ആത്മസഖി 2 [ജിബ്രീൽ] 322

ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല

“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ……. ” റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി

‘ഇവളോട് എന്തു പറയാൻ …..’ സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി

“നിനക്ക് നാണമാണെങ്കി സന പറയും ……” റാഷി സനക്ക് നേരെ തിരിഞ്ഞു

സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു

അൽപ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയാതിരുന്നത് കണ്ട ഹന്ന അവളെ തോളു കൊണ്ടൊന്ന് തട്ടി

“എനിക്കും ഇഷ്ടാ…..” സന സലുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

“എന്ത് …….” സലു അന്തം വിട്ടു

“ഓഹ്…… നിനക്കിവളോട് ഉള്ളത് പോലെ അവൾക്ക് നിനോടും പ്രേമാണന്ന് …….”സലു അന്തം വിട്ട് നിൽക്കുന്നത് കണ്ട് റാഷി അവന് പറഞ്ഞു കൊടുത്തു

“അതിന് ……. അതിന് എനിക്കിവളെ ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത് ” സലു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു

ഹന്നയും സനയും റാഷിയെ നോക്കി

“കളിക്കല്ലേ സലു, നീയല്ലെ മിനിഞാന്ന് കാറിൽ വെച്ച് പറഞ്ഞത് ” റാഷി അലറി

“അത് നീ അന്ന് ഒരു സ്വൈര്യം തരാതെ ശല്യപെടുത്തിയപ്പോ ഞാൻ വെറുതെ പറഞ്ഞതല്ലേ …….”സലുവിന്റെ ശബ്ദം നിസ്സാഹയമായിരുന്നു

റാഷിക്കും സലുവിനും അവർക്ക് പറ്റിയ അബദ്ധങ്ങൾ മനസ്സിലായി

സലു സനക്ക് നേരെ തിരിഞ്ഞു, അവളുടെ കണ്ണുകളിൽ നിന്ന് ഇടതടവില്ലാതെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട് മുഖം ചുവന്ന് തുടുത്തിട്ടുണ്ട്

16 Comments

Add a Comment
  1. ബ്രോ അടുത്ത പാർട്ട്‌ എപ്പോ തരും? വെയിറ്റ് ചെയ്യാൻ വയ്യാത്തോണ്ടാ.

    1. ജിബ്രീൽ

      Writing ….. Oru 3rd julay nte ullilokke tharan Njan Shramikkam

  2. Machane eni ena kadha edunne

    1. ജിബ്രീൽ

      എഴുതി കൊണ്ടിരിക്കുകയാണ്

  3. തിരക്ക് കാരണം വായിക്കാൻ സമയം കിട്ടിയില്ല മച്ചാനെ😔 വായിച്ചിട്ട് അഭിപ്രായം പറയാം,. ഇവിടെ വന്നിട്ടുള്ള coment കാണുമ്പോൾ തന്നെ അറിയാം എന്തൊക്കെയോ ഉണ്ടെന്ന്..💥

    1. ജിബ്രീൽ

      Thanks Bro❤️

  4. നന്ദുസ്

    സൂപ്പർ.. അടിപൊളി വെറൈറ്റി പ്രണയകാവ്യം.. നല്ല അവതരണം.. ഒരു കാര്യം മനസിലായി മിന്നുവാണ് ഈ കഥയിലെ താരം.. മിന്നുവിന് ഒന്നും സംഭവിക്കാൻ പാടില്ല.. സലുവാണ് മിന്നുവിന്റെ താരം… അങ്ങനേ ആകാവൂ…
    തുടരു സഹോ… ❤️❤️❤️

    1. ജിബ്രീൽ

      ❤️❤️

  5. റോക്കി

    മിന്നുവിന്റെ കാറക്ടർ ഒരു പിടിയും തരുന്നില്ല ല്ലോ

    1. ജിബ്രീൽ

      കഥ മുന്നോട്ടു പോവുമ്പോൾ മനസ്സിലാവും എന്ന് വിചാരിക്കുന്നു ബ്രോ…..

    1. ജിബ്രീൽ

      Thanks ❤️❤️

  6. Pls continue bro

    1. ജിബ്രീൽ

      Sure ❤️❤️

  7. മിന്നുവിനെ താങ്ങുന്ന ആ കൈ സലുവിന്റേതാകും. അവർ രണ്ടു പേരും അവന്റെ സംഘവും ചേർന്ന് അഭിനവിനേയും സംഘത്തേയും ഒടിച്ചു മടക്കി മൂലക്കിരുത്തണം.

    1. ജിബ്രീൽ

      😁❤️

Leave a Reply

Your email address will not be published. Required fields are marked *