നീന : ഇന്നലെ ഒരു ലേശം out ആയിപ്പോയി ഷാക്കി… കയ്യിന്നു പോയിപ്പോയി…..(ക്ഷീണവും വിഷമവും കാരണം വളരെ ദയനീയമായിരുന്നു അവളുടെ മുഖഭാവം).
ഞാൻ അവളെ സമാധാനിപ്പിച്ചു. ഇങ്ങനെ ഒരു അവസരതിൽ കുറ്റപ്പെടുത്തുന്നതിനേക്കാൾ നല്ലത് അവളെ കെയർ ചെയ്യുന്നതാണ് എന്നെനിക്കു തോന്നി. അവളൊന്നു ശരിയായതിനു ശേഷം ബാക്കി നോക്കാം. പക്ഷെ എന്റെ സംശയം എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഞാൻ : ആഷി ട്രൈ ചെയ്‌തോ?
നീന : No… ഐ മീൻ,…. നോട്ട് ഇൻ മൈ നോളേജ്…
നീന വല്ലാതെ ക്ഷീണിച്ചിരുന്നു. ഞാൻ ആകെ കൺഫ്യൂഷൻ ആയി. ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല. ഡോക്ടർക് കാര്യം പിടികിട്ടിയാൽ ഒന്നുകിൽ പോലീസിനെ വിളിക്കും. അല്ലങ്കിൽ അത് വെച്ചു ബ്ലാക്‌മെയ്ൽ ചെയ്യാൻ സാധ്യതയുണ്ട്. ഒരു റിസ്ക് എടുക്കാൻ ഞാൻ തുനിഞ്ഞില്ല. നീനക്കും സംഗതിയുടെ സീരിയസിനെസ്സ് നല്ലോണം അറിയാം. പക്ഷെ അവളാണെങ്കിൽ നല്ലോണം ക്ഷീണിച്ചിരുന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുന്നേ ഞാൻ രശ്മിയെ വീണ്ടും വിളിച്ചു ഒന്ന് ഫ്ലാറ്റ് വരെ വരാൻ പറഞ്ഞു. അവൾ കാര്യം ചോദിച്ചതും ഫോണിലൂടെ പറയാൻ പറ്റില്ല, നി ഇങ്ങോട്ട് വാ, എന്നിട്ട് പറയാം എന്ന് പറഞ്ഞു. ശേഷം ഞാൻ അവളെ കൊണ്ട് തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോയി. തിരിച്ചു വന്ന ഞങ്ങളെ കണ്ട് ആഷി ഒന്നും മനസ്സിലാവാതെ തന്നെ നിന്നു.
ആഷി : എന്ത് പറ്റി ഷാക്കി? ഹോസ്പിറ്റലിൽ പോയില്ലേ.?
ഞാൻ : ഇല്ല… അവൾക്കു യാത്ര ചെയ്യാൻ പറ്റുന്നില്ല കൊഴപ്പമില്ല ഞാൻ എന്റെ ഫ്രണ്ടിനോട് വരാൻ പറഞ്ഞിട്ടുണ്ട്.
നീനയെ ബെഡിൽ കിടത്തി. 20 മിനുറ്റ് ആയപ്പോഴേക്കും രശ്മി എത്തി.
ആഷി കേൾക്കാതെ അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു. ആദ്യം അവൾ കൊറേ ചീത്ത പറഞ്ഞു. പുറത്തറിഞ്ഞാൽ അവളും കൂടി കുടുങ്ങും എന്ന പേടിയും പങ്കുവെച്ചു.
