഷി ok ആയിരുന്നത് കൊണ്ട് അവളോട് വീട്ടിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു. ഫ്ലാറ്റിൽ നിന്നും ഇറങ്ങി കാറിൽ കയറിയതും നീന എന്റെ കയ്യിൽ പിടിച്ചു നിർത്തി. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
നീന : ഷാക്കി ഒരു പ്രശ്നമുണ്ട്. ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല.
ഞാൻ : എന്താണ്?
നീന : ഷാക്കി ഇന്നലെ ഡ്രിങ്ക്സ് മാത്രമായിരുന്നില്ല.
ഞാൻ : പിന്നെ????? (ഒന്ന് നിർത്തി ചോദ്യ ഭാവത്തിൽ നോക്കി)ജോയിന്റ്???
നീന : (നീന എന്റെ തോളിലേക്ക് തല ചെരിച്ചു കൊണ്ട് ) അല്ലടാ… പൊടി ഉണ്ടായിരുന്നു….
ഞാൻ :WTF…. really…..? I mean which one ? ? ?
നീന : ഷാക്കി…. yeah… കോകൈൻ…
ഞാൻ : ഓഹ്… നീനാ… നീന … നിനക്ക് ബോധം ഇല്ലേ…

ബാക്കി ഉണ്ടോ നല്ല ഇന്റർസ്റ്റിംഗ് വായിച്ചതിൽ വെച്ച് 3 4 പ്രാവശ്യം വായിച്ചു സുഖിച്ചു 😔😔