ആത്മസഖി [ജിബ്രീൽ] 600

“ അയ്യടാ …….. പഠിപ്പ് നിർത്തൊന്നുല്ല പകരം നിന്നെ അറബി കോളേജിൽ ചേർക്കും ………” മറിയം ബീവി ചൂടായി

“ഞാൻ പോയതന്നെ …….” മിന്നുവിന്റെ മുഖത്തും ദേശ്യം

“ഞാൻ നിന്റെ തള്ളയാ എനിക്കറിയാം നിന്നെ എന്താ ചെയ്യണ്ടെതെന്ന് ”

മിന്നു ദേശ്യത്തോടെ ഡൈനിങ് ടേബിളിൽ നിന്നും എഴുന്നേറ്റു അവളുടെ ബാഗുമെടുത്ത് പുറത്തേക്ക് കുതിച്ചു

പുറകിൽ നിന്നും ഉമ്മാന്റെ വിളിയവൾ കേൾക്കുന്നുണ്ടെങ്കിലും അവൾ നിന്നില്ല

അവൾ വീടിന്റെ ഗേറ്റ് കടന്ന് മുമ്പിലെ ചെറിയ റോഡ് ക്രോസ് ചെയ്ത് മാളിയേക്കൽ വീടിന്റെ നേരെ എതിർ വശത്തുള്ള വീട്ടിലേക്ക് നടന്നു

അവളുടെ നടത്തം ചെന്നവസാനിച്ചത് രണ്ട് നിലയുള്ള ഇളം പച്ചകളർ പെയിന്റടിച്ച ഒരു വീട്ടിലാണ്

“അമ്മായീ…….. ”അവളുള്ളിലേക്കു കയറി ഉറക്ക വിളിച്ചു

“ഞാനിവിടെയുണ്ടെടി പെണ്ണെ ………. ഇങ്ങനെ കിടന്ന് കാറാതെ ” അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന അവളുടെ അമ്മായി സൈനബ അവളുടെ തലക്ക് കളിയായി ഒന്നു കൊടുത്തു കൊണ്ട് പറഞ്ഞു

“അവനെവിടെ അമ്മായി എണീറ്റില്ലെ ഇതുവരെ …… ” അടി കിട്ടിയ തലയിൽ പതിയെ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“മുകളിലുണ്ട് ചായ കുടിച്ച് കഴിഞ്ഞ് ഡ്രസ്സ് മാറാൻ കയറിയതാ …….”

“അപ്പോ അവനിതു വരെ റെഡിയായില്ലേ …… ഇന്നവന്റെ അവസാനമാണ് …….” അവൾ മുകളിലേക്ക് ഓടി കയറാൻ നിന്നപ്പോഴാണ്

ഒരു ലൈറ്റ് ബ്ലൂ ജീൻസും കറുത്ത ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് അമീൻ സൽമാൻ എന്ന സലു ഇറങ്ങി വരുന്നത്. ടീ ഷർട്ട് ലൂസാണെങ്കിലും അതിനകത്തുള്ള അവന്റെ ശരീരത്തിന്റെ കരുത്ത് മനസ്സിലാക്കാൻ പറ്റും. അവന്റെ തോളോടപ്പമുളള മുടിയും കറുത്ത കണ്ണുകളും അവന്റെ ഇളം വെള്ള നിറമുള്ള മുഖത്തിന് പ്രത്യേക ശോഭ നൽകിയിരുന്നു

12 Comments

Add a Comment
  1. Bbaaki vegam poratte

  2. ബ്രോ താങ്കൾ. അപ്പുറത്തെ സൈറ്റിൽ കഥ എഴുതുന്നില്ലേ. കുറെ നാളായി കണ്ടിട്ട് അതുകൊണ്ട് ചോദിച്ചത്

    1. ജിബ്രീൽ

      എഴുതിയിരുന്നു ബ്രോ ……. ഇനി ആ കഥ മഴുവൻ എഴുതി കഴിഞ് പബ്ളിഷ് ചെയ്യാമെന്നാണ് കരുതുന്നത്

  3. സുൽത്താൻ എന്നൊരു കഥയുണ്ടോ..? ‘സുൽത്താൻ’ എന്നൊരു adminന്റെ
    പേര് കണ്ടു പക്ഷെ..അങ്ങനെ ഒരു കഥയുണ്ടൊ..🤔 കഥയുടെ ശെരിക്കുമുള്ള name ഒന്ന് പറയാമോ..

    1. ജിബ്രീൽ

      ഞാൻ അപ്പുറത്തെ സൈറ്റിൽ എഴുതുന്ന കഥയുടെ പേരാണ് സുൽത്വാൻ

  4. ബ്രോ, താങ്കളുടെ കഥയാണോ സുൽത്താൻ

    1. ജിബ്രീൽ

      Yes 🙌

  5. Kukku ബ്രോ (Chuk Hubby) കഥകൾ എല്ലാം delete ആക്കി പോയോ..? എന്താണ് സംഭവം എന്ന് ആർക്കേലും അറിയുവോ. ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല.. ആരേലും ഒരു മറുപടി തരുമോ.. Plz😔.

    1. ജിബ്രീൽ

      NO idea 😐

  6. സാലു ആരാണെന്ന് ആദ്യം മനസ്സിലായില്ല അതുകൊണ്ട് വീണ്ടും വായിച്ചു അപ്പൊ മനസ്സിലായി😄 എന്തായാലും കമ്പി മാത്രമല്ല, ഇതൊരു love സ്റ്റോറി കുടിയാണെന്ന് മനസ്സിലായി, എന്തായാലും തുടക്കം കൊള്ളാം മച്ചാനെ🔥💥 ബാക്കി പോന്നോട്ടെ.. Waiting👍

    1. ജിബ്രീൽ

      Thanks Bro

Leave a Reply

Your email address will not be published. Required fields are marked *