ടൗണിൽ പള്ളി വക സ്കൂളിലെ പ്ലസ് 2 ടീച്ചർ ആണ്….ഇളയച്ചൻ താമസിക്കുന്ന പഴയ തറവാട്ടിൽ നിന്നും 100 മീറ്റർ ദൂരം ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിലേയ്ക്ക്…പേരിന് മാത്രമേയുള്ളൂ രണ്ട് വീടുകൾ …മിക്കവാറും സമയങ്ങളിൽ അച്ഛനൊഴിച്ചു ഞാനും ഭാര്യയും കുഞ്ഞാറ്റയും തറവാട്ടിൽ തന്നെയായിരിക്കും ചിലവഴിച്ചിരുന്നത്..രാത്രിയിൽ ഉറങ്ങാൻ മാത്രമാണ് ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്ക് വരാറുള്ളത്…
ചെറിയച്ചൻ രാവിലെ 7.30 ആകുമ്പോൾ ഷോപ്പിലോട്ടു പോകും..തിരിച്ചെത്തുന്നത് രാത്രിയിൽ 9 മണിയെങ്കിലും ആകും.അച്ഛൻ വെളുപ്പിന് 8 മണിയ്ക്ക് പറമ്പിലോട്ട് പോകും കൃഷിപ്പണികൾക്കായി പണിക്കാർ അപ്പോഴേയ്ക്കും വന്നിട്ടുണ്ടാകും…ഇടയ്ക്ക് പണിക്കാരെയും കൂട്ടി 10 മണിയ്ക്ക് വീട്ടിൽ വന്ന് അവർക്കുള്ള ഭക്ഷണവും കൊടുത്ത് കഴിച്ചിട്ട് പോയാൽ പിന്നെ പണി കഴിഞ്ഞു ഉച്ചയ്ക്ക് 2 മണിയ്ക്കാനു വീട്ടിലേയ്ക്ക് വരുന്നത്…കുളിച്ച് വിശ്രമിച്ചു ഒരു 4 മണിയോടെ കവലയിൽ ഉള്ള വായനശാലയിൽ പോയാൽ 7 മണിയാകും വീട്ടിൽ തിരിച്ചെത്തുമ്പോൾ…
രണ്ട് വീട്ടിലേക്കും രണ്ടിടങ്ങളിലെയും പണിക്കാർക്കുമുള്ള ഭക്ഷണം തറവാട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത്…ചെറിയമ്മയെ സഹായിക്കാൻ അനു വെളുപ്പിനെ എണീറ്റ് പോയാൽ പിന്നെ എട്ടരയോടെയാണ് തിരിച്ചെത്തുക…അവൾ വന്ന് വിളിക്കുമ്പോൾ ആകും ഞാനും കുഞ്ഞാറ്റയും എണീക്കാറുള്ളത്….
പിന്നെയുള്ള 1 മണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം കഴിച്ചു തറവാട്ടിൽ പോയി ഭക്ഷണവും കഴിച്ചു കുഞ്ഞാറ്റയെ ചെറിയയമ്മയെ ഏല്പിച്ചിട്ട് ഒരു ഒമ്പതരയോടെ ഞാനും അനുവും കാറിൽ ടൗണിലോട്ട് പോകും…ഞാനവളെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിൽ എത്തുമ്പോൾ വർക്കേഴ്‌സ് എല്ലാവരും എത്തിയിട്ടുണ്ടാകും…
പിന്നീട് ഷോപ്പിലെ തിരക്കുകളിലേയ്ക്ക് മനസ്സറിയതെ ഇഴുകിച്ചേരും.. വൈകിട്ട് നാലരയ്ക്ക് ക്ലാസ് അവസാനിയ്ക്കുമ്പോൾ..അനു സ്കൂൾ ബസിൽ തിരിച്ചു വീട്ടിലേയ്ക്ക് പോകും…ഞാൻ ഷോപ് പൂട്ടിയിറങ്ങുമ്പോൾ ഏഴര കഴിഞ്ഞിട്ടുണ്ടാകും…ലിസ്റ്റ് തന്നിട്ടുണ്ടെങ്കിൽ സാധനങ്ങളും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് …ഞാൻ എത്തുമ്പോളെയ്ക്കും കുഞ്ഞാറ്റയെ കുളിപ്പിച്ചു ഭക്ഷണം കൊടുത്ത് ഉറക്കിയിട്ടുണ്ടാകും..
എന്താ next part ഇല്ലാത്തത്
ഇപ്പൊ സന്തോഷമായി ദിനുവിനെ മറന്നില്ലല്ലോ അത് വേണം അത് പൂർത്തിയാക്കിയിട് നമുക്ക് ഇത് തുടരാം ഇത് പൊളിയാ കിടിലൻ കഥ ഇങ്ങൾ ശെരിക്കും ഒരു ജിന്നാ
Nice
Powlich
2 കഥയും തുടര്‍ന്ന് എഴുതുക
കൊള്ളാം നിറുത്താതെ തുടരുക
?????