അബദ്ധം 2 [FrankyMartinez] 368

അങ്ങനെ ശിവൻ കൊണ്ട് വന്ന കുപ്പി അര മണിക്കൂറിനുള്ളിൽ അവർ കാലി ആക്കി .രവി ഒറ്റ പെഗ്ഗിൽ നിർത്തി , അതിനൂടെ ചേർത്ത് മറ്റ് രണ്ടുപേരും നല്ല പോലെ അടിച്ചു കയറ്റി . കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല .

ഒരു 7:30 ആകുമ്പോഴേക്ക് ശിവനും തോമസും ഫ്ലാറ്റ് . തോമസിന്റെ ഫോൺ അടിക്കാൻ തുടങ്ങി .. അമ്മച്ചി കൊല്ലിങ് … തിമസിന്റെ അമ്മച്ചി മറിയ ആണ് വിളിച്ചത് . രവി തോമസിനെ തട്ടി ഉണർത്തി അവൻ പാതി ബോധത്തിൽ ഫോൺ ഓൺ ആക്കി സ്‌പീക്കറിൽ ഇട്ടു .

ത :” എന്നാ … അമ്മച്ചി …”

മ :” എവിടാടാ തോമാച്ചാ …. നിന്നോട് അപ്പൻ പറഞ്ഞതല്ലേ സന്ധ്യക്ക് മുന്നേ വീട്ടിൽ കേറാൻ … അതിയാൻ ഇല്ലാത്തോണ്ട് ഇവിടെ കാണണംന് പറഞ്ഞില്ലാരുന്നോ …”

ത :” ഓഹ് … കെടന്ന് തൊള്ള തോറക്കണ്ട വരുവാ …”

മ :” നീ കുടിച്ചിട്ടുണ്ടോ …”

ത :” ഓഹ് ലേശം … അബുവിന്റെ ചെലവിന്റെയ …”

മ :” പിന്നെ ലേശം … അങ്ങേരുടെ മോനല്ലേ … നേരെ നിക്കാൻ പറ്റുവോട …”

ത :” ഓഹ് .. ഞാൻ നിക്കുവല്ല കെടക്കുവ .. വരാം ..”

മ :” ആഹ് ബെസ്ററ് … രവി ഒണ്ടോടാ അവിടെ … ”

ത :” ഇന്നാടാ നീ പറ ഞാൻ വരാമെന്ന് …”

ര :” ആഹ് പറ അമ്മച്ചി എന്നാ പറ്റി ”

ത :” ആഹ് മോനെ ഡാ കൂട്ടത്തിൽ നിനക്കെ ബോധം കാണാത്തൊള്ളൂന്ന് അറിയാം അതാ നിന്റേൽ തരാൻ പറഞ്ഞെ. അവനെ ഒന്ന് വീട്ടിൽ എത്തിക്കണേടാ . അപ്പച്ചൻ ഇവിടില്ല ഞാൻ ഒറ്റക്ക രാത്രിയിൽ ”

ര:” ശരി അമ്മച്ചി … ഞാൻ കൊണ്ട് ആക്കാം അമ്മച്ചി …”

രവിയുടെ കൂട്ടുകാരുടെ വീട്ടിലെല്ലാം രവിക്ക് നല്ല പേരാണ് . കാരണം രവി നാട്ടിൽ മാന്യനായി ആണ് എല്ലാരും കണക്കാക്കുന്നത് . അവൻ പെൺകുട്ടികളെ വായിനോക്കാനോ കമന്റ് അടിക്കാനോ പോകാറില്ല . അവന്റെ കൂട്ടുകാരുടെ കൂടെ നില്കുമെങ്കിലും അവൻ കമന്റൊന്നും അധികാരില്ലാരുന്നു .

The Author

4 Comments

Add a Comment
  1. കഥ ഇഷ്ടപെടുന്നുണ്ടോ … ഇത് തുടരണോ ?…

  2. നന്ദുസ്

    Super.. അടിപൊളി സ്റ്റോറി… നല്ല ഫീൽ.. തുടരൂ ❤️❤️

  3. Super bro continue

  4. ശ്രീദേവി

    Speed kudi
    Kalli vishathikarichu eyuthu

Leave a Reply

Your email address will not be published. Required fields are marked *