ആഷി 2 [Floki kattekadu] 582

അടുത്തത് രണ്ടാഴ്ച പ്രത്യേകിച്ച് ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി. എനിക്കും റോയിക്കും പിടിപ്പത്തു പണി ഉണ്ടായിരുന്നു. ഇടയ്ക്കു ചെന്നൈയിൽ പോയി. നീനു രണ്ടാഴ്ച മെഡിക്കൽ ലീവ് എടുത്തു. ഈ സംഭവം കൂടി നീനുവും ആഷിയും ഒന്ന് കൂടി അടുത്തു. ഞങ്ങൾ ചെന്നൈ പോയ സമയം അവരൊന്നിച്ചായിരുന്നു താമസം. ഇതിനിടക്ക്‌ ഞാൻ ആഷിയുടെ ടെലിഗ്രാം നോക്കാറുണ്ടായിരുന്നു. എന്നാൽ അതില്ലങ്ങനെ പ്രത്യേകിച്ചൊന്നും കണ്ടില്ല.
അത് കഴിഞ്ഞുള്ള ചൊവ്വാഴച്ച ഓഫീസിൽ ഇരിക്കുമ്പോൾ ഞങ്ങളുടെ ഫിർട്ടിലിറ്റി ഹോസ്പിറ്റലിൽ നിന്നൊരു കാൾ വന്നു. എന്നോടും ആഷിയോടും അവിടം വരെ വരാൻ. ഞാൻ ആഷിയെ വിളിച്ചു പറഞ്ഞപ്പോൾ ആഷിക്കു ഒറ്റയ്ക്ക് വരാൻ ഒരു മടി. ശരി നീനുവിനെ കൂട്ടി വരാൻ പറഞ്ഞു അവർ ഒരു ഊബർ വിളിച്ചു ഹോസ്പിറ്റലിലേക്ക് വന്നു ഞാൻ എന്റെ കാറിലും.

***
ഹോസ്പിറ്റൽ.

ഡോക്ടറുടെ ടേബിളിന് മുന്നിൽ ഞാനും എന്റെ ഇടതു വശത്തായി ആഷിയും ഇരുന്നു. ആഷിയുടെ വലതു കൈ എന്റെ ഇടതു കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു. ഓരോ തവണ ക്ലിനിക്കിൽ വരുമ്പോഴും അതങ്ങനെ ആണ്. ഓരോതവണയും ഓരോ ക്ലിനിക്കിലും കയറുമ്പോൾ സന്തോഷകരമായ വാർത്താക്കും വേണ്ടി ആഷി കാത്തിരിക്കും. അവസാനം നമുക്കിനിയും ശ്രമിക്കാം എന്ന ഡോക്ടറുടെ പ്രതീക്ഷ നിർബരമായ വാക്കുകളിൽ വിശ്വാസമർപ്പിച്ചു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ, കരയാതിരിക്കാൻ ആഷി പരമാവതി ശ്രമിക്കാറുണ്ട്. എന്നാൽ ആഷിക്ക് പലപ്പോഴും അതിനു സാധിക്കാറില്ല. അധികപക്ഷം ആളുകൾക്കിടയിൽ നിന്നും മാറുന്നത് വരെയേ ആഷിയെ കൊണ്ട് കഴിയാറുള്ളു . അതിനപ്പുറം എന്നെ കെട്ടിപിടിച്ചു കണ്ണുനീർ വാർക്കും.

ചിന്തകൾ കാടുകയറിതുടങ്ങി. ഞാൻ പതിയെ യഥാർഥ്യത്തിലേക്ക് ഇറങ്ങി. എന്നിൽ മുറുകെ പിടിച്ചിരിക്കുന്ന ആഷിയുടെ കൈകൾ ചെറുതായി വിറക്കുന്നു. അതങ്ങനെ അല്ലെ? ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു കാര്യത്തിലെ കുഴപ്പങ്ങൾ അവസാനിക്കുമോ, ഇനിയും തുടരുമോ എന്നറിയാനുള്ള നിർണായക നിമിഷങ്ങളാണ് കടന്നു പോകുന്നത്.

തന്റെ മുന്നിലെ ഫയലുകളില്ലൂടെ കണ്ണോടിച്ചു നിറുത്തി ഡോക്ടർ ഞങ്ങളിലേക്ക് ദൃഷ്ടിയെ മാറ്റി.

ഡോക്ടർ : ഹലോ ശാക്കിർ…

ആഷിയുടെ കൈ വിറക്കുന്നതും ഹൃദയം മിടിക്കുന്നതും എനിക്ക് കൃത്യമായി അറിയാം. ആഷിയെ റിലാക്സ് ചെയ്യാൻ അവളുടെ കൈകളെ തലോടി

ഞാൻ : tell me doctor. ഞങ്ങളിനിയും കാത്തിരിക്കേണ്ടി വരുമോ?

ഡോക്ടർ : well, Absolutely No. നിങ്ങളിൽ രണ്ടു പേരിലും ഉണ്ടായിരുന്ന പല കോംപ്ലിക്കേഷൻസും ഇപ്പോൾ ഇല്ല. Mr. ശാക്കിർ, താങ്കൾ ഇപ്പോൾ തീർത്തും ok ആണ്. Mss. ഷാകിറും ok ആണ്. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. ഇനി ദൈവം കൂടി നിങ്ങളെ കനിഞ്ഞാൽ Mss ശാക്കിർ ഒരമ്മയാകും.

ആഷിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിനു അതിരില്ലായിരുന്നു.

ഡോക്ടർ : wait. എല്ലാം ok ആണ്. ഇനി ഞാൻ പറയാൻ പോകുന്നതെല്ലാം ഒരു ഫോർമാലിറ്റീസ് മാത്രമാണ്. കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാം. പേടിക്കാനൊന്നും ഇല്ല. Ok.

ഞങ്ങളുടെ ok എന്ന് പറഞ്ഞു. ടെസ്റ്റിന് വേണ്ടി രണ്ട് പേരും ലാബിലേക്കു നടന്നു. ഞങ്ങളെ രണ്ടു പേരെയും രണ്ട് റൂമിലേക്കാണ് കൊണ്ട് പോയത്. റൂമിൽ എത്തിയതും നേഴ്‌സ് എന്നോട്

” പേടിക്കേണ്ട താങ്കൾക്ക് ടെസ്റ്റ് ഒന്നും ഇല്ല. വൈഫിന് മാത്രമേ ഒള്ളു. അവരെ കംഫേർട് ആക്കുന്നതിനു വേണ്ടി മാത്രമാണ് താങ്കൾക്കും ഉണ്ടെന്നു പറഞ്ഞത്. You can wait outside. ”

ഞാൻ : അവൾക്കിനിയും എന്തെങ്കിലും?

The Author

88 Comments

Add a Comment
  1. ബാക്കി ഉണ്ടോ നല്ല ഇന്റർസ്റ്റിംഗ് വായിച്ചതിൽ വെച്ച് 3 4 പ്രാവശ്യം വായിച്ചു സുഖിച്ചു 😔😔

Leave a Reply

Your email address will not be published. Required fields are marked *