ആട്ടം
Aattam | Author : Mausam Khan Moorthy
ചാന്ദ്നി നല്ല സുന്ദരിയായ ചെറുപ്പക്കാരിയാണ്.ചുറുചുറുക്കും പ്രസരിപ്പും ഉള്ളവൾ.പ്രകാശിക്കുന്ന കണ്ണുകളും തെളിമയാർന്ന പുഞ്ചിരിയുമുള്ളവൾ.അത്യാവശ്യം ഉയരവും അതിനൊത്ത വണ്ണവുമുള്ള മുപ്പതുകാരി.കാമസൂത്രത്തിൽ സ്ത്രീകളെ സൗന്ദര്യത്തിനും ലക്ഷണത്തിനുമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.അതിൽ ഏറ്റവും ഉയർന്ന സ്ഥാനം അപ്സരസുകൾക്കാണ്.ചാന്ദ്നി ശരിക്കുമൊരു അപ്സരസാണ്.അങ്ങനെ പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
ഞാനവളെ ആദ്യമായി കാണുന്നത് ‘സ്വീറ്റ് ഡ്രീംസ്’എന്ന ഓൺലൈൻ റൂം ബുക്കിങ് പ്ലാറ്റ്‌ഫോമിന്റെ ഓഫീസിൽ വെച്ചാണ്.അക്കൗണ്ട്സ് സെക്ഷനിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലാണ് അവൾ ജോലിചെയ്തിരുന്നത്.’പെനിൻസുല കാസിൽ ‘ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻറെ അക്കൗണ്ട്സ് ഇൻചാർജായിരുന്നു ഞാൻ.ഗ്രൂപ്പിന് ‘സ്വീറ്റ് ഡ്രീംസു’മായി ടൈ അപ്പുണ്ട്.ഗ്രൂപ്പിൻറെ പതിനാറോളം ഹോട്ടലുകളിൽ താമസക്കാരെ എത്തിച്ചിരുന്നത് ‘സ്വീറ്റ് ഡ്രീംസ്’ആയിരുന്നു.വൻതോതിലുള്ള ബിസിനസാണ് നടന്നുകൊണ്ടിരുന്നത്.പ്രത്യേകിച്ച് ഒക്ടോബർ മുതൽ മാർച്ച് വരെ നീണ്ടു നിൽക്കുന്ന ടൂറിസം മേഖലയുടെ സീസൺ സമയത്ത്.
പതിനാറോളം ഹോട്ടലുകളിലെ ലക്ഷോപലക്ഷങ്ങളുടെ കണക്കുകൾ ശരിപ്പെടുത്തി എടുക്കുക എന്നത് വളരെ ശ്രമകരമായ ജോലി തന്നെയായിരുന്നു.’സ്വീറ്റ് ഡ്രീംസി’ൻറെ കമ്മീഷനും,വാലറ്റും,ടി ഡി എസും,നോ ഷോ ബുക്കിങും,ഇടക്കിടെ ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്ന പേയ്‌മെന്റ്സും എല്ലാമെടുത്ത് പരിശോദിച്ച് വേണം ഓരോ മാസവും കണക്കുകൾ തയ്യാറാക്കാൻ.നമ്മുടെ കണക്കും അവരുടെ കണക്കും തമ്മിൽ ടാലി ആവുകയും വേണം.മാസാവസാനം മാനേജ്‌മെന്റിന് നൽകുന്ന അക്കൗണ്ട്സ് റിപ്പോർട്ടിൽ ‘സ്വീറ്റ് ഡ്രീംസി’ൽ നിന്നും കിട്ടാനുള്ള തുകയുടെ കൃത്യമായ വിവരങ്ങൾ കാണിക്കണമായിരുന്നു.റിപ്പോർട്ടിൽ കാണിക്കുന്ന അതേ തുക പിന്നീട് ബാങ്കിൽ വന്നില്ലെങ്കിൽ,അതായത് ഏതെങ്കിലും തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ അത് വലിയ പ്രശ്നമാകുമായിരുന്നു.ജോലി നഷ്ടപ്പെടാൻ പോലും കാരണമാകുന്ന ഗുരുതര കൃത്യവിലോപമായി അത് പണിഗണിക്കപ്പെടുമായിരുന്നു.അതുകൊണ്ടുതന്നെ ‘സ്വീറ്റ് ഡ്രീംസു’മായുള്ള കണക്കുകൾ ടാലിയാക്കി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തമായിരുന്നു.മാസാവസാനം ഇത്തരത്തിൽ കണക്കുകൾ ശരിയാക്കാൻ ഞാൻ അവരുടെ ഓഫീസിൽ ഫയലുകളടങ്ങിയ ലാപ്ടോപുമായി ചെല്ലും. ആ ചെല്ലലുകളാണ് എന്നെ ചാന്ദ്നിയുമായി പരിചയത്തിലാക്കിയത്.അവളാ ഓഫീസിൽ ബാംഗ്ലൂരിൽ നിന്നും സ്ഥലം മാറി വന്നതാണ്.അത് മുതൽ നിരവധി മാസങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് കണക്കുകൾ നോക്കി,ടാലി ചെയ്തെടുത്തു.
Kadha kollam enne oru nayika aakkamo