“യൂ ഹാവ് മൈ വേർഡ്. ബിലീവ് മി രശ്മി, നിനക്കൊരു പ്രശ്നവും വരില്ല”
ഒന്നാലോചിച്ച ശേഷം രശ്മി, മെഡിക്കലിൽ നിന്നും മേടിക്കാനുള്ള കൊറച്ചു മരുന്നും ഒപ്പം ഡ്രിപ്റ്റ് ഇടാനുള്ളതും വാങ്ങാൻ പറഞ്ഞു പ്രിസ്ക്രിപ്ഷൻ തന്നു. ഞാൻ പെട്ടന്ന് അതെല്ലാം വാങ്ങി കൊണ്ട് വന്നു. രശ്മി മരുന്നെല്ലാം കൊടുത്തു അവളെ ഡ്രിപ്റ്റ് ഇട്ടു ഒരു മണിക്കൂർ കിടത്തി കൂടാതെ നീനയുടെ ബ്ലഡ് സാമ്പ്ൾസ് എടുത്തു, ഡ്രഗ് കണ്ടന്റ് ടെസ്റ്റിന് വേണ്ടി പോകാനൊരുങ്ങി. പോകാനൊരുങ്ങിയ രശ്മിയോട് ആഷിയിടുയും ബ്ലഡ് സാമ്പ്ൾസ് എടുക്കാൻ പറഞ്ഞു. നീന പറഞ്ഞത് പ്രകാരം അവളുടെ അറിവിൽ ഉപയോഗിചില്ല എന്നെ ഒള്ളു. അത് കൊണ്ട് ഞാൻ മറ്റൊരു റിസ്കിനു നിന്നില്ല. എല്ലാം കഴിഞ്ഞതിനു ശേഷം ആശിയോട് നീനയുടെ കൂടെ ഇരിക്കാൻ പറഞ്ഞു ഞാൻ രശ്മിയെ ഡ്രോപ്പ് ചെയ്‌തു ഒപ്പം, ഫുഡ് മേടിച്ചു വന്നു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നീന ok ആയിതുടങ്ങി. അന്ന് രാത്രി നീന ഞങ്ങളുടെ ഫ്ലാറ്റിൽ കിടന്നു. അവളും ആഷിയും ബെഡ്‌റൂമിലും ഞാൻ ഹാളിലും. പിറ്റേന്ന് റോയ് വരേണ്ടതായിരുന്നു എന്നാൽ ഏതോ വക്കീലിനെ കാണണം മറ്റും ഉള്ളത് കൊണ്ട് ഒരു ദിവസം കൂടി നീണ്ടു. രണ്ട് ദിവസം കൊണ്ട് നീനു പൂർണമായും ശരിയായി. അപ്പോഴേക്കും രണ്ട് പേരുടെയും ബ്ലഡ് റിസൾട്ട് വന്നു. ആഷിയിയുടെ റിസൾട്ടിൽ എല്ലാം ok ആയിരുന്നു. പക്ഷെ ചറിയ അളവിൽ ആൽക്കഹോൾ കണ്ടന്റ് ഉണ്ടെന്നും. നീനുവിന്റേതിൽ ഡ്രഗ് and ആൽക്കഹോൾ ഉണ്ടെന്ന്നും രണ്ടാഴ്ചയെങ്കിലും അടങ്ങി ഒതുങ്ങിയിരിക്കാൻ പറഞ്ഞു. ഞാൻ പക്ഷെ രണ്ട് പേരോടും റിസൾട്ടിന്റെ കാര്യം പറഞ്ഞില്ല. നീനുവിനോട് രണ്ടാഴചയെങ്കിലും ഇതൊന്നും തൊടാതെ ഇരിക്കാൻ പറഞ്ഞു. പിറ്റേന്ന് റോയ് തിരിച്ചെത്തി. റോയിയോട് തൽകാലം ഒന്നും പറയണ്ട എന്ന് നീനയോട് ഞാൻ പറഞ്ഞു. അവൾ പോകുമ്പോൾ എന്നെ ഹഗ് ചെയ്തു, കവിളിൽ ഒരു ഉമ്മയും.

ബാക്കി ഉണ്ടോ നല്ല ഇന്റർസ്റ്റിംഗ് വായിച്ചതിൽ വെച്ച് 3 4 പ്രാവശ്യം വായിച്ചു സുഖിച്ചു 😔😔