ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി] 424

അതൊന്നും പ്രശ്നമല്ല ഹോട്ടൽ തുറക്കില്ലന്നേയുള്ളൂ…സാറിന് എന്താവശ്യമുണ്ടെങ്കികും പറഞ്ഞാൽ മതി റെഡിയാക്കി തരാം ഫുഡ്…കൂടാതെ ഡ്രെസ്സൊ മറ്റോ ഇല്ലെങ്കിൽ അതും..ലിക്കർ വേണമെങ്കിൽ…എന്താ വേണ്ടത് പറഞ്ഞാൽ മതി റൂമിൽ എത്തിച്ചേക്കാം…

റൂംബോയ്‌ പറഞ്ഞപ്പോൾ ആണ്
ഓർത്തത് ഈ ടെൻഷൻ മാറാൻ എന്തായാലും ലിക്കർ വേണ്ടി വരും….പക്ഷെ…തനിച്ചല്ലല്ലോ..ആമി കൂടെയുള്ളപ്പോൾ എങ്ങനാ…അവസാനം ഞാൻ ഫുഡ് മാത്രം പറഞ്ഞിട്ട് റൂമിലേയ്ക്ക് നടന്നു…

വെറും കയ്യോടെ റൂമിലേയ്ക്ക് ചെന്നപ്പോൾ ആമി മുഖം വീർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു…ഞാനവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…കേട്ടതെ.. അവൾ താടയ്ക്ക് കയ്യും കൊടുത്ത് ബെഡിലേയ്ക്കിരുന്നു…അവളുടെ മുഖം വാടിയിരുന്നു…ഞാനവളുടെ അടുത്തായി ചെയർ നീക്കിയിട്ടിരുന്നു…

ഞാൻ:-സാരമില്ലെടി..ഇതിപ്പോൾ നമ്മൾ ആരും വേണമെന്ന് വിചാരിച്ചിട്ടു സംഭവിക്കുന്നതല്ലല്ലോ…നാളത്തെ കൊണ്ട് തീർന്ന് കിട്ടിയാൽ മതിയരുന്നു….

ആമി:-ഷോപ്പെ..ഷോപ്പെന്നും പറഞ്ഞു അനുവേച്ചിനെപ്പോലും ഒരു സ്ഥലത്തും കൊണ്ട് പോകാത്ത ആളല്ലേ..ഇതിപ്പോൾ ഏട്ടന് അറിഞ്ഞു കിട്ടിയ ശിക്ഷയാണെന്ന എനിയ്ക്ക് തോന്നുന്ന..എന്തായാലും ഞാൻ ഹാപ്പിയാണ്…വല്ലപ്പോഴും ആണ് കോളേജിലോട്ടല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് അതും ഇത്രയും ദൂരെ… ഒരാഴ്ച്ച കഴിഞ്ഞാലും എനിയ്ക്ക് കുഴപ്പൊന്നുല്ലാ…ആമിയത് പറയുമ്പോൾ ആദ്യം കണ്ട ദുഃഖഭാവമൊന്നും മുഖത്തുണ്ടായിരുന്നില്ലെന്നു മാത്രമല്ല അതിയായ സന്തോഷവും ഉണ്ടായിരുന്നു…

ഞാൻ:-എടി മഹാപാപി.. അങ്ങനെയൊന്നും പറയാതേടി…ഷോപ്പ്…അനു… കുഞ്ഞാറ്റ…

ആമി:-പിന്നെ ഏട്ടൻ ഇല്ലെങ്കിലും ഷോപ് ഭംഗിയായി നടന്നോളും അവിടെ വല്യച്ഛനും ശരത്തേട്ടനും ഇല്ലേ…പിന്നെ അനുചേച്ചിയും കുഞ്ഞാറ്റയും തനിച്ചൊന്നുമല്ലല്ലോ…നമുക്കിവിടെ ചുറ്റിക്കറങ്ങി കുറച്ച് ദിവസം അടിച്ച് പൊളിക്കാം മനുഷ്യാ….

ഞാൻ:-ആ..ഫസ്റ്റ്… നി ഇന്റർവ്യൂ പോയിട്ടും വലിയ കാര്യമുണ്ടെന്നെനിയ്ക്ക് തോന്നുന്നില്ല…എടി പൊട്ടിക്കാളി..പുറത്ത് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ എങ്ങനാടി ചുറ്റിക്കറങ്ങുന്ന..കറക്കം പോയിട്ട്..പുറത്തൊട്ടിറങ്ങാൻ കൂടെ കഴിയില്ല..എത്ര ദിവസം ആണെങ്കിലും അത് വരെ ഈ റൂമിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരും…അത് കേട്ടപ്പോൾ ആമിയുടെ സന്തോഷം മാറി മുഖം വാടിയിരുന്നു….

ആമി:-അപ്പോൾ ശരിക്കും പെട്ടല്ലേ….
അവൾ വീണ്ടും താടയ്ക്ക് കയ്യും കൊടുത്ത് നിരാശയോടെ പറഞ്ഞു…

ഞാൻ:-അതേ…ആകെ ടെൻഷൻ കയറി തല പെരുത്തിരിക്ക..ഞാനിന്നൊരു ദിവസത്തേയ്ക്ക് ഇത്തിരി കഴിച്ചോട്ടെ…

The Author

54 Comments

Add a Comment
  1. എന്താ next part ഇല്ലാത്തത്

  2. ഇപ്പൊ സന്തോഷമായി ദിനുവിനെ മറന്നില്ലല്ലോ അത് വേണം അത് പൂർത്തിയാക്കിയിട് നമുക്ക് ഇത് തുടരാം ഇത് പൊളിയാ കിടിലൻ കഥ ഇങ്ങൾ ശെരിക്കും ഒരു ജിന്നാ

  3. Powlich
    2 കഥയും തുടര്‍ന്ന് എഴുതുക

  4. കൊള്ളാം നിറുത്താതെ തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *