അത് കേട്ട് അരുണും സംഭാഷണം തുടങ്ങി, “എനിക്കും ഈ കുട്ടി തിരികെ പോകുന്നതിന് മുന്നേ ഒരു കാര്യം പറയാനുണ്ട്. ഞാന്‍ അത് കാമിനിയോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ സെക്യൂരിറ്റി കമ്പനിയെ കുറിച്ച് സേതുവേട്ടന് അറിയാമല്ലോ? ഈ കുട്ടിക്ക് സമ്മതമാണെങ്കില്‍, അവിടെ ഞാന്‍ ഷംനക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി, ജോലി ഓഫര്‍ ചെയ്യാന്‍ തയ്യാറാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കെറ്റിങ്ങില്‍.
അഞ്ഞൂറില്‍പരം സ്റ്റാഫ് ഉണ്ട് എന്‍റെ ആ കമ്പനിയില്‍, കഴിഞ്ഞ 2 വര്‍ഷമായി പതിനഞ്ചു കോടിയോളമാണ് വാര്‍ഷിക വരുമാനം. ബെയിസ് കൊച്ചിയിലായിരിക്കും, എങ്കിലും കേരളം മുഴുവനും യാത്ര ചെയ്ത് കാര്യങ്ങള്‍ നോക്കണം. കമ്പനി കാറും വീടും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാവും. ഒരു കൊല്ലം കഴിഞ്ഞ് ജനറല്‍ മാനേജര്‍ ആയി ഉയര്‍ത്തുകയും ചെയ്യാം എന്ത് പറയുന്നു മൂന്നാളും?”
കാമിനി അത് കേട്ട് പുഞ്ചിരിച്ചപ്പോള്‍, സേതുവും ഷംനയും കുറച്ച് നേരം സതംബ്ദരായി ഇരുന്നു. സേതുവാണ് ആദ്യം മൌനംഭജിച്ചത്, “എന്ത് ശമ്പളം കൊടുക്കും?” അയാള്‍ ചോദിച്ചു. “തുടക്കത്തില്‍ ബേസിക് സാലറി മാസം ഒരു ലക്ഷവും മറ്റ് ആനുകൂല്യങ്ങള്‍ പുറമെയും,” അരുണ്‍ പറഞ്ഞു. സേതു, അത് കേട്ട് ഷംനയെ നോക്കി.
ഈ പറയുന്നതെല്ലാം കേട്ട് കിളിപോയ അവസ്ഥയിലായിരുന്നു ഷംന. സേതുച്ചേട്ടനെ മാത്രമാണ് പരിചയം, ചേച്ചിയെ ഇന്നാണ് കണ്ടത്, അരുണിനെക്കുറിച്ച് ഒന്നും അറിയില്ല. ഇനി ഇയാള്‍ മുതലെടുക്കാന്‍ വേണ്ടി തന്നെ വലയിലാക്കാന്‍ ശ്രമിക്കുകയാണോ എന്നവള്‍ ഓര്‍ത്തു. എന്ത് തന്നെ ആയാലും, സേതുച്ചെട്ടനെ പരിപൂര്‍ണ്ണമായി താന്‍ വിശ്വസിക്കുന്നു. തന്നെ ഉപയോഗിക്കാന്‍ ചേട്ടന്‍ ഒരിക്കലും കൂട്ട് നില്‍ക്കില്ല, അവള്‍ ചിന്തിച്ചു. സേതുവിനെ നോക്കി അവള്‍ മൊഴിഞ്ഞു, “ചേട്ടന്‍ തീരുമാനിക്കുന്നത് പോലെ ചെയ്തുകൊള്ളാം.”

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..